രോഹിത് ഇങ്ങനെ അടിച്ചാല്‍ ലങ്ക തോല്‍ക്കാതിരിക്കുമോ
കൊല്‍ക്കത്ത: കളി 25 ഓവറായപ്പോഴേ ക്രിക് ഇന്‍ഫോയില്‍ ഒരു മിടുക്കന്‍ കമന്റിട്ടിരുന്നു, ഈ കളിയിലെ മാന്‍ ഓഫ് ദ മാച്ച് രോഹിത് ശര്‍മ തന്നെ. ആ വാക്കുകള്‍ അച്ചട്ടായി. ലങ്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ച് പറത്തി രോഹിത് ശര്‍മ ലോകറെക്കോര്‍ഡും മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡും സ്വന്തമാക്കി. ഇന്ത്യയ്ക്ക് പരമ്പരയില്‍ തുടര്‍ച്ചയായ നാലാമത്തെ ജയവും.
264 റണ്‍സാണ് രോഹിത് ശര്‍മ ഒറ്റയ്ക്ക് അടിച്ചെടുത്തത്. ഇന്ത്യയുടെ സ്‌കോര്‍ 404. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്ക 43.1 ഓവറില്‍ 251 റണ്‍സിന് ഓളൗട്ട്. രോഹിത് ശര്‍മയെക്കാള്‍ 13 റണ്‍സ് കുറവ്. ഇന്ത്യന്‍ സ്‌കോറിനെക്കാള്‍ 153 റണ്‍സിന് കുറവ്. അപൂര്‍വ്വമായാണ് ഒരാളുടെ സ്‌കോറിനെക്കാള്‍ ചെറിയ റണ്‍സിന് എതിര്‍ ടീം ഓളൗട്ടാകുന്നത്. റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ വമ്പന്‍ ജയങ്ങളിലൊന്നാണ് ഇത്.
ചരിത്രനിമിഷത്തിന്റെ ചിത്രങ്ങള്‍ കാണൂ.

രോ ഹിറ്റ് ശര്‍മ....
264 റണ്‍സ്... 173 പന്തില്‍ 33 ഫോറും ഒമ്പത് സിക്‌സും... അടിയെന്ന് വെച്ചാല്‍ വെടിക്കെട്ട് അടി. അതായിരുന്നു വ്യാഴാഴ്ചത്തെ രോഹിത് ശര്‍മ.

ഈഡന് പിറന്നാള്‍ സമ്മാനം
150 ആം പിറന്നാള്‍ ആഘോഷിക്കുന്ന കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന് പറ്റിയ പിറന്നാള്‍ സമ്മാനമായി രോഹിത് ശര്‍മയുടെ ലോക റെക്കോര്‍ഡ്.

ആ റണ്ണൗട്ട് സാരമില്ലെന്നേ...
രോഹിതിന്റെ പിഴവില്‍ വിരാട് കോലി റണ്ണൗട്ടാകുകയായിരുന്നു. എന്നാല്‍ രോഹിത് ഈ പിഴവ് തീര്‍ത്തു, അതിമനോഹരമായി തന്നെ

കുല്‍ക്കര്‍ണി എറിഞ്ഞ് തകര്‍ത്തു
പത്തോവറില്‍ വെറും 34 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ ധവാല്‍ കുല്‍ക്കര്‍ണിയാണ് ബൗളിംഗില്‍ തിളങ്ങിയത്

കൈവിടാതെ പിടിച്ചോ
കുല്‍ക്കര്‍ണിയുടെ പന്തില്‍ തിരിമാനെയെ കോലി പിടിച്ചുപുറത്താക്കുന്നു. തിരിമാനെ 59 റണ്‍സെടുത്തു.

ബിന്നിക്കുണ്ടൊര് വിക്കറ്റ്
രണ്ട് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബിന്നിയെ രഹാനെയും ഉത്തപ്പയും അനുമോദിക്കുന്നു

യാദവ് സ്പാറി
ഈ പരമ്പരയില്‍ ഇന്ത്യയുടെ ബൗളര്‍ ഉമേഷ് യാദവ് തന്നെ... ജയവര്‍ദ്ധനെയെ എല്‍ ബിയില്‍ കുടുക്കിയ യാദവിന്റെ ആഹ്ലാദം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications