പ്രോ കബഡി ലീഗ്; പ്ലേ ഓഫില്‍ യുപി യോദ്ധയ്ക്ക് രണ്ടാം ജയം, ബെംഗളുരു ഗുജറാത്തിനെ വീഴ്ത്തി
കൊച്ചി: പ്രോ കബഡി ലീഗില്‍ പ്ലേ ഓഫ് രണ്ടാം ദിവസം നടന്ന മത്സരത്തില്‍ ബെംഗളുരു ബുള്‍സ് ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്‌സിനെയും യുപി യോദ്ധ ദബാംഗ് ദില്ലിയേയും തോല്‍പ്പിച്ചു. 41-29 എന്ന വന്‍ മാര്‍ജിനിലായിരുന്നു ബെംഗളുരുവിന്റെ ജയം. യോദ്ധ 45-33 എന്ന സ്‌കോറില്‍ ദില്ലിയേയും വീഴ്ത്തി. പ്ലേ ഓഫില്‍ യോദ്ധ തുടര്‍ച്ചയായ രണ്ടാം ജയമാണ് സ്വന്തമാക്കിയത്.
ഇനി ഇവരില്ലാത്ത ക്രിക്കറ്റ്!! ഈ വര്‍ഷം കളി നിര്‍ത്തും? ധോണി, യുവി... ഇനിയുമുണ്ട്
ബെംഗളുരുവിനായി മുന്‍നിര താരങ്ങളെല്ലാം തിളങ്ങി. പവന്‍ കുമാര്‍ 13ഉം രോഹിത് കുമാര്‍ 11ഉം പോയന്റുകള്‍ നേടിയപ്പോള്‍ 6 ടാക്കിള്‍ പോയന്റുമായി മഹേന്ദര്‍ സിങ്ങും എതിരാളികളെ പൂട്ടിയിട്ടു. ഗുജറാത്തിനായി സച്ചിന്‍ 10 പോയന്റ് നേടി. പ്രപഞ്ചന്‍, ഹാദി എന്നിവര്‍ 5 വീതം പോയന്റും സ്വന്തമാക്കിയെങ്കിലും പ്രതിരോധത്തില്‍ വിള്ളലുകള്‍ വീണത് ടീമിന് തിരിച്ചടിയായി.

യുപി യോദ്ധയ്ക്കായി പ്രശാന്ത് കുമാര്‍ 13 പോയന്റുകളുമായി ടോപ് സ്‌കോററായി. റിഷാങ്ക് 8 പോയന്റും സ്വന്തമാക്കി. ദബാംഗ് ദില്ലിക്കായി നവീന്‍ കുമാര്‍ 10ഉം ചന്ദ്രന്‍ രഞ്ജിത്ത് 7ഉം പോയന്റ് നേടി. ആദ്യ മത്സരത്തില്‍ കഴിഞ്ഞദിവസം ബംഗാള്‍ വാരിയേഴ്‌സിനെ വീഴ്ത്തിയ ദില്ലിക്ക് പ്രകടനമികവ് ആവര്‍ത്തിക്കാനായില്ല. റെയ്ഡര്‍മാര്‍ തിളങ്ങിയെങ്കിലും പ്രതിരോധ താരങ്ങള്‍ അവസരത്തിനൊത്ത് ഉയരാത്തതാണ് ദില്ലിക്ക് വിനയായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications