ഏഷ്യന്‍ ഗെയിംസിന് ഇഞ്ചിയോണില്‍ തിരിതെളിയുന്നു
ഇഞ്ചിയോണ്‍(ദക്ഷിണ കൊറിയ): ഒളിംപിക്‌സിന്റെ മുന്നൊരുക്കങ്ങളുമായി ഏഷ്യന്‍ ഗെയിംസിന് സെപ്തംബര്‍ 19 ന് ഇഞ്ചിയോണില്‍ തിരി തെളിയും. വിവാദങ്ങള്‍ക്ക് വിട നല്‍കി ഇന്ത്യന്‍ സംഘം ദക്ഷിണകൊറിയയിലെത്തി. മെഡല്‍ പ്രതീക്ഷകളുടെ പതാകയുമേന്തി ഇന്ത്യന്‍ സംഘവും മാര്‍ച്ച് പാസ്റ്റില്‍ അണി നിരക്കും.
1951 ല്‍ ഇന്ത്യയില്‍ തുടക്കമിട്ട ഏഷ്യന്‍ ഗെയിംസ് എന്ന കായിക മാമാങ്കത്തിന്‍ 17-ാം പതിപ്പിനാണ് ദക്ഷിണ കൊറിയ സാക്ഷ്യം വഹിക്കുന്നത്. പതിനാറ് ദിനങ്ങളില്‍ ഇനി ട്രാക്കും ഫീല്‍ഡും ഉണര്‍ന്നിരിക്കും, ഏഷ്യന്‍ വന്‍കരയിലെ ഏറ്റവും വലിയ കായിക മത്സരങ്ങളാണ് ഇഞ്ചിയോണില്‍ നടക്കുക.
ആദ്യ ദിനം ഉദ്ഘാടന ചടങ്ങുകള്‍ മാത്രമാണ് ഉണ്ടായിരിക്കുക. ഗന്നം സ്‌റ്റൈല്‍ ഗായകന്‍ സൈ അവതരിപ്പിക്കുന്ന ഗാനവും ഉദ്ഘാടന ചടങ്ങിന് മിഴിവേകും. ഏഷ്യന്‍ ഗെയിംസ് വിശേഷങ്ങള്‍...

ഇന്ത്യ കസറുമോ
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന സ്ഥാനം ആറാം സ്ഥാനമാണ്. കഴിഞ്ഞ ഗെയിംസില്‍ ആയിരുന്നു ഇത്.

പ്രതീക്ഷകള്‍ വലുതാണ്
കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 64 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. അതിന്റെ ഊര്‍ജ്ജത്തിലാണ് ഇന്ത്യന്‍ സംഘം.

ഭാഗ്യചിഹ്നത്തിനൊപ്പം
മൂന്ന് സീല്‍ കുഞ്ഞുങ്ങളാണ് ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം.

ചൈനയും ജപ്പാനും
കഴിഞ്ഞ കുറേ നാളുകളായി ഏഷ്യന്‍ ഗെയിംസില്‍ ചൈനയുടേയും ജപ്പാന്റേയും മുന്നേറ്റത്തിന്റെ കാഴ്ചകളാണ് കാണുന്നത്. തൊട്ടുപിറകെ ദക്ഷിണ കൊറിയയും ഉണ്ട്. അവിടെ ഇന്ത്യക്ക് എന്ത് ചെയ്യാനാകും എന്നാണ് രാജ്യം കാത്തിരിക്കുന്നത്.

ഇന്ത്യന്‍ പതാക
ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസില്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ് ആയിരിക്കും ഇന്ത്യന്‍ പതാക വഹിച്ച് മാര്‍ച്ച പാസ്റ്റില്‍ ദേശീയ ടീമിനെ നയിക്കുക.

വിവാദം
ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസിന് മെഡല്‍ സാധ്യതയുള്ളവരെ മാത്രം വിട്ടാല്‍ മതി എന്നായിരുന്നു കായിക വകുപ്പിന്റെ ആദ്യ തീരുമാനം. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

ദക്ഷിണകൊറിയയില്‍ മൂന്നാം തവണ
ഇത് മൂന്നാം തവണയാണ് ദക്ഷിണ കൊറിയയിലേക്ക് ഏഷ്യന്‍ ഗെയിംസ് എത്തുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications