Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Chess Olympiad 2022: ചെസിലെ മഹാമാമാങ്കത്തിന് ചെന്നൈ ഒരുങ്ങി, ടീമുകള്‍, ഷെഡ്യൂള്‍ എല്ലാമറിയാം

1

ചെന്നൈ: ചെസിലെ വിശ്വമാമാമാങ്കമായ ചെസ് ഒളിംപ്യാഡിനു ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ വേദിയാവുകയാണ്. 44ാമത് ഒളിംപ്യാഡിനു ഈ മാസം 28നു ചെന്നൈയില്‍ തുടക്കമാവും. മഹാബലിപുരത്തെ ഫോര്‍ പോയിന്റ്‌സെന്ന വേദിയിലാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചെസിലെ വമ്പന്‍ താരങ്ങള്‍ കരുക്കള്‍ നീക്കുക. ആഗസ്റ്റ് 10നാണ് ഒളിംപ്യാഡിനു സമാപനമാവുന്നത്. ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുക ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേിയത്തിലുമാണ്. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് കൂടിയാണിത്.

ചെസ് ഒളിംപ്യാഡില്‍ ഇത്തവണ ആദ്യമായി ടോര്‍ച്ച് റിലേയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഫിഡെ പ്രസിഡന്റില്‍ നിന്നും പ്രധാന മന്ത്രി നരേന്ദ്ര മോദിയായിരുന്നു ദീപശിഖ ആദ്യം ഏറ്റുവാങ്ങിയത്. അദ്ദേഹം ഇതു ഇന്ത്യന്‍ ചെസിലെ ഇതിഹാസ താരമായ വിശ്വനാഥന്‍ ആനന്ദിനു കൈമാറുകയുമായിരുന്നു. 40 ദിവസം കൊണ്ട് 75 നഗരങ്ങളില്‍ വലംവച്ച ശേഷമാണ് ഉദ്ഘാടന ദിവസം ദീപശിഖ ആതിഥേയ നഗരമായ ചെന്നൈയിലെത്തും. 28നു രാത്രി ഏഴു മണിക്കാണ് ഒളിംപ്യാഡിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍. നരേന്ദ്ര മോദിയായിരിക്കും ചടങ്ങ് നിര്‍വഹിക്കുക.

2

186 ദേശീയ ഫെഡറേഷനുകളെ പ്രതിനിധീകരിച്ച് 188 ടീമുകള്‍ ഇത്തവണത്തെ ചെസ് ഒളിംപ്യാഡില്‍ മാറ്റുരയ്ക്കുന്നുണ്ട്. ഇതു ഓള്‍ടൈം റെക്കോര്‍ഡ് കൂടിയാണ്. ആതിഥേയരായ ഇന്ത്യ മൂന്നു ടീമുകളെയായിരിക്കും ചാംപ്യന്‍ഷിപ്പില്‍ ഇറക്കുക. സ്വിസ് സിസ്റ്റം ഫോര്‍മാറ്റിലായിരിക്കും മല്‍സരങ്ങള്‍. 40 നീക്കങ്ങള്‍ക്കു പരമാവധി അനുവദിക്കുന്ന സമയം 90 മിനിറ്റായിരിക്കും. 40ാമത്തെ നീക്കത്തിനു ശേഷം അര മണിക്കൂര്‍ അധികം അനുവദിക്കുകയും ചെയ്യും. ഒരു നീക്കത്തിനു ലഭിക്കുക 30 സെക്കന്റ് മാത്രമായിരിക്കും. ഗെയിമിന്റെ ഏതു ഘട്ടത്തിലും ഒരു താരത്തിനു ഡ്രോ വിളിക്കാവുന്നതാണ്. 11 റൗണ്ടുകളായിരിക്കും ഒളിംപ്യാഡിലുണ്ടാവുക. നാലു താരങ്ങള്‍ വീതമുള്‍പ്പെട്ട ഒരു ടീമായിരിക്കും എതിര്‍ ടീമുമായി കൊമ്പുകോര്‍ക്കുക. ഒരു റിസര്‍വ് താരത്തെ നാമനിര്‍ദേശം ചെയ്യാന്‍ എല്ലാ ടീമിനും അനുമതിയുണ്ടായിരിക്കും. ഓരോ റൗണ്ടിലും ലഭിക്കുന്ന പോയിന്റിന്റെ അടിസ്ഥാനത്തിലായിരിക്കും ടീമുകള്‍ക്കു റാങ്കിങ് ലഭിക്കുക.

3

വൈകീട്ട്് മൂന്നു മണിക്കായിരിക്കും എല്ലാ ദിവസവും മല്‍സരങ്ങള്‍ ആരംഭിക്കുക. 28ന് ഉദ്ഘാടന ചടങ്ങുകള്‍ മാത്രമേയുള്ളൂ. മല്‍സരങ്ങള്‍ തുടങ്ങുക 29നാണ്. ഓരോ ദിവസവും ഓരോ റൗണ്ടെന്ന നിലയിലായിരിക്കും ചാംപ്യന്‍ഷിപ്പ് പുരോഗമിക്കുക. 11ാമത്തെയും അവസാനത്തെയും റൗണ്ട് ആഗസ്റ്റ് ഒമ്പതിനായിരിക്കും. 10ന് സമാപനച്ചടങ്ങുകളും നടക്കും.

Story first published: Monday, July 25, 2022, 23:06 [IST]
Other articles published on Jul 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+