Pro Kabaddi: പ്രോ കബഡിയിലെ ഏറ്റവും ബെസ്റ്റ് ടീമേത്? കണക്കുകള്‍ നിരത്തി പരിശോധിക്കാം
പ്രോ കബഡി ലീഗ് ആവേശകരമായി പുരോഗമിക്കുകയാണ്. 9 സീസണുകള്‍ പൂര്‍ത്തിയാവുമ്പോള്‍ ഇതിനോടകം ആറ് ടീമുകള്‍ കിരീടത്തിലേക്കെത്തിയിട്ടുണ്ട്. 2014ല്‍ ആരംഭിച്ച പ്രോ കബഡി ലീഗിനെ ആരാധകര്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. എന്നാല്‍ പ്രോ കബഡി ലീഗിലെ ഏറ്റവും ശക്തരായ ടീം ഏതാണ്. പരിശോധിക്കാം. പ്രഥമ സീസണിലെ കിരീടം നേടിയത് ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സായിരുന്നു.
പിന്നീട് യു മുംബ, പാട്ട്‌ന പൈറേറ്റ്‌സ്, ബംഗളൂരു ബുള്‍സ്, ബംഗാള്‍ വാരിയേഴ്‌സ്, ദബാങ് ഡല്‍ഹി കെസി ടീമുകളാണ് ഇതുവരെ കിരീടം നേടിയിട്ടുള്ളത്. അവസാന സീസണില്‍ പാട്ട്‌ന പൈറേറ്റ്‌സാണ് കപ്പടിച്ചത്. 9 സീസണില്‍ മൂന്ന് തവണയും കപ്പടിച്ചത് പാട്ട്‌ന പൈറേറ്റ്‌സാണ്. മൂന്ന് തവണ തുടര്‍ച്ചയായി ഇവര്‍ കപ്പ് നേടിയെന്നതാണ് എടുത്തു പറയേണ്ടത്. ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ് രണ്ട് തവണയും കിരീടം നേടി.

പ്രോ കബഡിയിലെ മികച്ച താരമാരാണെന്ന ചോദ്യത്തിന് പലര്‍ക്കും പല ഉത്തരമാണുള്ളത്. എന്നാല്‍ കൂടുതല്‍ റൈഡ് പോയിന്റ് നേടിയ താരം പര്‍ദീപ് നാര്‍വാളാണ്. 157 മത്സരത്തില്‍ നിന്ന് 1610 പോയിന്റാണ് പര്‍ദീപ് നേടിയിട്ടുള്ളത്. താരത്തിന്റെ ശരാശരി 10.2 ആണ്. പാട്ട്‌ന പൈറേറ്റ്‌സിനൊപ്പം ഹാട്രിക് കിരീടം നേടിയത് പര്‍ദീപാണ്. എന്നാല്‍ ചില ആരാധകരുടെ ഇഷ്ട താരം പവന്‍ സെഹ്‌റാവത്താണ്. 108 മത്സരങ്ങള്‍ കളിച്ച പവന്‍ 1070 പോയിന്റാണ് നേടിയിട്ടുള്ളത്.
9.44 ആണ് അദ്ദേഹത്തിന്റെ ശരാശരി. ബംഗളൂരു ബുള്‍സിനൊപ്പമാണ് പവന്‍ കിരീടം നേടിയിട്ടുള്ളത്. കൂടുതല്‍ ടാക്കിള്‍ പോയിന്റ്‌സ് നേടിയത് ഫസല്‍ അത്രാച്ചലിയാണ്. 424 പോയിന്റാണ് അദ്ദേഹം നേടിയത്. ലീഗ് ചരിത്രത്തില്‍ കൂടുതല്‍ മത്സരം കളിച്ച ടീം ബംഗളൂരു ബുള്‍സാണ്.
183 മത്സരങ്ങള്‍ അവര്‍ കളിച്ചു. കൂടുതല്‍ ജയം യു മുംബയുടെ പേരിലാണ്. 99 മത്സരത്തിലാണ് ടീം ജയിച്ചത്. കൂടുതല്‍ തോറ്റ ടീം തെലുങ്കു ടൈറ്റാന്‍സാണ്. 100 മത്സരമാണ് ടീം തോറ്റത്. കൂടുതല്‍ വിജയ ശതമാനം യു മുംബെക്കാണ്. 55.61 ആണ് മുംബെയുടെ വിജയ ശതമാനം.
ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയിട്ടുള്ള ടീമുകള്‍ പാട്ട്‌ന പൈറേറ്റ്‌സും ബംഗളൂരു ബുള്‍സുമാണ്. 184 പോയിന്റുകള്‍ വീതമാണ് ഇരു ടീമും നേടിയത്. ഏറ്റവും കൂടുതല്‍ പോയിന്റ് വഴങ്ങിയ ടീം പാട്ട്‌ന പൈറേറ്റ്‌സാണ്. 184 പോയിന്റാണ് അവര്‍ വഴങ്ങിയിട്ടുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications