പോള്‍ വാള്‍ട്ടില്‍ അത്ഭുതപ്പെടുത്തി 17കാരന്‍ മോണ്ടോ, ലോക റെക്കോഡ് വീണ്ടും തകര്‍ത്തു

ലണ്ടന്‍: പോള്‍ വാള്‍ട്ടില്‍ വീണ്ടും അത്ഭുതം സൃഷ്ടിച്ച് സ്വീഡന്റെ 17കാരന്‍ മോണ്ടോ ഡുപ്ലാന്റിസ്. പുരുഷന്മാരുടെ ലോക റെക്കോഡാണ് മോണ്ടോ വീണ്ടും തകര്‍ത്തത്. 25 മാസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് യുവ താരം ലോക റെക്കോഡ് തിരുത്തിക്കുറിക്കുന്നത്. ബെലിഗ്രേഡില്‍ നടന്ന മത്സരത്തില്‍ 6.16 മീറ്റര്‍ ഉയരം കീഴടക്കിയാണ് താരം ലോക റെക്കോഡിട്ടിരിക്കുന്നത്. സെര്‍ബിയയില്‍ നടന്ന ഇന്‍ഡോര്‍ മീറ്റില്‍ 5.61, 5.85, 6 മീറ്റര്‍ എന്നിങ്ങനെ ഉയരം കീഴടക്കിയ മോണ്ടോ ഇപ്പോള്‍ ചരിത്ര ഉയരത്തോടെ ലോക റെക്കോഡിടുകയായിരുന്നു.

6.19 മീറ്റര്‍ ഉയരത്തിലേക്കെത്താന്‍ 50 തവണക്ക് മുകളില്‍ ശ്രമം നടത്തിയിട്ടുണ്ടെന്ന് മോണ്ടോ പ്രതികരിച്ചു. ആ ഉയരാണ് അടുത്ത ലക്ഷ്യം. മൂന്നാം വയസില്‍ പോള്‍വാള്‍ട്ട് പരിശീലനം ആരംഭിച്ച താരമാണ് മോണ്ടോ. ഒരു ഉയരത്തെയും കരിയറില്‍ എനിക്ക് പ്രയാസമുള്ളതായി തോന്നിയിട്ടില്ല. വളരെ ചെറുപ്പം മുതല്‍ പരിശീലിക്കുന്നതിന്റെ ആത്മവിശ്വാസമുണ്ടെന്നും മോണ്ടോ പറഞ്ഞു. 2020 ഫെബ്രുവരിയില്‍ നടന്ന ഇന്‍ഡോര്‍ മീറ്റില്‍ 6.17, 6.18 മീറ്റര്‍ ഉയരം കീഴടക്കി ഫ്രഞ്ച് താരം റിനൗഡ് ലാവില്ലിനി 2014ല്‍ കുറിച്ച റെക്കോഡിനെ തകര്‍ക്കാന്‍ മോണ്ടോക്ക് സാധിച്ചിരുന്നു.

2020ലെ ഒളിംപിക്‌സിലും ലോക ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പ്, ഡയമണ്ട് ലീഗ്, യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്, ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ്, യൂറോപ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ്, ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പ് എന്നിവയിലെല്ലാം താരം സ്വര്‍ണ്ണം നേടിയിട്ടുണ്ട്. നിലവിലെ റെക്കോഡിനെ വീണ്ടും തകര്‍ക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications