Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Pro Kabaddi League 2023: എലിമിനേറ്ററില്‍ ആരൊക്കെ മുഖാമുഖം? ചിത്രം തെളിഞ്ഞു, മല്‍സരക്രമം അറിയാം

പ്രോ കബഡി ലീഗിന്റെ പ്രാഥമിക ഘട്ട മല്‍സരങ്ങള്‍ കൈമാക്‌സിലേക്കു എത്തിയിരിക്കുകയാണ്. നാളെ (ഫെബ്രുവരി 21) ലീഗ് ഘട്ടത്തിലെ മല്‍സരങ്ങള്‍ അവസാനിക്കും. അവസാന റൗണ്ട് മല്‍ല്‍സരങ്ങളില്‍ പുനേരി പള്‍ത്താന്‍ യുപി യോദ്ധാസുമായും ഹരിയാന സ്റ്റീലേഴ്‌സ് ബെംഗളൂരു ബുള്‍സുമായും ഏറ്റുമുട്ടും. ഇതോടെ ലീഗ് ഘട്ടം സമാപിക്കുകയും നോക്കൗട്ട് റൗണ്ട് മല്‍സരങ്ങള്‍ ആരംഭിക്കുകയും ചെയ്യും. ഫൈനലിനു മുമ്പ് രണ്ടു വീതം സെമി ഫൈനലുകളും എലിമിനേറ്റര്‍ പോരാട്ടങ്ങളുമാണുള്ളത്.

ആകെയുള്ള 12 ടീമുകളില്‍ നിന്നും ഇപ്പോള്‍ പ്രോ കബഡി ലീഗ് ആറു ടീമുകളായി ചുരുങ്ങിയിരിക്കുകയാണ്. ശേഷിച്ച ആറു ടീമുകളും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. നിലവിലെ ചാംപ്യന്‍മാരായ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സിനോടൊപ്പം പുനേരി പള്‍ത്താന്‍, ദബാങ് ഡല്‍ഹി കെസി, ഗുജറാത്ത് ജയന്റ്‌സ്, ഹരിയാന സ്റ്റീലേഴ്‌സ്, പാറ്റ്‌ന പിറേറ്റ്‌സ് എന്നീ ആറു ടീമുകളാണ് പ്ലേഓഫിലുള്ളത്. ഇവയില്‍ രണ്ടു പേര്‍ എലിമിനേറ്റര്‍ കഴിയുന്നതോടെ പുറത്താവും. തുടര്‍ന്നായിരിക്കും സെമി പോരാട്ടം.

PKL

പോയിന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് നേരിട്ടു സെമി ഫൈനലിലേക്കു യോഗ്യത നേടുക. ശേഷിച്ച നാലു ടീമുകള്‍ എലിമിനേറ്ററും കളിക്കും. ഒന്നും രണ്ടും സ്ഥാനക്കാര്‍ ആരൊക്കെയെന്നു ഇപ്പോഴും ചിത്രം തെളിഞ്ഞിട്ടില്ല. ജയ്പൂരും പുനേരിയുമാണ് ഇതിനായി പിടിവലി നടത്തുന്നത്. ഇവര്‍ രണ്ടും സെമി ഫൈനലില്‍ ഇടം നേടിക്കഴിഞ്ഞു. ഒന്നും രണ്ടും സ്ഥാനക്കാരുടെ കാര്യത്തില്‍ മാത്രമേ സംശയമുള്ളൂ.

പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാര്‍ ആദ്യ എലിമിനേറ്ററിലെ വിജയിയെയാണ് ഒന്നാം സെമി ഫൈനലില്‍ നേരിടുക. മറ്റൊരു സെമിയില്‍ പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരും രണ്ടാം എലിമിനേറ്ററിലെ വിജയികളും ഏറ്റുമുട്ടും. ഈ മാസം 26നാണ് എലിമിനേറ്റര്‍ മല്‍സരങ്ങള്‍. രാത്രി എട്ടു മണിക്കുള്ള ആദ്യത്തെ എലിമിനേറ്ററില്‍ ഡല്‍ഹി ദബാങ് കെസിയും പാറ്റ്‌ന പിറേറ്റ്‌സുമാണ് മാറ്റുരയ്ക്കുക. രാത്രി ഒമ്പതിനു രണ്ടാം എലിമിനേറ്ററില്‍ ഗുജറാത്ത് ജയന്റ്‌സും ഹരിയാന സ്റ്റീലേഴ്‌സും ഏറ്റുമുട്ടും.

PKL

സെമി ഫൈനല്‍ മല്‍സരങ്ങള്‍ ഈ മാസം 28നാണ്. ആദ്യ സെമി ഫൈനല്‍ രാത്രി എട്ടിനും രണ്ടാമത്തേത് രാത്രി ഒമ്പതിനുമായിരിക്കും. മാര്‍ച്ച് ഒന്നിനു രാത്രി എട്ടു മണിക്കാണ് കലാശപ്പോരാട്ടം. ഫൈനലുള്‍പ്പെടെ നോക്കൗട്ട് റൗണ്ടിലെ മുഴുവന്‍ മല്‍സരങ്ങളും ഹൈദരാബാദിലെ ഗച്ചിബൗളി സ്‌റ്റേഡിയത്തിലാണ്.

ടൂര്‍ണമെന്റിലെ പ്ലേഓഫ് മല്‍സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍സ് 2, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 എച്ച്ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 എസ്ഡി ഹിന്ദി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 എച്ച്ഡി ഹിന്ദി തുടങ്ങിയ ചാനലുകളില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും മല്‍സരങ്ങള്‍ ആസ്വദിക്കാം.

Story first published: Tuesday, February 20, 2024, 21:12 [IST]
Other articles published on Feb 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+