Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാവൂ... കേരളം സന്തോഷ് ട്രോഫി പ്രീക്വാര്‍ട്ടറില്‍

Santosh Trophy
കൊല്‍ക്കത്ത: കഴിഞ്ഞ വര്‍ഷത്തെ നാണക്കേടിന് അറുതി വരുത്തിക്കൊണ്ട് കേരളം സന്തോഷ് ട്രോഫിയുടെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അസമിനോട് നാം ജയിയ്ക്കുമോയെന്ന് ഫുട്ട്ബാള്‍ പ്രേമികളൊക്കെ സംശയത്തോടെ നോക്കി നിന്നപ്പോള്‍ തികച്ചും ആത്മധൈര്യത്തോടെ കേരളത്തിന്റെ ചുണക്കുട്ടികള്‍ രണ്ടിനെതിരെ അഞ്ച് ഗോളിന് അസമിനെ തറപറ്റിച്ചു.

തീര്‍ന്നില്ല കടമ്പ. ഇനിയും കേരളത്തിന് മുന്നേറാനുണ്ട്. ആ കപ്പ് കേരളത്തിലെത്തിയ്ക്കാന്‍ അവര്‍ക്ക് കഴിയുമോ. കഴിയുമെന്ന് പ്രത്യാശിയ്ക്കാം. ജൂലൈ 26 തിങ്കളാഴ്ച നടന്ന ക്ലസ്റ്റര്‍ മത്സരത്തിലാണ് കേരളം അസമിനെതിരെ വിജയം കണ്ടത്.

ഈ മത്സരത്തില്‍ തോറ്റെങ്കില്‍ കേരളത്തിന് മടങ്ങി പോരേണ്ടി വരുമായിരുന്നു.

മഴയ്ക്കിടെ നടന്ന മത്സരത്തില്‍ ഗോളമ‍ഴ പെയ്യിച്ചായിരുന്നു കേരളത്തിന്റെ വിജയം. കേരളത്തിനുവേണ്ടി ഒ.കെ.ജാവീദ് (19-ാം മിനിറ്റ്), ജസ്റ്റിന്‍ സ്റ്റീഫന്‍ (41), എം.പി.സക്കീര്‍ (68), ബിജേഷ് ബെന്‍ (81), കെ.പി.സുബൈര്‍ (90+3) എന്നിവരാണ് ഗോളുകള്‍ നേടിയത്. അകും ആവോ (22), ശിശുറാം ചുത്തിയ (86) എന്നിവരാണ് അസമിന്റെസ്‌കോറര്‍മാര്‍.

അസമിനെ തോല്‍പ്പിച്ചെത്തുന്ന കേരളത്തിന് മറ്റൊരു വടക്കുകിഴക്കന്‍ സംസ്ഥാനമായ മിസോറാമിനോടാണ് ഇനി ഏറ്റ്മുട്ടേണ്ടത്. ചൊവ്വാഴ്ച പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഡല്‍ഹിയും ഛത്തീസ്ഗഢും ഏറ്റുമുട്ടും.

കഴിഞ്ഞ മത്സരത്തിനിറങ്ങിയ അതേ ടീമിനെയാണ് കേരളം ഇറക്കിയത്. രണ്ടാം പകുതിയില്‍ സ്‌ട്രൈക്കര്‍ രാകേഷിന് പകരം സുബൈര്‍ ഇറങ്ങി. 86-‍ാം മിനിറ്റില്‍ സക്കീറിനെ പിന്‍വലിച്ച് ജോണ്‍സണിനെ ഇറക്കിയ കേരളം പ്രതിരോധം ശക്തമാക്കി.

Story first published: Wednesday, December 7, 2011, 14:33 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+