ഇറാന്‍:എഎഫ്‌സി അണ്ടര്‍-16 ഫുട്‌ബോളില്‍ ഇന്ത്യ ലെബനനെ ആറു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. യോഗ്യതാ റൗണ്ടിലെ മൂന്നാം മത്സരത്തിലാണ് മടക്കമില്ലാത്ത ആറു ഗോളുകള്‍ക്ക് ഇന്ത്യ വിജയം കണ്ടത്.
സുരേഷ് സിങിന്റെ 29ാം മിനിട്ടിലും 71ാം മിനിട്ടിലും അടിച്ച ഗോളുകളും കോമളിന്റെയും അമര്‍ജിത്തിന്റെയും 77, 80 മിനിട്ടുകളില്‍ അടിത്ത ഗോളുകളുമാണ് ലെബനന്റെ വല തകര്‍ത്തത്. ലെബനണ്‍ താരം ഹബീബിന്റെ സെല്‍ഫ് ഗോള്‍ ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു.

ആദ്യ മത്സരത്തില്‍ ബഹ്‌റൈനെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ ഇറാനോട് ഏകപക്ഷായമായ മൂന്നു ഗോളുകള്‍ക്ക് തോല്‍ക്കുകയായിരുന്നു.
കളിയുടെ തുടക്കത്തില്‍ ഇന്ത്യന്‍ ടീം വേണ്ടത്ര ആവേശത്തോടെയല്ല കളിച്ചത്. രണ്ടാം പകുതിയിലെ അഞ്ച് ഗോളുകളാണ് ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചത്.