Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

PKL: ഇനി കബഡിയാവേശം, പുതിയ സീസണ്‍ ഇന്നുമുതല്‍- എല്ലാമറിയാം

1

ബെംഗളൂരു: ഇന്ത്യന്‍ കബഡിക്ക് പുത്തന്‍ ഉണര്‍വേകിയ പ്രൊഫഷണല്‍ കബഡി ടൂര്‍ണമെന്റായ പ്രോ കബഡി ലീഗിന്റെ പുതിയ സീസണിനു ഇന്നു തുടക്കമാവും. ഒമ്പതാം സീസണാണ് ഇന്നു ബെംഗളൂരുവില്‍ ആരംഭിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച കബഡി ടീമാവാന്‍ മല്‍സരരംഗത്തുള്ളത് 12 ഫ്രാഞ്ചൈസികളാണ്. ബെംഗളൂരു, പൂനെ, ഹൈദരാബാദ് എന്നീവിടങ്ങളിലായിട്ടാണ് ഇത്തവണ മല്‍സങ്ങള്‍. ഡബിള്‍ റൗണ്ട് റോബിന്‍, പ്ലേഓഫുകള്‍ എന്ന ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ്. ഫൈനലുള്‍പ്പെടെ ലീഗില്‍ ആകെ 137 മല്‍സരങ്ങളുണ്ടാവും.

2

ആദ്യ ദിനമായ ഇന്നു മൂന്നു മല്‍സരങ്ങളാണ് ലീഗിലുള്ളത്. നിലവിലെ ചാംപ്യന്‍മാരായ ദബാങ് ഡല്‍ഹിയും യു മുംബയും തമ്മിലാണ് ഉദ്ഘാടന മല്‍സരം. രാത്രി 7.30നാണ് കളിയാരംഭിക്കുന്നത്. രാത്രി 8.30ന് ബെംഗളുരു ബുള്‍സ് തെലുഗു ടൈറ്റന്‍സിനെ നേരിടും. 9.30ന് തുടങ്ങുന്ന അവസാന കളിയില്‍ ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സ് യുപി യോദ്ധയുമായും പോരടിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും കളി തല്‍സമയം സംപ്രേക്ഷണം ചെയ്യും.

ബംഗാള്‍ വാരിയേഴ്‌സ്, ഗുജറാത്ത് ജയന്റ്‌സ്, ഹരിയാന സ്റ്റീലേഴ്‌സ്, പാട്‌ന പൈറേറ്റ്‌സ്, പുനേരി പള്‍ത്താന്‍, തമിഴ് തലൈവാസ് എന്നിവയാണ് പ്രൊ കബഡി ലീഗില്‍ അണിനിരക്കുന്ന മറ്റു ആറു ഫ്രാഞ്ചൈസികള്‍. ഓരോ വിജയത്തിനും അഞ്ചു പോയിന്റ് വീതമാണ് ടീമുകള്‍ക്കു ലഭിക്കുക. സമനിലയ്ക്കു മൂന്നു പോയിന്റും കിട്ടും. പ്രോ കബഡി ലീഗില്‍ കൂടുതല്‍ തവണ ചാംപ്യന്‍മാരായ ടീമെന്ന റെക്കോര്‍ഡ് പാട്‌ന പൈറ്റേറ്‌സിനാണ്. മൂന്നു തവണയാണ് അവര്‍ ജേതാക്കളായത്. ബംഗാള്‍ വാരിയേഴ്‌സ്, ബെംഗളൂരു ബുള്‍സ്, ജയ്പൂര്‍ പിങ്ക് പാന്ദേഴ്‌സ്, യു മുംബ എന്നിവര്‍ ഓരോ തവണയും കിരീടത്തിനു അവകാശികളായി

Story first published: Friday, October 7, 2022, 12:11 [IST]
Other articles published on Oct 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+