Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും കപ്പടിച്ച് ഇന്ത്യന്‍ പെണ്‍പട!!! കബഡി ലോകകപ്പില്‍ രണ്ടാമതും ചാംപ്യന്‍സ്

ധാക്ക: വനിതകളുടെ കബഡി ലോകകപ്പില്‍ ഇന്ത്യക്കു തുടര്‍ച്ചയായ രണ്ടാം കിരീടം. ആവേശകരമായ കലാശപ്പോരില്‍ ചൈനീസ് തായ്‌പേയിയെ 35-28നു വീഴ്ത്തിയാണ് ഇന്ത്യ വീണ്ടും ലോകത്തിന്റെ നെറുകയിലെത്തിയത്.

ടൂര്‍ണമന്റെിലുടനീളം മിന്നുന്ന ഫോമില്‍ കളിച്ച ഇന്ത്യ ഫൈനലിലും ഫോം ആവ്ര്‍ത്തിക്കുകയായിരുന്നു. ഗ്രൂപ്പുഘട്ടത്തിലെ മുഴുവന്‍ മല്‍സരങ്ങളിലും ജയിച്ചാണ് ഇന്ത്യ സെമി ഫൈനലിലേക്കു മുന്നേറിയത്. സെമിയില്‍ കരുത്തരായ ഇറാനെ 33-21നാണ് ഇന്ത്യ തകര്‍ത്തുവിട്ടത്.

INDIAN TEAM

മറുഭാഗത്തു ചൈനീസ് തായ്‌പേയിയും അപരാജിത കുതിപ്പുമായാണ് ഫൈനലിലേക്കു മുന്നേറിയത്. സെമിയില്‍ ബംഗ്ലാദേശിനെ 25-18നു അവര്‍ തോല്‍പ്പിക്കുകയായിരുന്നു. 11 ടീമുകളാണ് ബംഗ്ലാദശില്‍ നടന്ന ഇത്തവണത്തെ വനിതാ കബഡി ലോകകപ്പില്‍ മാറ്റുരച്ചത്.

അഭിനന്ദിച്ച് മോദി

വീണ്ടുമൊരു കബഡി ലോകകപ്പില്‍ മുത്തമിട്ട ഇന്ത്യന്‍ വനിതാ ടീമിനെ അഭിനന്ദിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുതലമുറയെ ഈ ഗെയിമിലേക്കു ആകര്‍ഷിക്കാന്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ അവിസ്മരണീയ നേട്ടത്തിനു സാധിക്കുമെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

2025ലെ കബഡി ലോകകപ്പില്‍ വീണ്ടും വിജയികളായി രാജ്യത്തിന്റെ ഇഅഭിമാനമുയര്‍ത്തിയ നമ്മുടെ ഇന്ത്യന്‍ വനിതാ കബഡി ടീമിനു അഭിനന്ദനങ്ങള്‍. അവര്‍ അസാധാരണമായ മനക്കരുത്തും കഴിവും ആത്മസമര്‍പ്പണവുമെല്ലാം കാഴ്ചവച്ചു.

അവരുടെ ഈ വിജയം എണ്ണമറ്റ യുവ തലമുറയെ കബഡിയെ പിന്തുടരാനും വലിയ സ്വപ്‌നങ്ങള്‍ കാണാനും വലിയ ലക്ഷ്യങ്ങള്‍ കൈവരിക്കാനുല്ലൊം പ്രചോദിപ്പിക്കുമെന്നായിരുന്നു എക്‌സില്‍ മോദി കുറിച്ചത്.

Story first published: Tuesday, November 25, 2025, 10:03 [IST]
Other articles published on Nov 25, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+