മാമാങ്കത്തില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍
ആതിഥേയരായ ഇന്തോനേഷ്യക്കു പുറമേ ഇന്ത്യ, ചൈന, ജപ്പാന്, അഫ്ഗാനിസ്താന്, ബഹ്റെയ്ന്, ബംഗ്ലാദേശ്, ഭൂട്ടാന്, ബ്രൂണെ, കംബോഡിയ, ഹോങ്കോങ്, ഇറാന്, ഇറാഖ്, ജോര്‍ദാന്‍, കസാക്കിസ്താന്‍, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, കൊറിയ, കുവൈത്ത്, കിര്ഗിസ്താന്, ലാവോസ്, ലെബ്നാന്, മക്കാവു, മലേഷ്യ, മാലദ്വീപ്, മംഗോളിയ, മ്യാന്മര്, നേപ്പാള്‍, ഒമാന്‍, പാകിസ്താന്, ഫലസ്തീന്, ഫിലിപ്പെന്‍സ്, ഖത്തര്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, സിറിയ, ചൈനീസ് തായ്പേയ്, താജികിസ്താന്‍, തായ്ലാന്ഡ്, ഈസ്റ്റ് തിമോര്‍, തുര്ക്ക്മെനിസ്താന്, യുഎഇ, ഉസ്ബെക്കിസ്താന്, വിയറ്റ്നാം, യെമന്‍ എന്നീ രാജ്യങ്ങളാണ് 18ാമത് ഏഷ്യന്‍ ഗെയിംസില്‍ മാറ്റുരയ്ക്കുന്നത്.
മെഡല്‍ പ്രതീക്ഷയുമായി ഇന്ത്യ
572 താരങ്ങളാണ് മെഡല്‍ പ്രതീക്ഷയുമായി ഇന്ത്യക്കു വേണ്ടി ഗെയിംസില്‍ മാറ്റുരയ്ക്കുക. ബാഡ്മിന്റണ്‍, ടെന്നിസ്, ആര്‍ച്ചറി, അത്ലറ്റിക്സ്, ബാസ്ക്കറ്റ്ബോള്‍, ബോക്സിങ്, ബൗളിങ്, കനോയ്-കയാക്ക് (സ്പ്രിന്റ്), കനോയ്-കയാക്ക് (സ്ലാലോം), സൈക്ലിങ്, എക്വസ്ട്രെയ്ന്, ഫെന്‍സിങ്, ജിംനാസ്റ്റിക്സ്, ഗോള്‍ഫ്, ഹാന്‍ഡ്ബോള്‍, ഹോക്കി, ജൂഡോ, കബഡി, കറാട്ടെ, കുറാഷ്, പെന്‍സാക് സിലാറ്റ്, റോളര്‍ സ്കാറ്റിങ്, റോവിങ്, സായ്ലിങ്, സാംബോ, സെപക് താക്രോ, ഷൂട്ടിങ്, സ്ക്വാഷ്, അക്വറ്റിക്സ്- സ്വിമ്മിങ്, അക്വറ്റിക്സ്- ഡ്രൈവിങ്, തൈക്കോഡോ, ട്രയാത്ലണ്, സോഫ്റ്റ് ടെന്നിസ്, ടേബിള്‍ ടെന്നിസ്, വോളിബോള്‍, വെയ്റ്റ്ലിഫ്റ്റിങ്, റെസ്ലിങ്, വൂഷു എന്നീ ഇനങ്ങളിലാണ് ഇന്ത്യ പോരിനിറങ്ങുന്നത്.
2014ല്‍ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന 17ാമത് ഏഷ്യന്‍ ഗെയിംസില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. 11 സ്വര്‍ണവും ഒമ്പത് വെള്ളിയും 37 വെങ്കലവും ഉള്‍പ്പെടെ 36 മെഡലുകളാണ് ഇന്ത്യ 2014ല്‍ കരസ്ഥമാക്കിയത്.
മേധാവിത്വം തുടരാനുറച്ച് ചൈന
തുടര്‍ച്ചയായ 10ാം ഓവറോള്‍ കിരീടം ലക്ഷ്യമിട്ടാണ് ചൈന ഇത്തവണയും ജക്കാര്ത്തയിലെത്തുന്നത്. കഴിഞ്ഞ ഒമ്പത് തവണയും മെഡല്‍ വേട്ടയില്‍ ചൈനയ്ക്കായിരുന്നു ഒന്നാം സ്ഥാനം.
എന്നാല്‍, ജപ്പാനില്‍ നിന്ന് ഇത്തവണയും ചൈനയ്ക്ക് വെല്ലുവിളി നേരിടേണ്ടിവന്നേക്കും. ഒമ്പത് തവണ ഏഷ്യന്‍ ഗെയിംസില്‍ ജപ്പാനായിരുന്നു ജേതാക്കള്‍. ഒമ്പത് തവണ ഓവറോള്‍ കിരീടം നേടിയ ചൈനയും ജപ്പാനും ഒപ്പത്തിനൊപ്പമാണ്. ഇത്തവണ ചൈന, ജപ്പാന് എന്നീ രാജ്യങ്ങളില്‍ ആരെങ്കിലും കിരീടം നേടിയാല്‍ അത് റെക്കോഡായി മാറും.
2014ലെ ആദ്യ 10 സ്ഥാനക്കാര്‍
ചൈന, ദക്ഷിണ കൊറിയ, ജപ്പാന്, കസാക്കിസ്താന്‍, ഇറാന്, തായ്ലാന്ഡ്, ഉത്തര കൊറിയ, ഇന്ത്യ, ചൈനീസ് തായ്പേയ്, ഖത്തര്‍ എന്നിവരായിരുന്നു കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലെ യഥാക്രമം ആദ്യ 10 സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തത്.