10കോടി ലൈക്ക്, റൊണാള്‍ഡോ ഫേസ്ബുക്കില്‍ റെക്കോര്‍ഡിട്ടു!
റിയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഫേസ്ബുക്കില്‍ അപൂര്‍വ്വ റെക്കോര്‍ഡ്. ഏറ്റവും അധികം ലൈക്ക് സ്വന്തമാക്കുന്ന കായികതാരം എന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. ഫേസ്ബുക്കില്‍ 10 കോടി ലൈക്ക് തികച്ച റൊണാള്‍ഡോ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കായിക താരവുമാണ്.
ഫേസ്ബുക്കില്‍ 10 കോടി സുഹൃത്തുക്കള്‍ തികഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ കൂടിയായ റൊണാള്‍ഡോ പറഞ്ഞു. 2009 ലാണ് റൊണാള്‍ഡോ ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങിയത്. ഫുട്‌ബോള്‍ മാത്രമല്ല, സ്വകാര്യജീവിതത്തിലെ വിശേഷങ്ങളും ചിത്രങ്ങളും ക്രിസ്റ്റിയാനോ ഫേസ്ബുക്കില്‍ പങ്കുവെക്കാറുണ്ട്.

റൊണാള്‍ഡോ ഫേസ്ബുക്കിലെ സ്റ്റാര്‍
കളിക്കാരില്‍ ഫേസ്ബുക്കിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറാണ് റൊണാള്‍ഡോ.

കാമുകിക്കൊപ്പം
കാമുകി ഇറീന ഷായ്ക്കിനൊപ്പം റൊണാള്‍ഡോ

സൂപ്പര്‍ ഹിറ്റ് ചിത്രം
സ്വന്തം മകനൊപ്പം റൊണാള്‍ഡോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം. മുപ്പത്തഞ്ച് ലക്ഷത്തിലധികം പേരാണ് ചിത്രം ലൈക്ക് ചെയ്തത്.

എല്ലാം ഹിറ്റ് തന്നെ
ഫേസ്ബുക്കില്‍ റൊണാള്‍ഡോ പോസ്റ്റ് ചെയ്യുന്ന ഓരോ ചിത്രങ്ങള്‍ക്കും ലക്ഷക്കണക്കിന് പേരാണ് ലൈക്ക് ചെയ്യുന്നത്

എല്ലാം പെടും
പേഴ്‌സണല്‍, പ്രൊഫഷണല്‍ വ്യത്യാസമില്ലാതെ എല്ലാത്തരം ചിത്രങ്ങളും റൊണാള്‍ഡോ പോസ്റ്റ് ചെയ്യാറുണ്ട്.

തൊട്ടുമുന്നില്‍ ഷക്കീര
പോപ് ഗായിക ഷക്കീരയാണ് ലൈക്കുകളുടെ എണ്ണത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മുന്നിലുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications