ലങ്കയെ തൂത്തുവാരാന്‍ ഇന്ത്യയ്ക്ക് ബി ടീം മതി!
റാഞ്ചി: ക്യാപ്റ്റന്‍ ധോണിയുടെ നാട്ടില്‍ എണ്ണം പറഞ്ഞൊരു ഹെലികോപ്റ്റര്‍ ഷോട്ട് സിക്‌സറിന് പറത്തി വിരാട് കോലി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. വിരാടിന്റെ തട്ടുപൊളിപ്പന്‍ സെഞ്ചുറിയുടെ മികവില്‍ ഇന്ത്യ ശ്രീലങ്കയെ തോല്‍പിച്ചത് മൂന്ന് വിക്കറ്റിന്. ലങ്ക ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ വിക്കറ്റുകള്‍ കളഞ്ഞ് പതറിയ ഇന്ത്യയെ ലക്ഷ്യത്തിലേക്ക് നയിച്ചത് ക്യാപ്റ്റന്‍ ഹോട്ട് വിരാട് തന്നെ.
സഹ ബാറ്റ്‌സ്മാന്‍മാര്‍ വെറുതെ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത് തന്നെ ദേഷ്യം പിടിപ്പിച്ചു എന്ന് പറയാനും കോലി മടിച്ചില്ല. ചുമ്മാ ജയിച്ചാല്‍ പോര ഓരോ ജയത്തിലും നമ്മുടെ കാരക്ടര്‍ ഉണ്ടാകണം. വിജയം ശീലമാക്കണം. ആക്രമണം തന്നെ മന്ത്രം - ക്യാപ്റ്റന്‍ കോലിയുടെ നയം ഇതാണ്. ധോണി, ഇഷാന്ത്, റെയ്‌ന, ഭുവി, ഷമി തുടങ്ങി പ്രധാന താരങ്ങള്‍ കളികളില്‍ വിട്ടുനിന്നിട്ടും ഇന്ത്യ പാട്ടുംപാടി ലങ്കയെ 5 - 0 ത്തിന് തൂത്തുവാരി.

അനായാസം പരമ്പര ജയം
ബി ടീം എന്ന് തന്നെ വിളിക്കാവുന്ന പുതുനിരയുമായി കളിച്ചാണ് ശ്രീലങ്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരിയത്. ഫാസ്റ്റ് ബൗളര്‍ മലിംഗ ഇല്ലാതെയാണ് ലങ്ക കളിച്ചത്.

താങ്ക്‌സ് ലങ്കന്‍ ക്യാപ്റ്റന്‍
പരമ്പര കളിക്കാനായി എത്തിയ ലങ്കന്‍ ടീമിനും ക്യാപ്റ്റന്‍ മാത്യൂസിനും ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലി പ്രത്യേകം നന്ദി പറഞ്ഞു.

സെഞ്ചുറി നമ്പര്‍ 21
ഏകദിനത്തില്‍ 21 സെഞ്ചുറികളും ഇന്ത്യന്‍ ജയവും പൂര്‍ത്തിയാക്കിയ സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റന്‍ വിരാട് കോലി.

മാന്‍ ഓഫ് ദ സീരിസ്
ഒരു സെഞ്ചുറിയും രണ്ട് അര്‍ദ്ധ സെഞ്ചുറികളും അടക്കം 329 റണ്‍സെടുത്ത കോലി തന്നെയാണ് മാന്‍ ഓഫ് ദ സീരിസും

പാവം മാത്യൂസ്
അഞ്ച് കളികളില്‍ നിന്നായി 4 വിക്കറ്റും 339 റണ്‍സും എടുത്ത് ക്യാപ്റ്റന്‍ മുന്നില്‍ നിന്ന് നയിച്ചിട്ടും ശ്രീലങ്ക ഒരു കളിയില്‍ പോലും ജയിച്ചില്ല.

രോഹിത് ക്ലീന്‍ ബൗള്‍ഡ്
കൊല്‍ക്കത്തയില്‍ ഇരട്ട സെഞ്ചുറി നേടിയ രോഹിത് ശര്‍മ റാഞ്ചിയില്‍ ക്ലീന്‍ ബൗള്‍ഡാകുന്നു

സെഞ്ചുറി പാഴായി
അവസാന ഏകദിനത്തില്‍ മാത്യൂസ് 139 റണ്‍സെടുത്തു. പത്ത് സിക്‌സറുകള്‍ സഹിതമായിരുന്നു ഇത്.

ബൗളര്‍മാരുടെ ജയം
രോഹിതും കോലിയും മാത്രമല്ല ബൗളര്‍മാരും വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ അഞ്ചും ഇന്ത്യന്‍ ബൗളര്‍മാരായ അക്ഷര്‍, ഉമേഷ് യാദവ്, ധവാല്‍ കുല്‍ക്കര്‍ണി, അശ്വിന്‍, ഇഷാന്ത് ശര്‍മ എന്നിവരാണ്.

രഹാനെയും ബൗള്‍ഡ്
ഇന്ത്യന്‍ ഓപ്പണര്‍ അജിന്‍ക്യ രഹാനെ രണ്ട് റണ്‍സെടുത്ത് പുറത്താകുന്നു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications