For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Pro Kabaddi League: ഇവരാണ് ഹീറോസ്, ഇതിനെ വെല്ലാന്‍ മറ്റൊന്നില്ല | 5 മാജിക്കല്‍ പ്രകടനങ്ങള്‍

2014ല്‍ തുടക്കമിട്ട പ്രോ കബഡി ലീഗ് ആഗോള തലത്തിലെ ഏറ്റവും പ്രധാനപ്പെട്ട കബഡി ചാംപ്യന്‍ഷിപ്പായി മാറിയിരിക്കുകയാണ്. ഇതുവരെ നടന്ന സീസണുകളെടുക്കാല്‍ അഞ്ചു ടീമുകള്‍ക്കു മാത്രമേ കിരീട ഭാഗ്യമുണ്ടായിട്ടുള്ളൂ. ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ്, യു മുംബ, പാറ്റ്‌ന പിറേറ്റ്‌സ്, ബെംഗൂളൂരു ബുള്‍സ്, ബംഗാള്‍ വാരിയേഴ്‌സ് എന്നിവരാണ് ചാംപ്യന്‍പട്ടമലങ്കരിച്ച ഫ്രാഞ്ചൈസികള്‍. ഇവരില്‍ തുടര്‍ച്ചയായി മൂന്നു തവണ കിരീടം നേടിയ പാറ്റ്‌നയാണ് ബെസ്റ്റ്.

ടൂര്‍ണമെന്റിന്റെ ചരിത്രം നോക്കിയാല്‍ ചില ശ്രദ്ധേയമായ വ്യക്തിഗത പ്രകടനങ്ങള്‍ക്കു ആരാധകര്‍ സാക്ഷിയായിട്ടുണ്ട്. ചില മല്‍സരങ്ങളില്‍ റെയ്ഡര്‍മാരാണ് ഞെട്ടിച്ചതെങ്കില്‍ ചിലതിലാവട്ടെ കൈയടി വാങ്ങിയത് ഡിഫന്‍ഡര്‍മാരായിരുന്നു. ടൂര്‍ണമെന്റിലെ അഞ്ചു മികച്ച വ്യക്തിഗത പ്രകടനങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.

PRO KABADDI LEAGUE

ഏഴാം സീസണില്‍ ഹരിയാന സ്റ്റീലേഴ്‌സിനെതിരേ പവന്‍ കുമാര്‍ സെഹ്‌റാവത്തിന്റെ പ്രകടനമാണ് ഇതില്‍ ആദ്യത്തേത്. ഹരിയാനയ്‌ക്കെതിരേ ബുള്‍സ് ത്രില്ലിങ് വിജയം കൊയ്ത മല്‍സരത്തില്‍ 39 റെയ്ഡ് പോയിന്റുകളാണ് അദ്ദേഹം ടീമിനു നേടിക്കൊടുത്തത്.

ഈ മല്‍സരത്തില്‍ നേടിയ വിജയം ബുള്‍സിനെ പ്ലേഓഫിലെത്തിക്കാനും സഹായിച്ചിരുന്നു. സ്ഥിരം ക്യാപ്റ്റന്‍ രോഹിത് കുമാറിന്റെ അഭാവത്തില്‍ ടീമിനെ നയിച്ച പവന്‍ അവിശ്വസനീയ പ്രകടനവുമായി ടീമിനെ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു.

മന്‍ജീത് ചില്ലാറാണ് ആ ലിസ്റ്റിലെ രണ്ടാമത്തെ താരം. പ്രോ കബഡി ലീഗിന്റെ നാലാം സീസണിലാണ് അദ്ദേഹം മിന്നിച്ചത്. ബെംഗളുരു ബുള്‍സുമായുള്ള മല്‍സരത്തില്‍ പുനേരി പള്‍ത്താന്‍സിനു വേണ്ടിയാണ് മന്‍ജീത് കളിച്ചത്.

പ്രതിരോധത്തില്‍ കസറിയ അദ്ദേഹം 11 ടാക്കിള്‍ പോയിന്റുകള്‍ ടീമിനു നേടിക്കൊടുക്കുകയായിരുന്നു. രോഹിത് കുമാര്‍, പവന്‍ കരുമാര്‍ കദിയാന്‍ തുടങ്ങിയ റെയ്ഡര്‍മാര്‍ക്കു മന്‍ജീത് വലിയ വെല്ലുവിളിയായി തീര്‍ന്നു. 12 ശ്രങ്ങളില്‍ നിന്നാണ് 11 ടാക്കിള്‍ പോയിന്റുകള്‍ അദ്ദേഹം കൈക്കലാക്കിയത്.

ബംഗാള്‍ വാരിയേഴ്‌സിന്റെ സൂപ്പര്‍ താരം പര്‍ദീപ് നര്‍വാളിന്റെ പ്രകടനമാണ് ഈ ലിസ്റ്റില്‍ മൂന്നാമത്. പ്രോ കബഡി ലീഗിന്റെ ഏഴാം സീസണില്‍ ഹരിയാന സ്റ്റീലേഴ്‌സിനെതിരേയാണ് താരം കിടിലന്‍ റെയ്ഡുകളുകളുമായി ടീമിന്റെ ഹീറോയായത്.

PRO KABADDI LEAGUE

പിറേറ്റ്‌സ് 69-41 എന്ന ആധികാരികമായ മാര്‍ജിനിലാണ് ഈ മല്‍സരത്തില്‍ ജയിച്ചുകയറിയത്. മല്‍സരത്തിന്റെ അവസാന മിനിറ്റുകളിലായിരിന്നു പര്‍ദീപ് തീപ്പൊരിയായത്. മല്‍സരത്തില്‍ ബംഗാള്‍ വാരിയേഴ്‌സ് ആവേശകരമായ വിജയം കൈക്കലാക്കുകയും ചെയ്തു.

പാറ്റ്‌ന പിറേറ്റ്‌സ് ഡിഫന്‍ഡര്‍ നീരജ് കുമാറിന്റെ ഉജ്ജ്വല പ്രകടനമാണ് ഈ ലിസ്റ്റില്‍ നാലാംസ്ഥാനത്തുള്ളത്. പുനേരി പള്‍ത്താന്‍സിനെതിരേയായിരുന്നു ഇത്. ഒരു മല്‍സരത്തില്‍ കൂടുതല്‍ ടാക്കിള്‍ പോയിന്റുകളെന്ന റെക്കോര്‍ഡിനൊപ്പവും അദ്ദേഹമെത്തിയിരുന്നു. 11 ടാക്കിള്‍ പോയിന്റുകളാണ് നീരജ് സ്വന്തമാക്കിയത്. മല്‍സരത്തിന്റെ തുടക്കത്തില്‍ പിറേറ്റ്‌സ് പിന്നിലായിരുന്നെങ്കിലും നീരജിന്റെ സൂപ്പര്‍ ടാക്കിള്‍ സ്‌കോര്‍ തുല്യമാക്കുകയായിരുന്നു. ഈ മല്‍സരത്തില്‍ വിജയവും പിറേറ്റ്‌സിനായിരുന്നു.

ബെംഗളൂരു ബുള്‍സ് റെയ്ഡര്‍ പവന്‍ കുമാര്‍ സെവ്‌റാവത്തിന്റെ മറ്റൊരു മാജിക്കല്‍ പ്രകടനം കൂടി ടോപ്പ് ഫൈവില്‍ കാണാം. ഏഴാം സീസണില്‍ ബംഗാള്‍ വാരിയേഴ്‌സുമായുള്ള മല്‍സരത്തിലായിരുന്നു ഇത്. 30 റെയ്ഡുകളില്‍ നിന്നും 29 പോയിന്റുകളാണ് പവന്‍ കൈക്കലാക്കിയത്. മല്‍സരത്തില്‍ ബുള്‍സ് ഒരു പോയിന്റ് വ്യത്യാസത്തില്‍ നാടകീയ വിജയം സ്വന്തമാക്കുകയും ചെയ്തു.

Story first published: Saturday, January 13, 2024, 16:20 [IST]
Other articles published on Jan 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+