പ്രോ കബഡി ലീഗിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ് വിശാല്‍ ഭരദ്വാജ്. ദബാങ് ഡല്‍ഹി വൈസ് ക്യാപ്റ്റനായ വിശാല്‍ കരിയറില്‍ 314 പോയിന്റുകളാണ് നേടിയത്. പ്രതിരോധ നിരയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരമാണ് വിശാല്‍. 10ാം സീസണില്‍ കൂടുതല്‍ ടാക്കിള്‍ പോയിന്റ് നേടിയ താരങ്ങളിലൊരാളാണ് വിശാല്‍. എന്നാല്‍ കരിയറിലെ പല പ്രതിസന്ധികളേയും നേരിട്ട് താരങ്ങളിലൊരാളാണ് വിശാല്‍.
ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ഭരദ്വാജ്. എന്നാല്‍ ലേലത്തില്‍ താരം അണ്‍സോള്‍ഡായി. എന്നാല്‍ പിന്നീട് ദബാങ് ഡല്‍ഹി കെ സി വിശാലിനെ ഒപ്പം കൂട്ടുകയായിരുന്നു. ഇപ്പോഴിതാ തന്റെ പ്രോ കബഡി വളര്‍ച്ചയില്‍ ഇതിഹാസ താരം അജയ് താക്കൂര്‍ നല്‍കിയ പിന്തുണയെക്കുറിച്ച് വിശാല്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. 'ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള താരമാണ് ഞാന്‍. അജയ് താക്കൂര്‍, രോഹിത് റാണ എന്നിവരും എന്റെ നാട്ടുകാരനാണ്.

പ്രോ കബഡിയില്‍ മികച്ച താരമാകാന്‍ എത്രത്തോളം കഷ്ടപ്പെട്ടുവെന്ന അവരാണ് പറഞ്ഞുതന്നത്. എങ്ങനെയാണ് പ്രോ കബഡി ലീഗില്‍ വളരേണ്ടതെന്ന വഴി പറഞ്ഞുതന്നത് അജയ് ആണ്. പിന്നീട് പ്രോ കബഡിയില്‍ മികവ് കാട്ടാന്‍ കൃത്യമായ പരിശീലനം ഞങ്ങള്‍ നടത്തി. ഇതാണ് എന്റെ കരിയറില്‍ കരുത്തായത്. അതുകൊണ്ടാണ് യുവതാരങ്ങളെല്ലാം ലഭിക്കുന്ന അവസരങ്ങളില്‍ കഠിനാധ്വാനം ചെയ്യണമെന്ന് ഞാന്‍ പറയുന്നത്' വിശാല്‍ പറഞ്ഞു.
ഹിമാചലില്‍ നിന്ന് കബഡി താരമായി വളരുക വളരെ പ്രയാസമാണെന്ന് വിശാല്‍ പറയുന്നത്. 'ഹിമാചല്‍ പ്രദേശില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള താരങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഹരിയാനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹിമാചലില്‍ യാതൊരു അടിസ്ഥാന സൗകര്യവുമില്ല. കബഡിയില്‍ വളരാനുള്ള സാഹചര്യം വളരെ കുറവാണ്. എന്നാല്‍ ഇപ്പോള്‍ പ്രതിഭകള്‍ ഹിമാചലില്‍ നിന്ന് വളര്‍ന്നുവരുന്നുണ്ട്. ഈ സീസണില്‍ 6-7 താരങ്ങള്‍ ഹിമാചലില്‍ നിന്നുണ്ടെന്നത് സന്തോഷം നല്‍കുന്നു' വിശാല്‍ കൂട്ടിച്ചേര്‍ത്തു.
പ്രോ കബഡി ലീഗ് 10ാം സീസണിന്റെ പ്ലേ ഓഫ് 26ന് ആരംഭിക്കാന്‍ പോവുകയാണ്. 18 മത്സരത്തില്‍ നിന്ന് 72 പോയിന്റോടെ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ് ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫ് സീറ്റുറപ്പിച്ച് കഴിഞ്ഞു. 71 പോയിന്റോടെ പുനേരി പള്‍ത്താന്‍ രണ്ടാം സ്ഥാനത്തുണ്ട്. ഇവരും പ്ലേ ഓഫിലേക്കെത്തിയിട്ടുണ്ട്. ദബാങ് ഡല്‍ഹി കെസി 68 പോയിന്റോടെ മൂന്നാം സ്ഥാനത്താണ്.
പാട്ട്‌ന പൈറേറ്റ്‌സ്, ഗുജറാത്ത് ജയ്ന്റ്‌സ്, ഹരിയാന സ്റ്റീലേഴ്‌സ് എന്നിവരാണ് പിന്നീടുള്ള ആറ് സ്ഥാനങ്ങളില്‍. ഇവരില്‍ നിന്ന് ആരൊക്കെ പ്ലേ ഓഫ് ടിക്കറ്റെടുക്കുമെന്നതാണ് ഇനി കണ്ടറിയേണ്ടത്.