Pro Kabaddi: പര്‍ദീപ് നാര്‍വാള്‍ vs പവന്‍ സെഹ്‌റാവത്ത്, ആരാണ് ലീഗിലെ കേമന്‍? കണക്കുകള്‍
പ്രോ കബഡി ലീഗ് ചരിത്രത്തിലെ വിലമതിക്കാനാവാത്ത രണ്ട് താരങ്ങളാണ് പര്‍ദീപ് നാര്‍വാളും പവന്‍ സെഹ്‌റാവത്തും. ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് റൈഡര്‍മാരാണ് ഇരുവരും. റെക്കോഡുകള്‍ ഭേദിക്കുന്നതില്‍ ഇരുവരും മിടുക്കന്മാരാണ്. എന്നാല്‍ ഇവരില്‍ ഏറ്റവും മികച്ചവന്‍ ആരാണ്?. ഉത്തരം കണ്ടെത്തുക അല്‍പ്പം പ്രയാസമാണെങ്കിലും കണക്കുകള്‍ നിരത്തി പരിശോധിക്കാം. രണ്ട് പേരും ഏറെ നാളുകളായി പ്രൊ കബഡി ലീഗിന്റെ ഭാഗമായിട്ടുള്ളവരാണ്.
രണ്ട് പേരും ബംഗളൂരു ബുള്‍സിനൊപ്പമാണ് പ്രോ കബഡി ലീഡിലേക്കെത്തുന്നത്. പര്‍ദീപ് രണ്ടാം സീസണിലാണ് അരങ്ങേറ്റം നടത്തുന്നത്. പവന്‍ കുമാര്‍ സെഹ്‌റാവത്ത് മൂന്നാം സീസണോടെയാണ് ലീഗിലേക്കെത്തുന്നത്. പവന്‍ കുമാറിനെക്കാള്‍ ഒരു സീസണ്‍ കൂടുതല്‍ കളിച്ചിട്ടുള്ളത് പര്‍ദീപ് നാര്‍വാളാണ്. പരിക്കിനെത്തുടര്‍ന്ന് ഒമ്പതാം സീസണ്‍ പവന്‍ കുമാറിന് നഷ്ടമായിരുന്നു. പരിക്കിന്റെ കാര്യത്തില്‍ പവന്‍ കുമാര്‍ മോശമാണ്. ഇടക്കിടെ പരിക്ക് താരത്തെ വേട്ടയാടുന്നു.

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ പര്‍ദീപ് നാര്‍വാളാണ് മികച്ചവനെന്ന് നിസംശയം പറയാം. പവന്‍ കുമാറിനെക്കാള്‍ 49 മത്സരം കൂടുതല്‍ കളിച്ചിട്ടുള്ള താരമാണ് പര്‍ദീപ് നാര്‍വാള്‍. ശരാശരി പരിശോധിക്കുമ്പോഴും പര്‍ദീപ് നാര്‍വാളാണ് മികച്ചവന്‍. 157 മത്സരത്തില്‍ നിന്ന് 1610 പോയിന്റാണ് പര്‍ദീപ് നേടിയിട്ടുള്ളത്. താരത്തിന്റെ ശരാശരി 10.2 ആണ്. അതേ സമയം പവന്‍ കുമാറിന് 108 മത്സരത്തില്‍ നിന്ന് 1070 പോയിന്റാണ് നേടാനായിട്ടുള്ളത്. 9.44 ആണ് ശരാശരി. ഇക്കാര്യത്തിലും പര്‍ദീപിനാണ് മുന്‍തൂക്കം.
കൂടുതല്‍ ഇംപാക്ടും സൃഷ്ടിച്ചതും കിരീടം നേടിയതും പരിശോധിക്കുമ്പോള്‍ പര്‍ദീപ് നാര്‍വാള്‍ മൂന്ന് കിരീടമാണ് പ്രോ കബഡി ലീഗില്‍ നേടിയത്. പാട്ട്‌ന പൈറേറ്റ്‌സിനൊപ്പമായിരുന്നു പര്‍ദീപിന്റെ കിരീട നേട്ടം. ടീമിന്റെ മൂന്ന് കിരീടത്തിന് പിന്നിലും പര്‍ദീപിന്റെ പങ്ക് വളരെ വലുതാണ്. സീസണ്‍ 3, 4, 5 എന്നിങ്ങനെ ഹാട്രിക് കിരീടം നേടിയെടുക്കാന്‍ പാട്ട്‌ന പൈറേറ്റ്‌സിന് സാധിച്ചിട്ടുണ്ട്.
അതേ സമയം പവന്‍ കുമാര്‍ ഒരു കിരീടമാണ് നേടിയിട്ടുള്ളത്. ആറാം സീസണില്‍ ബംഗളൂരു ബുള്‍സിനൊപ്പമാണ് പവന്‍ കുമാറിന്റെ കിരീട നേട്ടം. മൂന്ന് തവണ പവന്‍ ലീഗിലെ ടോപ് സ്‌കോററായിട്ടുണ്ട്. എന്നാല്‍ ഒരു തവണയാണ് കിരീടം നേടാന്‍ ഭാഗ്യമുണ്ടായത്. ഈ കണക്കുകളെല്ലാം പരിശോധിക്കുമ്പോള്‍ പവന്‍ കുമാറിനെക്കാള്‍ മികച്ച താരം പര്‍ദീപ് നാര്‍വാളാണെന്ന് നിസംശയം പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications