PKL: യുവതാരങ്ങള്‍, പക്ഷെ പ്രകടനം ഗംഭീരം- കസറുന്ന അഞ്ച് പേര്‍ ഇവരാണ്
പ്രോ കബഡി ലീഗിന്റെ 10ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണയും മികച്ച പോരാട്ടങ്ങളോടെയാണ് ടൂര്‍ണമെന്റ് മുന്നോട്ട് പോകുന്നത്. ഇത്തവണ ചില യുവതാരങ്ങള്‍ ടൂര്‍ണമെന്റില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. സീനിയര്‍ താരങ്ങളോടൊപ്പം അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളാണ് ഈ യുവതാരങ്ങള്‍ കാഴ്ചവെക്കുന്നത്. പ്രോ കബഡി ലീഗിന്റെ 10ാം സീസണില്‍ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധ നേടുന്ന യുവതാരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ താരം നവീന്‍ കുന്‍ഡുവാണ്. ഹരിയാന സ്റ്റീലേഴ്‌സിനൊപ്പമാണ് നവീനുള്ളത്. അവസാന സീസണില്‍ 2 മത്സരത്തില്‍ നിന്ന് 9 പോയിന്റാണ് നവീന്‍ നേടിയത്. ഇത്തവണ ഗംഭീര പ്രകടനമാണ് നവീന്‍ കാഴ്ചവെക്കുന്നത്. ഇത്തവണ കൂടുതല്‍ അവസരം താരത്തിന് ലഭിക്കുന്നു. ലഭിക്കുന്ന അവസരങ്ങളില്‍ കസറാനും നവീന് സാധിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.

രണ്ടാമത്തെ താരം ഹിമ്മത്ത് ആന്റിലാണ്. ദബാങ് ഡല്‍ഹിക്കൊപ്പമാണ് യുവതാരമുള്ളത്. എട്ടാം സീസണിലെ ചാമ്പ്യന്മാരാണ് ദബാങ് ഡല്‍ഹി. ആഭ്യന്തര കബഡി ടൂര്‍ണമെന്റുകളില്‍ ശ്രദ്ധേയ പ്രകടനമാണ് ഹിമ്മത്ത് നടത്തിയിട്ടുണ്ട്. ഇത്തവണയും ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുന്ന പ്രതിഭാശാലിയാണ് ഹിമ്മത്ത്. മൂന്നാമത്തെ താരം അഭിജീത് മാലിക്കാണ്. ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സിനൊപ്പമാണ് അഭിജീത്തുള്ളത്. ബാക്കപ്പ് റൈഡറായാണ് താരത്തെ പരിഗണിക്കുന്നത്.
യുവതാരങ്ങളില്‍ എടുത്തു പറയേണ്ട റൈഡര്‍മാരിലൊരാളാണ് അഭിജീത്. ഇത്തവണ മികച്ച തുടക്കമാണ് യുവതാരത്തിന് ലഭിച്ചിരിക്കുന്നത്. വൈഭവ് കാംബ്ലിയാണ് മറ്റൊരും താരം. പുനീരി പള്‍ത്താനൊപ്പമാണ് വൈഭവ് ഉള്ളത്. ഡിഫന്ററായ താരം മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തവണയും മികച്ച പ്രകടനമാണ് താരത്തില്‍ നിന്നുണ്ടാകുന്നത്. ഗഗന്‍ ഗൗഡയാണ് മറ്റൊരാള്‍. യുപി യോദ്ധയുടെ റൈഡറാണ് ഗഗന്‍. വലിയ ഭാവി കല്‍പ്പിക്കുന്ന യുവതാരങ്ങളിലൊരാളാണ് ഗഗന്‍. തുടര്‍ അവസരങ്ങള്‍ നല്‍കിയാല്‍ ഗംഭീര താരമായി മാറാന്‍ കഴിവുള്ളവനാണ് ഗഗന്‍.
ഇത്തവണ പോരാട്ടം ഏഴ് റൗണ്ട് പിന്നിട്ടിരിക്കുകയാണ്. 7 മത്സരത്തില്‍ നിന്ന് 31 പോയിന്റുമായി പുനേരി പള്‍ത്താനാണ് തലപ്പത്ത്. ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സാണ് രണ്ടാം സ്ഥാനത്ത്. ഗുജറാത്ത് ജയ്ന്റ്‌സ് മൂന്നാം സ്ഥാനത്തും ഹരിയാന സ്റ്റീലേഴ്‌സ് നാലാം സ്ഥാനത്തും നില്‍ക്കുന്നു. ആദ്യത്തെ നാല് ടീമുകള്‍ തമ്മില്‍ വലിയ പോയിന്റ് വ്യത്യാസമില്ല. അതുകൊണ്ടുതന്നെ സ്ഥാനത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചേക്കും.
വിജയകരമായ 62 റൈഡുകളുമായി യുപി യോദ്ധയുടെ സുരേന്ദര്‍ ഗില്ലാണ് തലപ്പത്ത് നില്‍ക്കുന്നത്. 61 പോയിന്റുപമായി മനീന്ദര്‍ സിങ് രണ്ടാം സ്ഥാനത്തും 60 പോയിന്റോടെ പവന്‍ സെഹ്‌റാവത്ത് മൂന്നാം സ്ഥാനത്തുമുണ്ട്. കൂടുതല്‍ റൈഡ് പോയിന്റും നിലവില്‍ സുരേന്ദര്‍ ഗില്ലിന്റെ പേരിലാണ്. വിജയകരമായി 28 ടാക്കിളുകള്‍ നടത്തി ശുഭം ഷിന്‍ഡെയാണ് നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications