Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; പറ്റ്‌ന പൈറേറ്റ്‌സിനും ഗുജറാത്ത് ഫോര്‍ച്യൂണിനും വിജയം

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ വെള്ളിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ പറ്റ്‌ന പൈറേറ്റ്‌സിനും ഗുജറാത്ത് ഫോര്‍ച്യൂണിനും വിജയം. പറ്റ്‌ന ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സിനെ 41-30 എന്ന സ്‌കോറിനും ഗുജറാത്ത് ഫോര്‍ച്യൂണ്‍, തമിഴ് തലൈവാസിനെ 36-25 എന്ന സ്‌കോറിനും തോല്‍പ്പിച്ചു. ഇരു മത്സരങ്ങളും ഏകപക്ഷീയമായിരുന്നു.

ധോണിയെ ഇനി ഇന്ത്യന്‍ ജഴ്‌സിയില്‍ കാണില്ല!! ടി ട്വന്റി കരിയര്‍ തീര്‍ന്നു? മുന്‍ താരം പറയുന്നത്...
സൂപ്പര്‍ താരം പര്‍ദീപ് നര്‍വാളിന്റെ പ്രകടനമാണ് ഒരിക്കല്‍ക്കൂടി പറ്റ്‌നയ്ക്ക് ജയത്തിലേക്ക് വഴി തെളിച്ചത്. പര്‍ദീപ് 11 റെയ്ഡു പോയന്റുകള്‍ സ്വന്തമാക്കി. പര്‍ദീപിന് മികച്ച പിന്തുണ നല്‍കി സഹതാരം മന്‍ജീത് 10 പോയന്റുകളും ടീമിനായി നേടി. പ്രതിരോധത്തിലെ കരുത്തരായ ജയ്ദീപ്, വികാസ് കാലെ എന്നിവര്‍ ചേര്‍ന്ന് പറ്റ്‌നയ്ക്ക് 10 പോയന്റുകളും സമ്മാനിച്ചു. ജയ്പൂരിനായി അനൂപ് കുമാറും ദീപക് ഹൂഡയും എട്ടു പോയന്റുകള്‍ വീതം നേടിയിരുന്നു. പ്രതിരോധത്തില്‍ ടീം മങ്ങിയതാണ് പരാജയത്തിനിടയാക്കിയത്.

Pro Kabbadi: Patna Pirates beat Jaipur Pink Panthers

മറ്റൊരു കളിയില്‍ തമിഴ് തലൈവാസ് ഒരിക്കല്‍ക്കൂടി തോറ്റു. സച്ചിന്റെയും അജയ് കുമാറിന്റെയും മിന്നുന്ന പ്രകടനമാണ് ഗുജറാത്ത് ഫോര്‍ച്യുണേറ്റിന് തലൈവാസിനെതിരെ ജയം നേടിക്കൊടുത്തത്. സച്ചിന്‍ 12 പോയന്റുകളും അജയ് 7 പോയന്റുകളും നേടി. മറുവശത്ത് ക്യാപ്റ്റന്‍ അജയ് താക്കൂര്‍ ഏഴു പോയന്റും സുകേഷ് ഹെഗ്‌ഡെ ആറു പോയന്റുകളും നേടി. തുടര്‍ച്ചയായ അഞ്ചു തോല്‍വികള്‍ക്കുശേഷം കഴിഞ്ഞ മത്സരം ജയിച്ച് തിരിച്ചുവന്ന തലൈവാസ് ഒരിക്കല്‍ക്കൂടി തോറ്റതോടെ ഇത്തവണയും പ്ലേ ഓഫില്‍ കടക്കാനുള്ള സാധ്യത വിദൂരമാണ്.

Story first published: Saturday, October 27, 2018, 11:47 [IST]
Other articles published on Oct 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+