Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സി വേണ്ട; ടോറസ് മിലാനില്‍

മിലാന്‍: മങ്ങിയ ഫോമില്‍ കളിക്കുന്ന സ്‌പെയിന്‍ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ താരം ഫെര്‍ണാണ്ടോ ടോറിസിനെ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സി ഇറ്റലിയിലെ എസി മിലാന് കൈമാറി. രണ്ടുവര്‍ഷത്തെ വായ്പാ അടിസ്ഥാനത്തിലാണ് കൈമാറ്റം. മിലാന്‍ താരം ബലോടെല്ലി ലിവര്‍ പൂളിലേക്ക് പോയതോടെയാണ് പുതിയ സ്‌ട്രൈക്കര്‍ക്കായി മിലാന്‍ ടോറസിനെ ടീമിലെടുത്തത്.

അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്നും ഡീഗോ കോസ്റ്റയും വെറ്ററന്‍ താരം ദിദിയര്‍ ദ്രോഗ്ബയും ചെല്‍സിയില്‍ എത്തിയതോടെ ടോറസിന് ആദ്യ ഇലവനില്‍ സ്ഥാനം നഷ്ടമായിരുന്നു. 2011 ല്‍ 50 മില്യണ്‍ പൗണ്ട് എന്ന റെക്കോര്‍ഡ് തുകയ്ക്ക് ചെല്‍സിയിലെത്തിയ ടോറസിന് തന്റെ ഗോളടി മികവ് പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. 110 പ്രീമിയര്‍ ലീഗ് മത്സരത്തില്‍ നിന്നും വെറും 30 ഗോള്‍ മാത്രമാണ് മുന്‍ ലിവര്‍പൂള്‍ താരത്തിന് നേടാന്‍ കഴിഞ്ഞത്.

torres

അത്‌ലറ്റികോ മാഡ്രിഡ്, ലിവര്‍പൂള്‍ എന്നീ ടീമികളില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചാണ് ടോറസ് ചെല്‍സിയിലെത്തിയത്. 2007-11 കാലയളവില്‍ ലിവര്‍പൂളിനുവേണ്ടി 102 മത്സരങ്ങളില്‍ നിന്ന് 65 ഗോളുകള്‍ നേടിയിരുന്നു. എന്നാല്‍ ചെല്‍സിയിലെത്തിയതോടെ ഫോം മങ്ങിയ താരത്തിന് പലപ്പോഴും സൈഡ് ബെഞ്ചിലായിരുന്നു സ്ഥാനം.

ടോറസിന് ക്ലബ്ബ് മാറാന്‍ താത്പര്യമുണ്ടെങ്കില്‍ ചെല്‍സി എതിരു നില്‍ക്കുന്നില്ലെന്നാണ് ഇതു സംബന്ധിച്ച് കോച്ച് ജോസ് മൗറീന്യോ പ്രതികരിച്ചത്. രണ്ടുവര്‍ഷം ചെല്‍സിക്കുവേണ്ടി കളിച്ചതിനേക്കാള്‍ സന്തോഷകരമായ ഒരു കരിയര്‍ മിലാനില്‍ ടോറസിന് ലഭിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Story first published: Sunday, August 31, 2014, 8:04 [IST]
Other articles published on Aug 31, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+