വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്രഞ്ച് ഓപ്പണ്‍: മഴയെത്തുടര്‍ന്ന് മത്സരങ്ങള്‍ മാറ്റിവെച്ചു

By Jisha

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ മത്സരത്തിന്റെ ഒമ്പതാം ദിനം മഴ കടുത്തതിനെത്തുടര്‍ന്ന് റോളണ്ട് ഗാരോസിലെ മത്സരങ്ങള്‍ മാറ്റിവച്ചു. 16 വര്‍ഷത്തിനിടെ ഇതാദ്യമായാണ് മഴ കാരണം മുഴുവന്‍ മത്സരങ്ങളും നിര്‍ത്തിവെക്കുന്നത്.

നേരത്തെ 2000 മെയ് 30നാണ് സമാന സംഭവമുണ്ടാകുന്നത്. ഫ്രഞ്ച് ഓപ്പണ്‍ മത്സരത്തങ്ങള്‍ ഇന്നത്തേക്ക് മാറ്റിവച്ചതായി ഗ്രാന്‍സ്ലാം ക്ലേ കോര്‍ട്ട് ടൂര്‍ണ്ണമെന്റ് സംഘാടകര്‍ അറിയിച്ചു. തിങ്കളാഴ്ചത്തെ മത്സരം കാണാനായി ടിക്കറ്റ് എടുത്തവര്‍ക്ക് ടിക്കറ്റ് തുക തിരിച്ചുനല്‍കുമെന്നും മെയ് 30ലെ ടിക്കറ്റില്‍ ഇന്ന് പ്രവേശനം അനുവദിക്കില്ലെന്നും സംഘാടകര്‍ വ്യക്തമാക്കി.

novakdjokovic-

പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം നോവാക് ജോക്കോവികും 14ം സ്ഥാനത്തുള്ള റോബര്‍ട്ടോ ബോട്ടിസ്റ്റ അഗറ്റും തമ്മിലുള്ള മത്സരമായിരുന്നു നിശ്ചയിച്ചിരുന്നത്. വനിതാ സിംഗിള്‍സില്‍ സെറീന വില്യംസ് 18ാം സ്ഥാനത്തുള്ള എലിന സ്വിറ്റോലിനയെയാണ് നേരിടുക. ഇരുമത്സരങ്ങളും ഇന്നത്തേക്ക് മാറ്റിവച്ചിട്ടുണ്ട്.

Story first published: Tuesday, May 31, 2016, 15:47 [IST]
Other articles published on May 31, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X