Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരായിരിക്കും ഈ വര്‍ഷത്തെ ആഫ്രിക്കന്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍?

ജോഹന്നസ്ബര്‍ഗ്: ആഫ്രിക്കന്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനായുള്ള അന്തിമ പട്ടികയില്‍ മൂന്ന് പേര്‍. ഈജിപ്തിന്റെ മുഹമ്മദ് സാല, ഗാബോണിന്റെ പിയറി എമെറിക് ഓബമെയാംഗ്, സെനഗലിന്റെ സദിയോ മാനെ എന്നിവരാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്‌ബോള്‍ (സി എ എഫ്) വാര്‍ഷിക പുരസ്‌കാരത്തിനായി രംഗത്തുള്ളത്.

ലിവര്‍പൂളിന്റെ ഷാര്‍പ് ഷൂട്ടര്‍ മുഹമ്മദ് സാല പതിനാല ്ഗോളുകളുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടോപ് സ്‌കോറര്‍ സ്ഥാനത്താണ്. ബി ബി സിയുടെ ആഫ്രിക്കന്‍ പ്ലെയര്‍ പുരസ്‌കാരം നേടിയത് മുഹമ്മദ് സാലയായിരുന്നു.

football

ഈജിപ്തിന് 2018 റഷ്യ ലോകകപ്പ് യോഗ്യത നേടിക്കൊടുത്തത് സാലയുടെ നിര്‍ണായക ഗോളായിരുന്നു. ബൊറുസിയ ഡോട്മുണ്ട് സ്‌ട്രൈക്കറാണ് ഓബമെയാംഗ്. ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ പതിമൂന്ന് ഗോളുകളുമായി ടോപ് സ്‌കോറര്‍ നിരയില്‍ രണ്ടാം സ്ഥാനത്താണ് താരം.

2002ന് ശേഷം സെനഗലിന് ലോകകപ്പ് യോഗ്യത നേടിക്കൊടുത്തതാണ് സദിയോ മാനെയെ ശ്രദ്ധേയനാക്കിയത്. ക്ലബ്ബ് ഫുട്‌ബോളില്‍ ലിവര്‍പൂളിന്റെ താരമാണ് മാനെ.

കഴിഞ്ഞ വര്‍ഷം പുരസ്‌കാരം നേടിയ അള്‍ജീരിയയുടെ റിയാദ് മഹ്‌റെസ് ഇത്തവണ മുപ്പതംഗ സാധ്യതാ പട്ടികയില്‍ പോലും ഇടം പിടിച്ചില്ല.

Story first published: Sunday, December 24, 2017, 8:49 [IST]
Other articles published on Dec 24, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+