Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Pro Kabaddi League: പോരാട്ടം ഇനി മുംബൈയിലേക്ക്, തലപ്പത്ത് ഏതു ടീം?

പ്രോ കബഡി ലീഗ് പത്താം സീസണില്‍ നോയ്ഡ ലെഗിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇനിയുള്ള മല്‍സരങ്ങള്‍ മുംബൈയിലാണ്. വെള്ളിയാഴ്ച പാറ്റ്‌ന പിറേറ്റ്‌സും ദബാങ് ഡല്‍ഹി എഫ്‌സിയും തമ്മിലുള്ള മല്‍സരത്തോടെയാണ് മുംബൈ ലെഗിലെ മല്‍സരങ്ങള്‍ ആരംഭിക്കുക. അതിനു പിന്നാലെ ബെംഗളൂരു ബുള്‍സും യു മുംബയും ഏറ്റുമുട്ടും. സീസണില്‍ 55 മല്‍സരങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തു നില്‍ക്കുന്ന ടീം ആരാണെന്നു നോക്കാം.

പുനേരി പള്‍ത്താനാണ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ളത്. നോയ്ഡ ലെഗിലെ മല്‍സരങ്ങള്‍ കഴിഞ്ഞതിനു പിന്നാലെ അവര്‍ ലീഗില്‍ ഒന്നാംസ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്തിരിക്കുകയാണ്. രണ്ടാംസ്ഥാനക്കാരായ ഗുജറാത്ത് ജയന്റ്‌സിനേക്കാള്‍ ഏഴു പോയിന്റിനു മുന്നിലാണ് ഇപ്പോള്‍ പള്‍ത്താന്‍. മാത്രമല്ല അവര്‍ ജയന്റ്‌സിനേക്കാള്‍ ഒരു മല്‍സരം കുറച്ചേ കളിച്ചിട്ടുമുള്ളൂ.

PUNERI PALTAN

സീസണില്‍ ഇതുവരെ കളിച്ച ഒമ്പതു മല്‍സരങ്ങളില്‍ എട്ടിലും വിജയിക്കാന്‍ പള്‍ത്താനായിട്ടുണ്ട്. തോറ്റത് ഒന്നില്‍ മാത്രമാണ്. 41 പോയിന്റാണ് പള്‍ത്താന്റെ അക്കൗണ്ടിലുള്ളത്. രണ്ടാംസ്ഥാനക്കാരായ ഗുജറാത്ത് 10 മല്‍സരങ്ങളില്‍ കളിച്ചു. ഇതില്‍ ആറെണ്ണത്തില്‍ ജയിച്ച അവര്‍ക്കു നാലെണ്ണത്തില്‍ പരാജയം നേരിടേണ്ടി വരികയും ചെയ്തു.

ഗുജറാത്തിനു തൊട്ടരികെ മൂന്നാംസ്ഥാനത്തു ജയ്പൂര്‍ പിങ്ക് പാന്ദേഴ്‌സുണ്ട്. ഗുജറാത്തുമായി ഒരു പോയിന്റ് മാത്രം പിറകിലാണ് ജയ്പൂര്‍. കൂടാതെ ഒരു മല്‍സരം കുറച്ചു മാത്രമേ സീസണില്‍ അവര്‍ കളിച്ചിട്ടുമുള്ളൂ. ഒമ്പതു മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ ജയിച്ച ജയ്പൂര്‍ രണ്ടെണ്ണത്തില്‍ വീതം തോല്‍ക്കുകയും സമനില വഴങ്ങുകയും ചെയ്തു.

ദബാങ് ഡല്‍ഹി കെസി, പാറ്റ്‌ന പിറേറ്റ്‌സ് എന്നിവരാണ് പോയിന്റ് പട്ടികയില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍. തുല്യ മല്‍സരങ്ങളില്‍ വീതം കളിച്ച ഇരീമുകളും തമ്മില്‍ മൂന്നു പോയിന്റിന്റെ വ്യത്യാസമാണുള്ളത്. ദബാങിനു 30ഉം പാറ്റ്‌നയ്ക്കു 27ഉം പോയിന്റുണ്ട്. ഒമ്പതു മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ ജയിച്ച ദബാങ് മൂന്നു കളിയില്‍ തോല്‍ക്കുകയും ഒന്നില്‍ സമനില വഴങ്ങുകയും ചെയ്തു. പാറ്റ്‌നയാവട്ടെ ഒമ്പതു മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തിലാണ് വിജയം കൊയ്തത്. ശേഷിച്ച നാലിലും തോല്‍വിയേറ്റു വാങ്ങുകയും ചെയ്തു.

12 ടീമുകളുടെ ലീഗില്‍ അവസാനത്തെ മൂന്നു സ്ഥാനക്കാര്‍ യുപി യോദ്ധാസ്, തമിഴ് തലൈവാസ്, തെലുഗു ടൈറ്റന്‍സ് തുടങ്ങിയ ടീമുകളാണ്. ഈ ടീമുകള്‍ക്കു യഥാക്രമം 21ഉം 13ഉം എട്ടും പോയിന്റാണുള്ളത്. തലൈവാസ് ഒമ്പതു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തിലും ടൈറ്റന്‍സ് ഒന്നിലും മാത്രമേ വിജയം നേടിയിട്ടുള്ളൂ.

Story first published: Thursday, January 4, 2024, 22:21 [IST]
Other articles published on Jan 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+