Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

PKL: ആര് നേടും കിരീടം? പവന്‍ സെഹ്‌റാവത്തിന്റെ പ്രവചനം ഇതാ- പുനേരി പള്‍ത്താനല്ല

മുംബൈ: പ്രോ കബഡി ലീഗിന്റെ 10ാം സീസണിന്റെ ആവേശം പ്ലേ ഓഫിലേക്ക് കടക്കുകയാണ്. 26നാണ് പ്ലേ ഓഫ് ആരംഭിക്കുന്നത്. ഫൈനല്‍ മാര്‍ച്ച് 1നും നടക്കും. പുനേരി പള്‍ത്താന്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്കെത്തിയപ്പോള്‍ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ്, ദബാങ് ഡല്‍ഹി കെസി, ഗുജറാത്ത് ജയ്ന്റ്‌സ്, ഹരിയാന സ്റ്റീലേഴ്‌സ്, പാട്‌ന പൈറേറ്റ്‌സ് എന്നിവരും പ്ലേ ഓഫ് സീറ്റ് നേടി. എന്നാല്‍ ആരാവും ഇത്തവണ കപ്പടിക്കുക?.

പല പ്രവചനങ്ങളും വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ ഇത്തവണത്തെ വിജയിയെ പ്രവചിച്ചിരിക്കുകയാണ് തെലുങ്ക് ടൈറ്റാന്‍സ് നായകനും സൂപ്പര്‍ താരവുമായ പവന്‍ കുമാര്‍ സെഹ്‌റാവത്ത്. ഇത്തവണ ജയ്പൂര്‍ ചാമ്പ്യന്മാരാവുമെന്നാണ് പവന്‍ കുമാര്‍ പറയുന്നത്. 'സെമി ഫൈനലിലെ പോരാട്ടമാണ് ആര്‍ക്കാണ് കൂടുതല്‍ കിരീട സാധ്യതയെന്ന് തീരുമാനിക്കുന്നത്. സെമിയില്‍ ജയ്പൂരും ഹരിയാനയും നേര്‍ക്കുനേര്‍ വന്നില്ലെങ്കില്‍ ജയ്പൂര്‍ ഇത്തവണ കപ്പടിക്കുമെന്നാണ് ഞാന്‍ കരുതുന്നത്' - പവന്‍ കുമാര്‍ പറഞ്ഞു.

kabaddi

ഇത്തവണ ജയ്പൂര്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 22 മത്സരത്തില്‍ 16ലും ടീം ജയിച്ചു. മൂന്ന് മത്സരം തോറ്റപ്പോള്‍ മൂന്ന് മത്സരം സമനിലയായി. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് ഗുജറാത്ത്. ശക്തമായ താരനിരയുണ്ടായിട്ടും ടീം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. താരങ്ങള്‍ക്കെതിരേ ടീമിന്റെ സിഇഒ തന്നെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 22 മത്സരത്തില്‍ 2 മത്സരമാണ് ടീം ജയിച്ചത്. 19 മത്സരം തോറ്റപ്പോള്‍ ഒരു മത്സരം സമനിലയായി.

അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തിയ തെലുങ്ക് ടീമിന്റെ പിഴവിനെക്കുറിച്ചും പവന്‍ കുമാര്‍ പറഞ്ഞു. 'എന്നെ സംബന്ധിച്ച് സാധാരണമായ ഒരു സീസണായിരുന്നു ഇത്. ടീമെന്ന നിലയില്‍ നിരവധി പിഴവുകള്‍ ഞങ്ങള്‍ വരുത്തി. ഞങ്ങള്‍ക്കെതിരേ വലിയ ലീഡുകള്‍ നേടാന്‍ എതിരാളികള്‍ക്ക് സാധിച്ചു. ഇത് ഞങ്ങളെ കാര്യമായി ബാധിച്ചു' പവന്‍ കുമാര്‍ പറഞ്ഞു. പ്രതിരോധ നിരയിലാണ് ഇത്തവണ തെലുങ്ക് ടീമിനെ പിഴച്ചത്. പവന്‍ കുമാറിനെപ്പോലെ സൂപ്പര്‍ താരങ്ങളുണ്ടായിട്ടും മികവിനൊത്ത് കളിക്കാനായില്ല.

യുപി യോദ്ധാസ്, യു മുംബെ, തമിഴ് തലൈവാസ്, ബംഗളൂരു ബുള്‍സ്, ബംഗാള്‍ വാരിയേഴ്‌സ് ടീമുകളാണ് ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്തായ മറ്റ് ടീമുകള്‍. ഇവര്‍ക്കെല്ലാം വലിയ ആരാധക പിന്തുണയുണ്ടായിട്ടും അവരോട് നീതികാട്ടാനാവുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. വരുന്ന സീസണില്‍ തെലുങ്ക് ടീമില്‍ വലിയ മാറ്റം ഉണ്ടായേക്കും. ഇത്തവണ ആരാവും കപ്പിലേക്കെത്തുകയെന്നത് മാര്‍ച്ച് 1ലെ കലാശപ്പോരാട്ടത്തിന് ശേഷം കണ്ടറിയാം.

പുനേരി പള്‍ത്താന്‍ ഇത്തവണ എല്ലാവര്‍ക്കും വലിയ ഭീഷണിയാണ്. 22 മത്സരത്തില്‍ 17ലും ജയിക്കാന്‍ പുനേരി പള്‍ത്താനായി. മികച്ച ഓള്‍റൗണ്ടര്‍മാരാല്‍ ടീം സമ്പന്നമാണ്. എല്ലാവരും മികച്ച ഫോമിലാണെന്നതാണ് എടുത്തു പറയേണ്ടത്. ഡല്‍ഹി, ഗുജറാത്ത്, ഹരിയാന ടീമുകളെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണ്. വലിയ അട്ടിമറികള്‍ പ്ലേ ഓഫില്‍ സംഭവിക്കുകയും സര്‍പ്രൈസ് ടീം കപ്പടിക്കുകയും ചെയ്യുമോയെന്നത് കണ്ടറിയാം.

Story first published: Friday, February 23, 2024, 17:12 [IST]
Other articles published on Feb 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+