ദില്ലി: ഇന്ത്യയില്‍ നടക്കുന്ന പ്രോ കബഡി ലീഗിന്റെ ലേലത്തില്‍ താരങ്ങള്‍ക്കു വേണ്ടി കോടികളാണ് ഒഴുകിയത്. ലേലത്തിന്റെ ആദ്യദിനം ആറു താരങ്ങള്‍ക്കാണ് ഒരു കോടിയിലേറെ വില ലഭിച്ചത്. ഇതാദ്യമായാണ് പ്രോ കബഡി ലീഗിന്റെ ലേലത്തില്‍ താരങ്ങളുടെ മൂല്യം കോടികളിലെത്തുന്നത്. ഇന്ത്യയുടെ തന്നെ മോനു ഗൊയാത്താണ് ഏറ്റവും വില പിടിപ്പുള്ള താരമായി മാറിയത്. 1.51 കോടി രൂപയ്ക്കാണ് താരത്തെ ഹരിയാന സ്റ്റീലേഴ്സ് സ്വന്തമാക്കിയത്. ഗൊയാത്തിനു വേണ്ടി ഫ്രാഞ്ചൈസികള്‍ തമ്മില്‍ വീറുറ്റ പോരാട്ടമാണ് കണ്ടത്. ഒടുവില്‍ താരത്തെ ഹരിയാന തങ്ങളുടെ ടീമിലെത്തിക്കുകയായിരുന്നു.
ഐപിഎല്‍: ടോപ്പ് ഫോറില്‍ കൂടുതല്‍ മാര്‍ക്ക് ആര്‍ക്ക്? ഫുള്‍ മാര്‍ക്ക് ഒരേയൊരു ടീമിന്
ഐപിഎല്‍: കപ്പിനരികെ കാലിടറുന്നവര്‍... ചിലര്‍ക്ക് 'ഹോബി'!! ഫൈനല്‍ തോല്‍വി ശീലമാക്കിയ സ്റ്റാറുകള്‍
ലേലത്തില്‍ ആദ്യമായി ഒരു കോടി വില ലഭിച്ച താരമെന്ന നേട്ടത്തിന് ഇറാന്റെ ഫസല്‍ അത്രാക്കലി അര്‍ഹനായി. യു മുംബയാണ് ഒരു കോടി രൂപയ്ക്കു താരത്തെ വാങ്ങിയത്. എന്നാല്‍ ഒരു കോടി രൂപ മൂല്യമുള്ള ആദ്യത്തെ ഇന്ത്യന്‍ താരം ദീപക് ഹൂഡയാണ്. 1.15 കോടി രൂപയ്ക്കു ജയ്പൂര്‍ പിങ്ക് പാന്തേഴ്സ് താരത്തെ കൈക്കലാക്കുകയായിരുന്നു.
PKL Auction: Day 1 makes 6 crorepatis, Goyat with 1.51 Cr highest earner https://t.co/MDEDvHVEcR #PKLmoneyball #VIVOProKabaddi #VIVOPROKABADDIAUCTION #PKLseason6 #PKL6 #PKL6auction #ProKabaddiAuction #ProKabaddiLeague #PKLauctions #PKLAuctions #PKL #MonuGoyat #RahulChaudhari pic.twitter.com/Y1AxKiIIcH
— InsideSport (@InsideSportIND) May 31, 2018
രാഹുല്‍ ചൗധരിയെ തെലുഗു ടൈറ്റാന്‍സ് 1.29 കോടി രൂപയ്ക്കാണ് നിലനിര്‍ത്തിയത്. നിതിന്‍ തോമറിനെ പുനേരി പള്ത്താന്സ് 1.15 കോടി രൂപയ്ക്ക് സ്വന്തമാക്കിയപ്പോള്‍ 1.11 കോടി രൂപയ്ക്ക് റിഷാങ്ക് ദേവഡിഗയെ യുപി യോദ്ധയും ടീമിലെത്തിച്ചു. ലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറിയതില്‍ ആഹ്ലാദമുണ്ടെന്നും വലിയൊരു ഉത്തരവാദിത്വം കൂടിയാണ് ഇതെന്നും ഗൊയാത്ത് പ്രതികരിച്ചു.