പ്രോ കബഡി ലീഗ്; വമ്പന്‍ ജയവുമായി യുപി യോദ്ധയും ഗുജറാത്തും
ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ ഗ്രൂപ്പ് മത്സരത്തില്‍ യുപി യോദ്ധയും ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സും വമ്പന്‍ ജയം ആഘോഷിച്ചു. പറ്റ്‌ന പൈറേറ്റ്‌സിനെ 47-31 എന്ന സ്‌കോറിന് യോദ്ധ തോല്‍പ്പിച്ചപ്പോള്‍ ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സിനെതിരെ 34-29 എന്ന നിലയിലാണ് ഗുജറാത്ത് ജയം നേടിയത്. ജയം നേടിയ ഇരു ടീമുകളും ആധികാരിക പ്രകടനമാണ് പുറത്തെടുത്തത്.
പെര്‍ത്ത് ടെസ്റ്റ്: ഓസീസ് പിടിമുറുക്കുന്നു... ലീഡ് 200ഉം കടന്ന് മുന്നോട്ട്
നിലവിലെ ചാമ്പ്യന്മാരായ പൈറേറ്റ്‌സിനെതിരെ തകര്‍പ്പന്‍ റെയ്ഡുകള്‍ നടത്തിയ താരങ്ങളാണ് യോദ്ധയുടെ വിജയം അനായാസമാക്കിയത്. 11 പോയന്റുകള്‍ നേടിയ പ്രശാന്ത് കുമാര്‍ റായ്, 8 പോയന്റു വീതം നേടിയ ശ്രീകാന്ത് ജാദവ്, ആസാദ് സിങ് എന്നിവര്‍ എതിര്‍കോര്‍ട്ടില്‍ നാശം വിതച്ചു. പറ്റ്‌നയ്ക്കായി മന്‍ജീത് 10 പോയന്റുകള്‍ നേടിയപ്പോള്‍ മറ്റു താരങ്ങള്‍ നിറംമങ്ങി. പര്‍ദീപ് നര്‍വാള്‍ 2 പോയന്റ് മാത്രമാണ് നേടിയത്.

ഗുജറാത്തിനായി സച്ചിന്‍ 7 പോയന്റു നേടി. കെ പ്രപഞ്ചന്‍, റുതുരാജ് എന്നിവര്‍ അഞ്ച് പോയന്റ് വീതവും സ്വന്തമാക്കി. ജയ്പൂരിന് വേണ്ടി ദീപക് ഹൂഡ, അജിങ്ക്യ പവാര്‍ എന്നിവര്‍ 8 പോന്റുകള്‍ നേടിയെങ്കിലും മറ്റുള്ളവര്‍ക്ക് തിളങ്ങാനായില്ല. തോല്‍വിയോടെ സോണ്‍ എ യില്‍ ഏറ്റവും ഒടുവിലാണ് ജയ്പൂരിന്റെ സ്ഥാനം. ഗുജറാത്ത് 83 പോയന്റുമായി പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications