ഹിമാചലിന് മേല്‍ കേരളത്തിന്റെ ഗോള്‍ മഴ
കൊല്‍ക്കത്ത: ഹിമാചല്‍ പ്രദേശിന് മേല്‍ കേരളത്തിന്റെ ഗോള്‍ മഴ. ഹാട്രിക്ക് നേടിയ ജാവേദിന്റെ മികവിലാണ് കേരളം ഹിമാചലിനെ തകര്‍ത്തത്. അതേ സമയം പത്ത് ഗോളിന് തന്നെ ഹിമാചലിനെ തകര്‍ത്ത അസമിനെ മറികടക്കാനുള്ള അവസരം കേരളം കളഞ്ഞു കുളിയ്ക്കുകയും ചെയ്തു.
രണ്ടാം പകുതിയില്‍ ലഭിച്ച പല അവസരങ്ങളും തുലച്ചാണ് കേരളം ഗോളടിയില്‍ അസമിനൊപ്പം സമനില പാലിച്ചത്. ഫിനിഷിങില്‍ പറ്റിയ താളപ്പിഴകള്‍ തന്നെയായിരുന്നു കേരളത്തിന് വിനയായത്. അതേ സമയം ശനിയാഴ്ച നടന്ന മറ്റൊരു കളിയില്‍ ഉത്തര്‍ഖണ്ഡിനെ 7-0ന് തകര്‍ത്ത അസം കേരളത്തില്‍ മുന്നില്‍ തന്നെയാണ്. ഗോള്‍ നിലയിലുള്ള മുന്‍തൂക്കമാണ് അസമിന് ഗുണകരമായത്.
ഇതോടെ ഏഴാം ക്ലസ്റ്ററില്‍ തിങ്കളാഴ്ച നടക്കുന്ന അസമുമായുള്ള മത്സരം കേളത്തിന് നിര്‍ണായകമായി. തിങ്കളാഴ്ച നടക്കുന്ന മത്സരം ജയിച്ചാലെ സന്തോഷ് ട്രോഫിയിലെ പ്രീക്വാട്ടറിലേക്ക് കേരളത്തിന് മുന്നേറാനാവൂ.
നിര്‍ണായക മല്‍സരത്തില്‍ ആത്മവിശ്വാസത്തോടെ അസമിനെ നേരിടാനുള്ള വീര്യം ആര്‍ജിക്കാന്‍ കഴിഞ്ഞു എന്നതാണ് ശനിയാഴ്ച വിജയംകൊണ്ടു കേരളത്തിനുണ്ടായ നേട്ടം.
ശനിയാഴ്ച നടന്ന മറ്റു മത്സരങ്ങളില്‍ റയില്‍വേസ് എട്ടാം ക്‌ളസ്റ്ററില്‍ 4-0ന് ഒറീസയെ വീഴ്ത്തി. മിസോറം 10-0നു ബിഹാറിന്റെയും നട്ടെല്ലൊടിച്ചു
4, ആദ്യ പകുതിയുടെ ഇന്‍ജുറി ടൈം, 54 മിനിറ്റുകളിലായിരുന്നു ജാവീദിന്റെ സ്‌കോറിങ്. കെ. രാജേഷും (15, 32) എം. പി. സക്കീറും (28, 70) രണ്ടുവീതം പങ്കിട്ടു. ബാക്കി മാര്‍ട്ടിന്‍ ജോണ്‍ (43), ബിജേഷ് ബെന്‍ (55), കെ. പി. സുബൈര്‍ (83) എന്നിവരുടെ വകയായിരുന്നു. ആദ്യമല്‍സരത്തില്‍ ഒരു ഗോള്‍ നേടിയിരുന്ന ജാവീദ് ഇതോടെ നാലു ഗോളിന്റെ ഉടമയായി.13 ഗോളടിച്ച കേരളം ഒരെണ്ണം വാങ്ങിവെച്ചിട്ടുണ്ട്. രണ്ടു കളിയില്‍ 17 ഗോളടിച്ച് ഒന്നും തിരിച്ചു വാങ്ങാത്ത അസമിന് ഇപ്പോള്‍കേരളത്തിനുമേല്‍ അഞ്ചു ഗോളിന്റെ മുന്‍തൂക്കമുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications