Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

PKL: പ്രോ കബഡി ലീഗില്‍ കൂടുതല്‍ മത്സരം കളിച്ചതാര്? തലപ്പത്ത് പര്‍ദീപല്ല! പട്ടിക ഇതാ

പ്രോ കബഡി ലീഗിന്റെ 10ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ആര്‍ക്കും വ്യക്തമായ ആധിപത്യം അവകാശപ്പെടാനാവാതെ ടൂര്‍ണമെന്റ് മുന്നോട്ട് പോവുകയാണ്. ലീഗ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളെല്ലാം ഇത്തവണയും ടൂര്‍ണമെന്റിന്റെ ഭാഗമായുണ്ട്. ഇത്തവണ ആര് കപ്പ് നേടുമെന്ന് പറയാനാവാത്ത അവസ്ഥയാണുള്ളത്. ഇന്ത്യയിലെ കബഡിയുടെ വളര്‍ച്ചക്ക് നെടുന്തൂണാവാനും കൂടുതല്‍ ആരാധക പിന്തുണ നേടിക്കൊടുക്കാനും ലീഗിലൂടെ സാധിച്ചിട്ടുണ്ട്.

പ്രോ കബഡി ലീഗ് 10ാം സീസണ്‍ പുരോഗമിക്കവെ ടൂര്‍ണമെന്റില്‍ കൂടുതല്‍ മത്സരം കളിച്ച താരമാരാണെന്ന് അറിയാമോ?. ടോപ് ഫൈവിനെ അറിയാം. തലപ്പത്തുള്ളത് ദീപക് ഹൂഡയാണ്. 10ാം സീസണിന് മുമ്പ് വരെയുള്ള കണക്ക് പ്രകാരം 157 മത്സരങ്ങളാണ് ദീപക് കളിച്ചത്. മിക്ക സീസണുകളിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ദീപക്കിന് സാധിച്ചിട്ടുണ്ട്. തെലുങ്കു ടൈറ്റാന്‍സിനൊപ്പമാണ് ദീപക് യാത്ര തുടങ്ങിയത്.

pro kabadi

പുനേരി പള്‍ത്താന്‍, ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ്, ബംഗാള്‍ വാരിയേഴ്‌സ് എന്നിവര്‍ക്കായെല്ലാം കളിച്ച താരം 1119 പോയിന്റുകളാണ് സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് സന്ദീപ് നാര്‍വാളാണ്. ഓള്‍റൗണ്ടറായ താരത്തിന് വലിയ ആരാധക പിന്തുണയാണുള്ളത്. ഈ സീസണിന് മുമ്പുവരെ 156 മത്സരങ്ങളാണ് അദ്ദേഹം കളിച്ചത്. മൂന്ന് സീസണുകളില്‍ പാട്‌ന പൈറേറ്റ്‌സിനൊപ്പം കളിച്ച താരം തെലുങ്കു ടൈറ്റാന്‍സ്, പുനേരി പള്‍ത്താന്‍, ദബാങ് ഡല്‍ഹി, യുപി യോദ്ധാസ് ടീമുകള്‍ക്കായും കളിച്ചു.

645 പോയിന്റാണ് 9 സീസണുകളിലായി താരം നേടിയത്. ഇതില്‍ 285 റൈഡ് പോയിന്റുകളുമുണ്ട്. പര്‍ദീപ് നാര്‍വാളാണ് മറ്റൊരാള്‍. ലീഗിലെ ഏറ്റവും മികച്ച താരമെന്ന വിശേഷണം പര്‍ദീപിന് നല്‍കാം. തുടര്‍ച്ചയായി 3 തവണ ലീഗ് കിരീടം താരം നേടിയിട്ടുണ്ട്. 153 മത്സരങ്ങളാണ് അദ്ദേഹം കളിച്ചത്. ബംഗളൂരു, പാട്‌ന, യുപി യോദ്ധാസ് ടീമുകള്‍ക്കായെല്ലാം കളിച്ച താരത്തിന്റെ പേരില്‍ 1600ലധികം പോയിന്റുകളുണ്ട്. ലീഗില്‍ കൂടുതല്‍ പോയിന്റെന്ന റെക്കോഡും പര്‍ദീപിന്റെ പേരിലാണ്.

രാഹുല്‍ ചൗധരിയാണ് നാലാം സ്ഥാനത്ത്. 150 മത്സരങ്ങളാണ് അദ്ദേഹം കളിച്ചത്. തെലുങ്കു ടൈറ്റാന്‍സ്, തമിഴ് തലൈവാസ്, പുനേരി പള്‍ത്താന്‍, ജയ്പൂര്‍ ടീമുകള്‍ക്കായെല്ലാം കളിച്ചിട്ടുണ്ട്. അഞ്ചാം സ്ഥാനത്ത് ഫസല്‍ അത്രാച്ചലിയാണുള്ളത്. 400ന് മുകളില്‍ ടാക്കിള്‍ പോയിന്റുകളുള്ള താരമാണ് ഫസല്‍. 31കാരനായ താരം 146ലധികം മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.

Story first published: Wednesday, January 3, 2024, 21:56 [IST]
Other articles published on Jan 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+