For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

PKL: 10ല്‍ 9ലും തോറ്റു, തെലുങ്ക് ടൈറ്റന്‍സിന് പിഴക്കുന്നത് എവിടെ? കാരണം പറഞ്ഞ് കോച്ച്

പ്രോ കബഡി ലീഗിലെ കരുത്തരുടെ നിരയാണ് ഹൈദരാബാദ് നിന്നുള്ള തെലുങ്ക് ടൈറ്റന്‍സ്. ഇതുവരെ കിരീടത്തിലേക്കെത്താനായിട്ടില്ലെങ്കിലും ശ്രദ്ധേയ പ്രകടനങ്ങള്‍ ടീം കാഴ്ചവെച്ചിട്ടുണ്ട്. രണ്ടാം സീസണിലും നാലാം സീസണിലും പ്ലേ ഓഫിലേക്കെത്താന്‍ ടീമിനായി. രണ്ടാം സീസണില്‍ സെമിയിലെത്തിയെങ്കിലും ബംഗളൂരു ബുള്‍സിനോട് തോറ്റു. എന്നാല്‍ ഇത്തവണ മികച്ച താരങ്ങളോടെയാണ് തെലുങ്ക് ടൈറ്റന്‍സ് ഇറങ്ങിയത്.

മന്‍ജീത് ചില്ലാറെന്ന മുന്‍ സൂപ്പര്‍ ഡിഫന്ററെ ഇത്തവണ സഹ പരിശീലകനായും തെലുങ്ക് ടൈറ്റന്‍സിന് ലഭിച്ചിട്ടുണ്ട്. ഇത്തവണ ഗംഭീര പ്രകടനം ടീം പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശപ്പെടുത്തുന്ന കാഴ്ചയാണ് കാണാനാവുന്നത്. 10 മത്സരത്തില്‍ 9ലും തെലുങ്ക് ടൈറ്റന്‍സ് തോറ്റു. എന്താണ് ടീമിനെ പിന്നോട്ടടിക്കുന്നത്. ടീമിന്റെ പരിശീലകന്‍ തന്നെ പ്രശ്‌നം തുറന്ന് പറഞ്ഞിരിക്കുകയാണ്. പ്രതിരോധത്തിലെ പിഴവാണ് പ്രശ്‌നമെന്നാണ് പരിശീലകന്‍ ശ്രീനിവാസ് റെഡ്ഡി പറയുന്നത്.

telugu titans

യുവതാരങ്ങളുടെ അനുഭവസമ്പത്ത് കുറവും ഇത്തവണ തെലുങ്ക് ടൈറ്റന്‍സിനെ പിന്നോട്ടടിക്കുകയാണെന്നാണ് പരിശീലകന്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ പരിശീലകന്റെ ന്യായീകരണത്തില്‍ ആരാധകര്‍ നിരാശരാണ്. രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ഇനിയൊരു തിരിച്ചുവരവ് നടത്തി പ്ലേ ഓഫിലേക്കെത്തുകയെന്നത് തെലുങ്ക് ടൈറ്റന്‍സിനെ സംബന്ധിച്ച് വളരെ പ്രയാസമാണെന്ന് പറയാം. നിലവില്‍ അവസാന സ്ഥാനത്താണ് തെലുങ്ക് ടീമുള്ളത്.

വന്‍ സെഹ്‌റാവത്താണ് ടീമിന്റെ നായകന്‍. രജ്‌നീഷ്, വിനയ്, പ്രഫുള്‍ സാവ്‌റെ, ഓംകാര്‍ പാട്ടില്‍, റോബിന്‍ ചൗധരി എന്നിവരെല്ലാം മികച്ച റൈഡര്‍മാരായി തെലുങ്ക് ടീമിനൊപ്പമുണ്ട്. പര്‍വേഷ് ബൈന്‍സ്വാള്‍, ഗൗരവ് ദഹിയ, മോഹിത്, നിധിന്‍, മോഹിത്, അജിത് എന്നിവരാണ് പ്രധാന പ്രതിരോധ താരങ്ങള്‍. സഞ്ജീവി, ഹമീദ് നാഡര്‍, ശങ്കര്‍ ഗദാല്‍ എന്നിവരെല്ലാം ഓള്‍റൗണ്ടര്‍മാരായി തെളുങ്ക് ടീമിനൊപ്പമുണ്ട്. എന്നാല്‍ ഇവര്‍ക്കൊന്നും മികവിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്.

ഈ നാണക്കേടില്‍ നിന്ന് മുന്നോട്ട് പോകാന്‍ തെലുങ്ക് ടീമിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. ഇത്തവണ പുനേരി പള്‍ത്താന്റെയും ഗുജറാത്ത് ജയ്ന്റ്‌സിന്റേയും ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സിന്റെയും കുതിപ്പാണ് കാണാനാവുന്നത്. 41 പോയിന്റോടെ പുനേരി പള്‍ത്താനാണ് തലപ്പത്ത്. 39 പോയിന്റോടെ ഗുജറാത്ത് രണ്ടാം സ്ഥാനത്തും 38 പോയിന്റോടെ ജയ്പൂര്‍ മൂന്നാം സ്ഥാനത്തുമാണ്. മത്സരങ്ങള്‍ പുരോഗമിക്കവെ വ്യക്തമായ ആധിപത്യം ആര്‍ക്കും അവകാശപ്പെടാനാവില്ല.

നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ പുനേരി പള്‍ത്താന്‍ തന്നെ കിരീടത്തിലേക്കെത്താനാണ് സാധ്യത കൂടുതല്‍. എന്തായാലും വരുന്ന മത്സരങ്ങളില്‍ പോരാട്ടം മുറുകുമെന്ന കാര്യം ഉറപ്പാണ്.

Story first published: Sunday, January 7, 2024, 19:07 [IST]
Other articles published on Jan 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+