For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Pro Kabaddi League: കബഡി വളരുന്നു, പ്രോ കബഡി കാഴ്ചക്കാരില്‍ വന്‍ കുതിപ്പ്-കണക്കിതാ

പ്രോ കബഡി ലീഗിന്റെ 10ാം സീസണ്‍ ആവേശകരമായി മുന്നോട്ട് പോവുകയാണ്. ഇത്തവണ ആരാവും കിരീടം നേടുകയെന്ന് പറയാനാവാത്ത തരത്തില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. പോരാട്ടം കടുക്കവെ ആവേശം ഉയര്‍ത്തി ഇത്തവണത്തെ പ്ലേ ഓഫ് ഫൈനല്‍ തീയ്യതികള്‍ പുറത്തുവന്നിരിക്കുകയാണ്. മാര്‍ച്ച് 1നാവും ഫൈനല്‍ പോരാട്ടം നടക്കുക. ഇപ്പോഴിതാ പ്രോ കബഡിയുടെ കാഴ്ചക്കാരുടെ കണക്കുകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

10ാം സീസണിലെ 90 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 226 മില്യണ്‍ കാഴ്ചക്കാര്‍ പിന്നിട്ടിരിക്കുകയാണ്. പ്രോ ലീഗ് കാഴ്ചക്കാരില്‍ ഇത് റെക്കോഡാണ്. വിദേശ താരങ്ങളടക്കം ഇപ്പോള്‍ സജീവമായി പ്രോ കബഡിയില്‍ പങ്കെടുക്കുന്നതോടെ കാഴ്ചക്കാരുടെ എണ്ണത്തിലും വലിയ വര്‍ധനവ് സംഭവിച്ചിരിക്കുകയാണ്. 9ാം സീസണുമായി താരതമ്യപ്പെടുത്തുമ്പോള്‍ 17 ശതമാനത്തോളം വര്‍ധനവാണ് കാഴ്ചക്കാരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.

kabaddi

ഇന്ത്യയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ മാത്രമാണ് ഒന്നിലധികം തവണ 200 മില്യണ്‍ കാഴ്ചക്കാരെ പിന്നിട്ടിരിക്കുന്നത്. ഇപ്പോള്‍ ഈ പട്ടികയിലേക്ക് കബഡിയും എത്തിയെന്നത് ഇന്ത്യയിലെ കബഡിയുടെ വളര്‍ച്ചയെയാണ് കാട്ടുന്നത്. മിനുട്ടില്‍ 39 ബില്യണ്‍ കാഴ്ചക്കാരാണ് പ്രോ കബഡി ലീഗിലുള്ളത്. അവസാന സീസണിനെക്കാള്‍ 15 ശതമാനം വളര്‍ച്ചയാണിത്. ടിവിആറില്‍ 22 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.

പ്ലേ ഓഫിലേക്കെത്തുമ്പോള്‍ പ്രോ കബഡിയുടെ കാഴ്ചക്കാരില്‍ വലിയ വര്‍ധനവ് ഉണ്ടാവുമെന്നുറപ്പാണ്. ഫെബ്രുവരി 26നാണ് പ്ലേ ഓഫ് ആരംഭിക്കുന്നത്. ലീഗ് ഘട്ടത്തിലെ ടോപ് 2 ടീമുകള്‍ നേരിട്ട് സെമിയിലേക്കെത്തും. മൂന്ന്, നാല്, അഞ്ച്, ആറ് സ്ഥാനത്തുള്ള ടീമുകള്‍ എലിമിനേറ്റര്‍ ഘട്ടത്തില്‍ മത്സരിക്കും. എലിമിനേറ്റര്‍ 1, 2 ഇവയിലെ വിജയികള്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരുമായി മത്സരിക്കും.

ആദ്യ രണ്ട് സ്ഥാനക്കാരായി നേരിട്ട് സെമി സീറ്റ് നേടാനുള്ള വാശിയേറിയ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. 17 മത്സരത്തില്‍ നിന്ന് 71 പോയിന്റ് നേടിയ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ് യോഗ്യത നേടിക്കഴിഞ്ഞു. രണ്ടാം സ്ഥാനക്കാരായി നിലവിലുള്ളത് പുനേരി പള്‍ത്താനാണ്. 68 പോയിന്റാണ് പുനേരി പള്‍ത്താനുള്ളത്. 60 പോയിന്റുമായി ദബാങ് ഡല്‍ഹി കെസി മൂന്നാം സ്ഥാനത്താണ്.

55 പോയിന്റുള്ള ഹരിയാന സ്റ്റീലേഴ്‌സും 53 പോയിന്റുള്ള പാട്‌ന പൈറേറ്റ്‌സും 50 പോയിന്റുള്ള ഗുജറാത്ത് ജയ്ന്റ്‌സുമാണ് പിന്നീടുള്ള ആറ് സ്ഥാനങ്ങളിലുള്ളത്. ഇവരില്‍ നിന്ന് ആരൊക്കെ സെമി ഫൈനലിലേക്കെത്തുമെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും പോരാട്ടം കടുക്കുമെന്നുറപ്പാണ്.

Story first published: Saturday, February 3, 2024, 15:26 [IST]
Other articles published on Feb 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+