Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പെര്‍ത്ത് ടെസ്റ്റ്: ലക്ഷ്യം 287 റണ്‍സ്... ഇന്ത്യയുടെ തുടക്കം പാളി, അഞ്ച് വിക്കറ്റ് നഷ്ടം

1
43624

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസറ്റില്‍ ഇന്ത്യക്കു 287 റണ്‍സ് വിജയലക്ഷ്യം. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയതോടെ പരാജയഭീതിയിലാണ് ഇന്ത്യ. അഞ്ചു വിക്കറ്റുകള്‍ ഇന്ത്യക്കു ഇതിനകം നഷ്ടമായിക്കഴിഞ്ഞു. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് 112 റണ്‍സെന്ന നിലയിലാണ്. പകുതി വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യക്കു ജയിക്കാന്‍ 175 റണ്‍സ് കൂടി വേണം. ഇന്ത്യയുടെ അവസാന അംഗീകൃത ബാറ്റിങ് ജോടികളായ ഹനുമാ വിഹാരിയും (24*) റിഷഭ് പന്തുമാണ് (9*) ക്രീസിലുള്ളത്. അഞ്ചാം ദിനം ഇരുവരും വലിയ ഇന്നിങ്‌സുകള്‍ കളിച്ചാല്‍ മാത്രമേ ഇന്ത്യക്കു വിജയസാധ്യതയുള്ളൂ. ലോകേഷ് രാഹുല്‍ (0), മുരളി വിജയ് (20), ചേതേശ്വര്‍ പുജാര (4), ക്യാപ്റ്റന്‍ വിരാട് കോലി (17), അജിങ്ക്യ രഹാനെ (30) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. ജോഷ് ഹാസ്ല്‍വുഡും നതാന്‍ ലിയോണും രണ്ടു വിക്കറ്റ് വീതമെടുത്തു.

1

43 റണ്‍സിന്റെ നേരിയ ലീഡുമായി രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഓസീസിനെ നാലാം ഉച്ചഭക്ഷണത്തിനു പിന്നാലെ 243 റണ്‍സില്‍ ഇന്ത്യ എറിഞ്ഞൊതുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ ഓസീസിന്റെ ലീഡ് 300 റണ്‍സ് കടക്കുമെന്നു തോന്നിയെങ്കിലും ലഞ്ച് ബ്രേക്കിനു ശേഷം ഇന്ത്യ തുടര്‍ച്ചയായി വിക്കറ്റുകള്‍ കൊയ്യുകയായിരുന്നു. 18 റണ്‍സിനിടെ അഞ്ചു വിക്കറ്റുകളാണ് ഇന്ത്യ പോക്കറ്റിലാക്കിയത്.

പെർത്തിൽ ഇന്ത്യ വിജയിക്കുമോ? | Oneindia Malayalam

ആറു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് ഓസീസിന്റെ തകര്‍ച്ചയ്ക്കു ചുക്കാന്‍ പിടിച്ചത്. 24 ഓവറില്‍ 56 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഷമി ആറു പേരെ പുറത്താക്കിയത്. മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറ മികച്ച പിന്തുണ നല്‍കി. ഇഷാന്ത് ശര്‍മയ്ക്കു ഒരു വിക്കറ്റ് ലഭിച്ചു. 72 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയാണ് ഓസീസിന്റെ ടോപ്‌സ്‌കോറര്‍. മറ്റുള്ളവരൊന്നും ഫിഫ്റ്റി തികച്ചില്ല. ക്യാപ്റ്റന്‍ ടിം പെയ്ന്‍ (37), ആരോണ്‍ ഫിഞ്ച് (25) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.

നാലു വിക്കറ്റിന് 172 റണ്‍സെന്ന നിലയാണ് നാലാംദിനം ഓസീസ് ഇന്നിങ്‌സ് പുനരാരംഭിച്ചത്. ലഞ്ച് ബ്രേക്ക് വരെ ഖവാജ- പെയ്ന്‍ കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യക്കായില്ല. നേരത്തേ ഓസ്‌ട്രേലിയ ഒന്നാമിന്നിങ്‌സില്‍ 326 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് 283ല്‍ അവസാനിക്കുകയായിരുന്നു. വിരാട് കോലിയുടെ (123) സെഞ്ച്വറിയാണ് ഇന്ത്യയെ രക്ഷിച്ചത്.

 ലഞ്ച് ബ്രേക്കിനു ശേഷം ഇന്ത്യന്‍ തിരിച്ചുവരവ്

ലഞ്ച് ബ്രേക്കിനു ശേഷം ഇന്ത്യന്‍ തിരിച്ചുവരവ്

നാലാം ലഞ്ച് ബ്രേക്ക് വരെ ഒരു ബ്രേക്ക്ത്രൂ പോലും നേടാനാവാതെ വലഞ്ഞ ഇന്ത്യ പിന്നീട് കളിയിലേക്കു ശക്തമായി തിരിച്ചുവരുന്നതാണ് കണ്ടത്. മുഹമ്മദ് ഷമിയാണ് ഇന്ത്യക്കു കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചത്. ടീം സ്‌കോര്‍ 192ല്‍ നില്‍ക്കെ ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നിനെ (37) ഷമി പുറത്താക്കുകയായിരുന്നു. ക്യാപ്റ്റന്‍ കോലിയാണ് പെയ്‌നിന്റെ ക്യാച്ചെടുത്തത്.
അഞ്ചാം വിക്കറ്റില്‍ ഉസ്മാന്‍ ഖവാജയ്‌ക്കൊപ്പം ചേര്‍ന്ന് 72 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ പെയ്‌നിനു സാധിച്ചു.

 ഫിഞ്ച് വന്നു, പോയി

ഫിഞ്ച് വന്നു, പോയി

മൂന്നാം ദിനം ബാറ്റിങിനിടെ പരിക്കേറ്റു കളംവിട്ട ഓപ്പണര്‍ ആരോണ്‍ ഫിഞ്ചാണ് തൊട്ടടുത്തതായി ക്രീസിലെത്തിയത്. എന്നാല്‍ ഫിഞ്ച് വന്നതും പോയതും പെട്ടെന്നായിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ ഫിഞ്ചിനെ ഷമി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു സമ്മാനിച്ചു. 25 റണ്‍സാണ് ഫിഞ്ച് നേടിയത്. ഓസീസ് ആറിന് 192.

ഖവാജയുടെ ചെറുത്തുനില്‍പ്പ് അവസാനിച്ചു

ഖവാജയുടെ ചെറുത്തുനില്‍പ്പ് അവസാനിച്ചു

ടീം സ്‌കോറിലേക്കു ആറ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓസീസിന്റെ ടോപ്‌സ്‌കോററായ ഉസ്മാന്‍ ഖവാജയെയും ഇന്ത്യ വീഴ്ത്തി. ഷമി തന്നെയാണ് 72 റണ്‍സെടുത്ത ഖവാജയുടെ അന്തകനായത്. 213 പന്തില്‍ അഞ്ചു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു ഖവാജയുടെ ഇന്നിങ്‌സ്. ഷമിയുടെ ബൗളിങില്‍ താരത്തെ പന്ത് പിടികൂടുകയായിരുന്നു. ഓസീസ് ഏഴിന് 198.

കമ്മിന്‍സ് ക്ലീന്‍ ബൗള്‍ഡ്

കമ്മിന്‍സ് ക്ലീന്‍ ബൗള്‍ഡ്

തൊട്ടടുത്ത ഓവറില്‍ പാറ്റ് കമ്മിന്‍സിനെയും ഇന്ത്യ മടക്കി അയച്ചു. ഇത്തവണ ജസ്പ്രീത് ബുംറയുടെ ഊഴമായിരുന്നു. ആറു പന്തില്‍ നിന്നും ഒരു റണ്‍സെടുത്ത കമ്മിന്‍സിനെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

ഷമി ഷോ

ഷമി ഷോ

അഞ്ചു വിക്കറ്റ് നേട്ടം കൊണ്ടും നിര്‍ത്താന്‍ ഷമി ഒരുക്കമല്ല. ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണിനെ പുറത്താക്കി താരം തന്റെ ആറാമത്തെ വിക്കറ്റും പോക്കറ്റിലാക്കി. 10 പന്തില്‍ നിന്നും അഞ്ചു റണ്‍സ് മാത്രമെടുത്ത ലിയോണിനെ ഷമിയുടെ ബൗളിങില്‍ ഹനുമാ വിഹാരി ക്യാച്ചെടുക്കുകയായിരുന്നു. ഓസീസ് ഒമ്പതിന 207 റണ്‍സ്.

ഇന്നിങ്സിന് തിരശീലയിട്ട് ബുംറ

ഇന്നിങ്സിന് തിരശീലയിട്ട് ബുംറ

ഓസീസിന്റെ അവസാന വിക്കറ്റ് ബുംറയ്ക്കാണ് ലഭിച്ചത്. 36 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ജോഷ് ഹാസ്ല്‍വുഡ്- മിച്ചെല്‍ സ്റ്റാര്‍ക്ക് സഖ്യം ഇന്ത്യയെ അസ്വസ്ഥരാക്കവെയാണ് ബുംറ രക്ഷയ്‌ക്കെത്തിയത്. 14 റണ്‍സെടുത്ത സ്റ്റാര്‍ക്കിനെ ബുംറ ബൗള്‍ഡാക്കുകയായിരുന്നു.

തുടക്കം തകര്‍ച്ചയോടെ

തുടക്കം തകര്‍ച്ചയോടെ

287 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ലോകേഷ് രാഹുലിനെ ഇന്ത്യക്കു നഷ്ടമായി. ആദ്യ ഓവറിലെ നാലാമത്തെ പന്തില്‍ രാഹുലിനെ മിച്ചെല്‍ സ്റ്റാര്‍ക്ക് ബൗളഡാക്കുകയായിരുന്നു.

പിന്നാലെ പുജാരയും

പിന്നാലെ പുജാരയും

പ്രതിസന്ധി ഘട്ടങ്ങളില്‍ പല തവണ ടീമിന്റെ രക്ഷകനായിട്ടുള്ള ചേതേശ്വര്‍ പുജാരയെ പക്ഷെ അധികനേരം ക്രീസില്‍ നില്‍ക്കാന്‍ ഓസീസ് അനുവദിച്ചില്ല. ടീം സ്‌കോര്‍ 13ല്‍ വച്ച് പുജാര മടങ്ങി. 11 പന്തില്‍ നാലു റണ്‍സെടുത്ത പുജാരയെ ജോഷ് ഹാസ്ല്‍വുഡിന്റെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ ടിം പെയ്ന്‍ പിടികൂടുകയായിരുന്നു.

കോലിക്കും രക്ഷയില്ല

ഒന്നാമിന്നിങ്‌സില്‍ സെഞ്ച്വറിയുമായി ഇന്ത്യയുടെ രക്ഷകനായ ക്യാപ്റ്റന്‍ വിരാട് കോലിക്ക് രണ്ടാമിന്നിങ്‌സില്‍ പ്രകടനം ആവര്‍ത്തിക്കാനായില്ല. സ്പിന്നര്‍ നതാന്‍ ലിയോണാണ് ഇന്ത്യയുടെ ഏറ്റവും വിലപ്പെട്ട വിക്കറ്റിന് അവകാശിയായത്. 17 റണ്‍സെടുത്ത കോലിയെ ലിയോണ്‍ ഉസ്മാന്‍ ഖവാജയ്ക്കു സമ്മാനിക്കുകയായിരുന്നു. ഇന്ത്യ മൂന്നിന് 48.

വീണ്ടും ലിയോണ്‍

വീണ്ടും ലിയോണ്‍

ഭേദപ്പെട്ട പ്രകടനം നടത്തിയ ഓപ്പണര്‍ മുരളി വിജയ് ടീമിനെ രക്ഷിക്കുമെന്ന് കരുതിയെങങ്കിലും ഓസീസ് വീണ്ടും ആഞ്ഞടിച്ചു. ലിയോണ്‍ തന്നെയാണ് വിജയിയുടെ അന്തകനായത്. 67 പന്തില്‍ മൂന്നു ബൗണ്ടറികളോടെ 20 റണ്‍സെടുത്ത വിജയ് ക്ലീന്‍ ബൗള്‍ഡായാണ് മടങ്ങിയത്.
വിജയ് പുറത്തായി മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 55 റണ്‍സ് മാത്രമാണുണ്ടായിരുന്നത്.

അഞ്ചാം വിക്കറ്റും വീഴ്ത്തി ഓസീസ്

അഞ്ചാം വിക്കറ്റും വീഴ്ത്തി ഓസീസ്

നാലാം ദിനം മറ്റൊരു വിലപ്പെട്ട വിക്കറ്റ് കൂടി ഓസീസ് കൊയ്തു. മികച്ച ഫോമില്‍ കളിച്ച അജിങ്ക്യ രഹാനെയാണ് അഞ്ചാമനായി പുറത്തായത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ രഹാനെ 47 പന്തില്‍ രണ്ടു ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 30 റണ്‍സെടുത്തു. ഹാസ്ല്‍വുഡിന്റെ ബൗളിങില്‍ ട്രാവിസ് ഹെഡ്ഡാണ് രഹാനെയെ ക്യാച്ച് ചെയ്തത്.

Story first published: Monday, December 17, 2018, 15:39 [IST]
Other articles published on Dec 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+