ധോണിയെ ഇനി ഇന്ത്യന്‍ ജഴ്‌സിയില്‍ കാണില്ല!! ടി ട്വന്റി കരിയര്‍ തീര്‍ന്നു? മുന്‍ താരം പറയുന്നത്...
മുംബൈ: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിയുടെ കരിയര്‍ അവസാനിക്കുന്നുവെന്നതിന്റെ സൂചനകളാണ് പുതിയ ടീം പ്രഖ്യാപനത്തിലൂടെ പുറത്തുവരുന്നത്. വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേസലിയ എന്നിവര്‍ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ ധോണിക്ക് ഇടമുണ്ടായിരുന്നില്ല.
കരിയറില്‍ ഇതാദ്യമായാണ് ധോണിയെ സെലക്റ്റര്‍മാര്‍ ടീമില്‍ നിന്നും ഒഴിവാക്കുന്നത്. ഏകദിന, ട്വന്റി20 കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ടെസ്റ്റില്‍ നിന്നും നേരത്തേ വിരമിച്ച അദ്ദേഹത്തിന് ഇനി ഏകദിനത്തില്‍ മാത്രമാണ് പ്രതീക്ഷ ബാക്കിയുള്ളത്.

ഇനി ടീമിലെത്തില്ലെന്നു ചോപ്ര
തുടര്‍ച്ചയായ രണ്ടു പരമ്പരകളില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ ഇന്ത്യക്കു വേണ്ടി ഇനി ട്വന്റി20യില്‍ ധോണിക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്നു മുന്‍ ദേശീയ താരവും ഇപ്പോള്‍ കമന്റേറ്ററുമായ ആകാശ് ചോപ്ര പറഞ്ഞു. തികച്ചും അപ്രതീക്ഷിതമായാണ് ധോണിയെ ടി20 ടീമില്‍ നിന്നും മാറ്റിനിര്‍ത്തിയത്. വലിയൊരു സര്‍പ്രൈസ് തന്നെയായിരുന്നു ഇത്. ഇനിയൊരു പക്ഷെ ട്വന്റി20യില്‍ ഇന്ത്യയുടെ ജഴ്‌സിയില്‍ ധോണിയെ കണ്ടെന്നു വരില്ലെന്നും ചോപ്ര ട്വിറ്ററില്‍ കുറിച്ചു.

ട്വിറ്റര്‍ പ്രതികരണങ്ങള്‍
ധോണിയെ ടി20 ടീമില്‍ നിന്നൊഴിവാക്കപ്പെട്ടതിനെ കുറിച്ച് ട്വിറ്ററില്‍ നിരവധി പ്രതികരണങ്ങളാണ് വരുന്നത്. തങ്ങളുടെ പദ്ധതികളെക്കുറിച്ച് സെലക്ടര്‍മാര്‍ ധോണിയെ അറിയിച്ചു കഴിഞ്ഞതായും ഇനി വിരമിക്കലാണ് ധോണിയുടെ മുന്നിലുള്ള വഴി എന്നായിരുന്നു ഒരു ട്വീറ്റ്.
അതേസമയം, ഏകദിനമാണ് ധോണിയുടെ ഫേവറിറ്റെന്നും 2019ലെ ഏകദിന ലോകകപ്പ് വരെ അദ്ദേഹം ഏകദിനത്തില്‍ തുടരുമെന്നാണ് പ്രതീക്ഷയെന്നും പ്രശസ്ത കമന്റേറ്ററായ ഹര്‍ഷ ബോഗ്ലെ ട്വിറ്ററില്‍ കുറിച്ചു.

എംഎസ്‌കെ പ്രസാദിന്റെ വാക്കുകള്‍
വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ച ശേഷം മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറഞ്ഞത് ഇങ്ങനെയായിരുന്നു. വിന്‍ഡീസ്, ഓസീസ് എന്നിവര്‍ക്കെതിരേ ധോണി കളിക്കില്ല. കാരണം, ടീമിന്റെ രണ്ടാം വിക്കറ്റ് കീപ്പറെയാണ് തങ്ങള്‍ തേടുന്നത്. ഈ സ്ഥാനത്തിനു വേണ്ടി റിഷഭ് പന്തും ദിനേഷ് കാര്‍ത്തികുമാണ് രംഗത്തുള്ളത്. അതുകൊണ്ടാണ് രണ്ടു പേരെയും അടുത്ത രണ്ടു പരമ്പരകള്‍ക്കുമുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഫോം കണ്ടെത്താനാവാതെ ധോണി
കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനായി നടത്തിയ മിന്നുന്ന പ്രകടനം മാറ്റിനിര്‍ത്തിയാല്‍ ധോണിക്ക് ദേശീയ ടീമിനായി തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഐപിഎല്ലില്‍ കരിയറിലെ തുടക്കകാലത്തെ അനുസ്മരിപ്പിക്കും വിധം ബാറ്റ് ചെയ്ത അദ്ദേഹം 455 റണ്‍സ് അടിച്ചെടുത്തിരുന്നു. പക്ഷെ ഇന്ത്യന്‍ ജഴ്‌സിയില്‍ ഈ മാജിക്ക് ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല.
ഈ വര്‍ഷം ഇതുവരെ കളിച്ച അഞ്ച് ഇന്നിങ്‌സുകൡ നിന്നും വെറും 123 റണ്‍സാണ് ധോണിക്കു നേടാന്‍ കഴിഞ്ഞത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications