For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

PKL: പവന്‍ സെഹ്‌റാവത്തിന് അര്‍ജുന അവാര്‍ഡ്, പ്രോ കബഡിയിലെ മിന്നും താരം- അറിയാം

പ്രോ കബഡി ലീഗിന്റെ 10ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. പോരാട്ടങ്ങള്‍ മുറുകവെ ലീഗിലെ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളിലൊരാളായ പവന്‍ സെഹ്‌റാവത്ത്് അഭിമാനിക്കാവുന്ന ഒരു നേട്ടത്തിലേക്കെത്തിയിരിക്കുകയാണ്. പ്രോ കബഡി ലീഗിലും ഇന്ത്യന്‍ കബഡിയിലും നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ച് അര്‍ജുന അവാര്‍ഡ് നേട്ടത്തിലേക്ക് താരമെത്തിയിരിക്കുകയാണ്. പ്രോ കബഡിയിലെ സൂപ്പര്‍ താരത്തെക്കുറിച്ച് കൂടുതല്‍ അറിയാം.

പ്രോ കബഡി ലീഗിലെ പോയിന്റ് വേട്ടക്കാരിലെ മൂന്നാമനാണ് പവന്‍. 114 മത്സരത്തില്‍ നിന്ന് 1073 റൈഡ് പോയിന്റാണ് താരം നേടിയത്. അവസാന രണ്ട് സീസണിലും ഏറ്റവും പ്രതിഫലം വാങ്ങിയ താരങ്ങളിലൊരാളാണ് പവന്‍. രണ്ടേ മുക്കാല്‍ കോടിക്ക് മുകളിലാണ് നിലവില്‍ താരത്തിന് ലഭിക്കുന്ന പ്രതിഫലം. ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ പവന് കീഴിലാണ് ഇന്ത്യ ഇറങ്ങിയത്. സ്വര്‍ണ്ണ മെഡലും ഇന്ത്യ നേടിയെടുത്തു. ഫൈനലില്‍ ഇറാനെയാണ് ഇന്ത്യന്‍ ടീം തോല്‍പ്പിച്ചത്.

Pawan Sehrawat

ഈ പ്രകടനമികവും പുരസ്‌കാരത്തിലേക്ക് താരത്തെ എത്തിക്കുന്നതില്‍ നിര്‍ണ്ണായകമായി. 27കാരനായ താരം ഈ സീസണിലെ പ്രോ കബഡിയിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 2023ലെ ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ ടീമിനൊപ്പം താരം സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുണ്ട്. 2019ലെ സൗത്ത് ഏഷ്യന്‍ ഗെയിംസിലും പവന് കീഴില്‍ ഇന്ത്യ സ്വര്‍ണ്ണം നേടിയിട്ടുണ്ട്. ഇന്ത്യയിലെ കബഡിയുടെ വളര്‍ച്ചക്ക് നിര്‍ണ്ണായക പങ്കുവഹിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

വനിതാ താരം റിതു നേഗിക്കും അര്‍ജുന അവാര്‍ഡ് ലഭിച്ചു. ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ വനിതാ ടീമിനെ സ്വര്‍ണ്ണ മെഡലിലേക്കെത്തിക്കാന്‍ റിതുവിന് സാധിച്ചിരുന്നു. ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റനെന്ന നിലയില്‍ മികച്ച പ്രകടനമാണ് റിതു കാഴ്ചവെച്ചത്. പ്രോ കബഡി ലീഗ് താരം രോഹിത് ഗുലിയയുടെ ഭാര്യയാണ് റിതു.

10ാം സീസണ്‍ പുരോഗമിക്കവെ പുനേരി പള്‍ത്താന്റെ കുതിപ്പാണ് കാണാനാവുന്നത്. 10 മത്സരത്തില്‍ നിന്ന് 46 പോയിന്റോടെ ടീം തലപ്പത്താണ്. ദബാങ് ഡല്‍ഹി കെ സി 40 പോയിന്റോടെ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 39 പോയിന്റോടെ ഗുജറാത്ത് ജയ്ന്റ്‌സ് മൂന്നാം സ്ഥാനത്തും 38 പോയിന്റോടെ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ് നാലാം സ്ഥാനത്തുമാണ്. 32 പോയിന്റുള്ള യു മുംബയാണ് അഞ്ചാം സ്ഥാനത്തുള്ളത്.

Story first published: Wednesday, January 10, 2024, 21:56 [IST]
Other articles published on Jan 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+