ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ സോണ്‍ എ മത്സരത്തില്‍ യു മുംബ ബംഗാള്‍ വാരിയേഴ്സിനെ തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ തെലുഗ് ടൈറ്റന്‍സ് ജയ്പൂര്‍ പിങ്ക് പാന്ഥേഴ്സിനെയും തകര്‍ത്തു. കരുത്തരായ ബംഗാളിനെ 31-20 എന്ന സ്കോറിനായിരുന്നു യു മുംബയുടെ ജയം. ജയ്പൂരിനെതിരെ തെലുഗ് ടൈറ്റന്‍സ് 36-26 എന്ന സ്കോറിനും ജയം നേടി.
ഐ ലീഗ്: മൂന്നടിയില്‍ ഗോകുലം വീണു, ഹാട്രിക്ക് തോല്‍വിക്ക് ബ്രേക്കിട്ട് ഈസ്റ്റ് ബംഗാള്‍ (1-3)
കുറഞ്ഞ സ്കോര്‍ പിറന്നൊരു മത്സരത്തില്‍ സൂപ്പര്‍താരം സിദ്ധാര്‍ഥ് ദേശായി യു മുംബയ്ക്കുവേണ്ടി 7 പോയന്റുകള്‍ നേടിയപ്പോള്‍ സുരീന്ദര്‍ സിങ്, രോഹിത് ബലിയന്, ഫസല്‍ അത്രച്ചാലി, ദര്ശന് കടിയന്‍ എന്നിവര്‍ നാലു പോയന്റുകള്‍വീതം സ്വന്തമാക്കി. ബംഗാള്‍ വാരിയേഴ്സിനായി മണീന്ദര്‍ സിങ് അഞ്ചും, ബല്‍ദേവ് സിങ് റാന്‍ സിങ് എന്നിവര്‍ നാലും പോയന്റുകള്‍വീതം നേടി.
മോശം ഫോമില്‍ കളിക്കുന്ന പിങ്ക് പാന്ഥേഴ്സിനെ നിലേഷ് സാലുങ്കെ, രാഹുല്‍ ചൗധരി എന്നിവരുടെ റെയ്ഡുകളാണ് തകര്‍ത്തത്. ഇരുവരും എട്ടു പോയന്റുകള്‍വീതം നേടി. ജയ്പൂരിനായി ദീപ് ഹൂഡ 10 പോയന്റുകള്‍ നേടിയപ്പോള്‍ അജിങ്ക്യ പവാര്‍ ആറും സന്ദീപ് ദുള്‍ അഞ്ചും പോയന്റുകള്‍ നേടിയെങ്കിലും പ്രതിരോധ താരങ്ങള്‍ നിറംമങ്ങി. തുടര്‍ച്ചയായ തോല്‍വിയോടെ ജയ്പൂര്‍ ടീം പ്ലേ ഓഫില്‍ കടക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്.