Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കു ചരിത്രനേട്ടം... സ്‌കീയിങില്‍ കന്നി അന്താരാഷ്ട്ര മെഡല്‍, അഭിമാനമായി ആഞ്ചല്‍

ചണ്ഡീഗഡ്: ഇന്ത്യയില്‍ അത്ര പ്രശസ്തമല്ലാത്ത കായിക ഇനമാണ് മഞ്ഞുപാളികളിലൂടെ അതിവേഗം കുതിച്ചുപായുന്ന സ്‌കീയിങ് മല്‍സരം. ശൈത്യ മേഖലകളില്‍ മാത്രം ആഘോഷിക്കപ്പെടുന്ന സ്‌കീയിങില്‍ ഇതാദ്യമായി ഇന്ത്യക്ക് അന്താരാഷ്ട്ര മെഡല്‍ ലഭിച്ചിരിക്കുന്നു. 21 കാരിയായ ആഞ്ചല്‍ താക്കൂറാണ് മെഡല്‍ നേട്ടത്തോടെ രാജ്യത്തിന്റെ അഭിമാനമായത്. അന്താരാഷ്ട്ര സ്‌കീയിങ് ഫെഡറേഷന്‍ സംഘടിപ്പിച്ച ആല്‍പൈന്‍ എഡെര്‍ 3200 കപ്പിലാണ് ആഞ്ചല്‍ രാജ്യത്തിനു വെങ്കലം സമ്മാനിച്ചത്. തുര്‍ക്കിയിലാണ് ഈ മല്‍സരം നടന്നത്. സ്ലാലോം റേസ് വിഭാഗത്തിലായിരുന്നു ആഞ്ചല്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തത്.

1

മാസങ്ങള്‍ നീണ്ട പരിശീലനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്ന് ആഞ്ചല്‍ പ്രതികരിച്ചു. മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ നല്ലൊരു ലീഡ് നേടാന്‍ കഴിഞ്ഞു. ഇതാണ് മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യാന്‍ സഹായിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു. സ്‌കീയിങില്‍ ഇന്ത്യക്ക് ഇത് ചരിത്രമുഹൂര്‍ത്തമാണെന്നാണ് ആഞ്ചലിന്റെ അച്ഛനായ രോഹന്‍ താക്കൂര്‍ അഭിപ്രായപ്പെട്ടത്. വിന്റര്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് റോഷന്‍.

മനാലിയിലെ ചെറിയ ഗ്രാമങ്ങളിലൊന്നായ ബുറുവയില്‍ നിന്നുള്ള താരമാണ് ആഞ്ചല്‍. പിതാവില്‍ നിന്നാണ് സ്‌കീയിങിന്റെ ബാലപാഠങ്ങള്‍ ആഞ്ചല്‍ പഠിക്കുന്നത്. പിന്നീട് മുന്‍ ഒളിംപ്യന്‍ ഹീരാ ലാലിനു കീഴില്‍ ആഞ്ചല്‍ മികവിലേക്കുയരുകയായിരുന്നു.

Story first published: Wednesday, January 10, 2018, 14:26 [IST]
Other articles published on Jan 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+