For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചരിത്രം ഇതാ, ചൈനീസ് താരത്തെ വീഴ്ത്തി ഗുകേഷ് ലോക ചെസ് ചാമ്പ്യന്‍; അഭിമാന നേട്ടം

ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ മുത്തം. ആവേശകരമായ 14 റൗണ്ട് മത്സരങ്ങള്‍ക്കൊടുവില്‍ ഇന്ത്യയുടെ ഗുകേഷ് ലോക ചാമ്പ്യന്‍ പട്ടം ചൂടിയിരിക്കുകയാണ്. ചൈനീസ് താരം ഡിങ് ലിറനെ തോല്‍പ്പിച്ചാണ് ഗുകേഷിന്റെ അഭിമാന നേട്ടം. തുല്യശക്തികളായി ഇരുവരും മുന്നോട്ട് പോകവെ 14ാം റൗണ്ട് ആവേശകരമായി. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഗുകേഷ് ലോക ചെസ് ചാമ്പ്യനായി മാറുകയായിരുന്നു.

55ാമത്തെ കരു നീക്കത്തില്‍ ചൈനീസ് താരത്തിന് പറ്റിയ വലിയ മണ്ടത്തരം ഗുകേഷ് കൃത്യമായി മുതലാക്കി. ഇതോടെ നിലവിലെ ചാമ്പ്യനായ ചൈനീസ് താരം ഗുകേഷിന് മുന്നില്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. ലോക ചെസ് ചാമ്പ്യന്‍പട്ടം നേടുന്ന പ്രായം കുറഞ്ഞ താരമെന്ന അഭിമാന നേട്ടവും ഗുകേഷ് സ്വന്തം പേരിലാക്കി.

1985ല്‍ ലോക ചെസ് ചാമ്പ്യനായ ഗാരി കസ്പറോവിന്റെ റെക്കോഡാണ് ഗുകേഷ് തകര്‍ത്തത്. ഗാരി ജയിക്കുമ്പോള്‍ 22 വയസായിരുന്നു പ്രായം. റഷ്യയുടെ ജിഎം അനാട്ടോളി കാര്‍പ്പോവിനെയാണ്് അന്ന് ഗാരി തോല്‍പ്പിച്ചത്. ഇപ്പോഴിതാ ഗാരിയെക്കാള്‍ നാല് വര്‍ഷം മുമ്പ് തന്നെ ഇന്ത്യക്കാരന്‍ അഭിമാന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

ഗുകേഷ് ഇന്ത്യയുടെ അഭിമാനം

18കാരനായ ഗുകേഷ് ശക്തമായ പോരാട്ടമാണ് ഡിങ് ലിറന് മുന്നില്‍ കാഴ്ചവെച്ചത്. 13ാം റൗണ്ട് മത്സരം അഞ്ച് മണിക്കൂറിനൊടുവിലാണ് സമനിലയിലായത്. 12ാം റൗണ്ടില്‍ ഗുകേഷിനെ ഡിങ് ലിറന്‍ തോല്‍പ്പിച്ചിരുന്നു. 11ാം റൗണ്ടില്‍ ഡിങ് ലിറനെ തോല്‍പ്പിക്കാനും ഗുകേഷിന് സാധിച്ചിരുന്നു.

ആദ്യ പോരില്‍ ജയിച്ചത് ഡിങ് ലിറനാണെങ്കിലും മൂന്നാം മത്സരം ജയിച്ച് ഗുകേഷ് ഡിങ് ലിറന് വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇന്ത്യയുടെ പ്രായം കുറഞ്ഞ മൂന്നാമത്തെ ഗ്രാന്റ്മാസ്റ്ററായ ഗുകേഷ് ജപ്പാന്‍ താരത്തെ വിറപ്പിക്കുന്ന നീക്കങ്ങളാണ് കാഴ്ചവെച്ചത്.

gukesh

മത്സരത്തില്‍ വിജയിയെ കണ്ടെത്തുന്നത് ഇങ്ങനെ

14 മത്സരങ്ങളാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ആകെയുള്ളത്. ആദ്യം 7.5 പോയിന്റ് നേടുന്ന താരമായിരിക്കും ലോക ചാമ്പ്യനാവുക. ഒരു ജയത്തില്‍ ഒരു പോയിന്റും സമനിലക്ക് 0.5 പോയിന്റും ലഭിക്കും. 14 റൗണ്ടുകള്‍ പൂര്‍ത്തിയാവുമ്പോള്‍ പോയിന്റ് നില തുല്യമായാല്‍ അടുത്ത ദിവസം ടൈബ്രേക്കറിലൂടെയാവും വിജയികളെ തീരുമാനിക്കുക.

13 റൗണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയുടെ ഡി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിററും തുല്യത പുലര്‍ത്തി. ഇരു താരങ്ങളും 6.5 പോയിന്റുകളാണ് നേടിയത്. രണ്ട് ജയങ്ങള്‍ നേടിയ ഇരുവരും 9 സമനിലയും വഴങ്ങി. ഇതോടെയാണ് 14ാം റൗണ്ട് നിര്‍ണ്ണായകമായി മാറിയത്.

Story first published: Thursday, December 12, 2024, 19:01 [IST]
Other articles published on Dec 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+