Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ത്രില്ലടിപ്പിച്ച് എഫ് 1, വെള്ളിത്തിര കീഴടക്കി റിയല്‍ എഫ് വണ്‍ ഹീറോസും!! ആരൊക്കെ?

ഫോര്‍മുല വണ്‍ കാറോട്ടം പ്രമേയമായെത്തിയ സൂപ്പര്‍ താരം ബ്രാഡ് പിറ്റിന്റെ എഫ് വണ്‍ (F1) മികച്ച അഭിപ്രായവുമായി ജൈത്രയാത്ര തുടരുകയാണ്. എല്ലാവിധം സിനിമാ പ്രേമികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഈ സിനിമ എക്കാലത്തെയും വലിയ പണംവാരി പടങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. കേരളത്തിലും മികച്ച അഭിപ്രായമാണ് ഈ സിനിമയ്ക്കു ഇതിനകം ലഭിച്ചിട്ടുള്ളത്.

ബ്രാഡ് പിറ്റിന്റെ മികച്ച അഭിനയ മൂഹൂര്‍ത്തങ്ങളും നെഞ്ചിടിപ്പ് കൂട്ടുന്ന റേസിങ് സീനുകളും മാത്രമല്ല ഈ സിനിമയെ സ്‌പെഷ്യലാക്കി മാറ്റുന്നത്. ഫോര്‍മുല വണ്ണിലെ ചില ഇതിഹാസ താരങ്ങളുടെ സാന്നിധ്യമാണ് സിനിമയുടെ ഗ്ലാമര്‍ വര്‍ധിപ്പിക്കുന്നത്.

ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു സിനിമയില്‍ ഫോര്‍മുല വണ്ണിലെ ഇത്രയും സൂപ്പര്‍ താങ്ങള്‍ ഒരുമിച്ച് അണിനിരക്കുന്നത്. 2023, 24 സീസണുകളിലെ യഥാര്‍ഥ ഫോര്‍മുല വണ്‍ സീസണിലെ റേസുകളും ഈ സിനിമിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ് കൗതുകകരമായ കാര്യം.

LEWIS HAMILTON

എഫ് വണ്‍ മല്‍സരങ്ങളിലെ യഥാര്‍ഥ ഫൂട്ടേജുകള്‍ ഉപയോഗിച്ചതിനാല്‍ തന്നെയണാണ് ഈ സിനിമ ഇത്രത്തോളം യാഥാര്‍ഥ്യവുമായി ചേര്‍ന്നു നില്‍ക്കുന്നത്. നിലവില്‍ എഫ് വണ്‍ മല്‍സരങ്ങളില്‍ ആരാധകര്‍ക്കു ഏറെ പ്രിയങ്കരരായ ലൂയിസ് ഹാമില്‍റ്റണ്‍, മാക്‌സ് വെര്‍സ്റ്റപ്പന്‍, ഫെര്‍ണാണ്ടോ അലോന്‍സോ തുടങ്ങിവരെല്ലാം സിനിമയില്‍ അതിഥി വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഈ സിനിമയുടെ ഒഫീഷ്യല്‍ റീലിസിനു മുമ്പ് തന്നെ മൊണാക്കോ ഗ്രാന്റ്പ്രീയുടെ വേദിയില്‍ ഇതിന്റെ സ്‌ക്രീനിങും നടത്തിയിരുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. അന്നു വളരെ മികച്ച പ്രതികരണം എല്ലാവരില്‍ നിന്നും എഫ് വണ്ണിനു ലഭിക്കുകയും ചെയ്തു. ഇപ്പോള്‍ ലോകമെമ്പാടുമുള്ള സ്‌ക്രീനുകളിലും റെക്കോര്‍ഡുകള്‍ ഭേദിച്ച് ചീറിപ്പായുകയാണ് ഇ ബ്രാഡ് പിറ്റ് സിനിമ.

എഫ് വണ്ണിലെ യഥാര്‍ഥ എഫ് വണ്‍ താരങ്ങള്‍

ഫോര്‍മുല വണ്ണില്‍ നിലവില്‍ പല ടീമുകളുടെയും ഭാഗമായിട്ടുള്ള ഡ്രൈവര്‍മാര്‍ എഫ് വണ്‍ സിനിമയില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അവര്‍ ആരൊക്കെയാണെന്നു നോക്കാം.

നിക്കോ ഹള്‍ക്കന്‍ബര്‍ഗ്- ജര്‍മനിയില്‍ നിന്നുള്ള വളരെ പരിചയസമ്പന്നനായ ഡ്രൈവര്‍. നിലവില്‍ ഫോര്‍മുല വണ്ണില്‍ സോബറിനായാണ് അദ്ദേഹം റേസിങ് ട്രാക്കിലിറങ്ങുന്നത്.
വല്‍റ്റെറി ബൊട്ടാസ്-ഫോര്‍മുല വണ്ണിലെ വെറ്ററന്‍ താരം. 2013 മുതല്‍ 2024 വരെ അദ്ദേഹം മല്‍സരരംഗത്തുണ്ടായിരുന്നു. നിലവില്‍ മെഴ്‌സിഡസിന്റെ റിസര്‍വ്വ് താരമാണ് 35കാരന്‍.

FERNANDO ALONSO

ഫെര്‍ണാണ്ടോ അലോന്‍സോ-രണ്ടു തവണ ഫോര്‍മുല വണ്ണില്‍ ലോക ചാംപ്യന്‍നായ സ്പാനിഷ് സൂപ്പര്‍ താരം. 43 കാരനായ അദ്ദേഹം ആസ്റ്റണ്‍ മാര്‍ട്ടിന്‍ അറാംകോ ടീമിന്റെ ഡ്രൈവറാണ്.

ഡാനിയേല്‍ റിക്കിയാര്‍ഡോ- 2011 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ ഫോര്‍മുല വണ്ണില്‍ പങ്കെടുത്ത് ഓസ്‌ട്രേലിയന്‍ ഡ്രൈവര്‍. 14 സീസണുകളിലായി എട്ടു ഗ്രാന്റ്പ്രീകളില്‍ വിജയം കൊയ്തു.

കെവിന്‍ മഗ്ന്യുസെന്‍-ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ഡ്രൈവര്‍. 2014 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ ഫോര്‍മുല വണ്ണില്‍ മല്‍സരിച്ചിരുന്നു.

നൈക്ക് ഡി വ്രീസ്- നെതര്‍ലാന്‍ഡ്‌സിസില്‍ നിന്നുള്ള ഫോര്‍മുല വണ്‍ ഡ്രൈവര്‍. 2019 മുതല്‍ 22 വരെ നാലു സീസണുകളില്‍ അദ്ദേഹം മല്‍സരിക്കാനിറങ്ങുകയും ചെയ്തു.

Story first published: Thursday, July 10, 2025, 22:26 [IST]
Other articles published on Jul 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+