പ്രോ കബഡി ലീഗിന്റെ 10ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. എട്ടാം റൗണ്ട് പോരാട്ടങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇത്തവണയും വാശിയേറിയ പോരാട്ടങ്ങളാണ് ടൂര്‍ണമെന്റില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇത്തവണയും ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ടൂര്‍ണമെന്റിലുണ്ട്. അതുകൊണ്ടുതന്നെ തീപാറും പോരാട്ടങ്ങളാണ് ഓരോ മത്സരത്തിലും കാണാന്‍ സാധിക്കുന്നത്. ടൂര്‍ണമെന്റ് പുരോഗമിക്കവെ ലീഗ് ചരിത്രത്തിലെ മികച്ച അഞ്ച് പ്രതിരോധ താരങ്ങളെ പരിചയപ്പെടാം.
ഒന്നാമത്തെ താരം മന്‍ജീത് ചില്ലാറാണ്. 37 കാരനായ താരം പ്രോ കബഡി ലീഗില്‍ മികച്ച റെക്കോഡുകളോടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 339 ടാക്കിള്‍ പോയിന്റുകളാണ് മന്‍ജീത് നേടിയിട്ടുള്ളത്. താരമെന്ന നിലയില്‍ വിരമിച്ച ശേഷവും അദ്ദേഹം ലീഗില്‍ തുടരുകയാണ്. തെലുങ്കു ടൈറ്റാന്‍സിന്റെ സഹ പരിശീലകനാണ് നിലവില്‍ മന്‍ജീത്.

രവീന്ദര്‍ പഹലാണ് മറ്റൊരു താരം. റൈറ്റ് കോര്‍ണര്‍ ഡിഫന്ററായ താരം ഹരിയാനക്കാരനാണ്. ദബാങ് ഡല്‍ഹിക്കൊപ്പമാണ് താരം കളിക്കുന്നത്. രണ്ടാം സീസണിലെ മികച്ച പ്രതിരോധ നിര താരമായത് രവീന്ദറാണ്. ഫസീല്‍ അത്രാചലിയാണ് മറ്റൊരു താരം. 31കാരനായ ഫസീല്‍ ലീഗില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ്. ഇറാനിയന്‍ താരം പ്രോ കബഡി ലീഗിലെ ഏറ്റവും മികച്ച പ്രതിരോധ നിര താരങ്ങളിലൊരാളാണെന്ന് നിസംശയം പറയാം.
നിലവില്‍ ഗുജറാത്ത് ജയ്ന്റ്‌സിന്റെ നായകനാണ് ഫസീല്‍. യു മുംബ, പാട്ട്‌ന പൈറേറ്റ്‌സ്, പുനേരി പള്‍ത്താന്‍സ് ടീമുകള്‍ക്കായെല്ലാം കളിച്ചിട്ടുണ്ട്. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ ദേശീയ ടീമിനൊപ്പം സ്വര്‍ണ്ണ മെഡല്‍ നേടാനും താരത്തിനായിരുന്നു. 30കാരനായ സന്ദീപ് നാര്‍വാളാണ് മറ്റൊരു താരം. നിലവില്‍ യുപി യോദ്ധാസിനൊപ്പമാണ് സന്ദീപുള്ളത്. 55% ടാക്കിള്‍ സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുള്ളത്. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു സന്ദീപ്.
കബഡിക്ക് നല്‍കിയ സംഭാവന പരിഗണിച്ച് രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി സന്ദീപിനെ ആദരിച്ചിട്ടുണ്ട്. സുര്‍ജീത് സിങ്ങാണ് മറ്റൊരാള്‍. 33കാരനായ സുര്‍ജീത് റൈറ്റ് കോര്‍ണര്‍ ഡിഫന്ററാണ്. നിലവില്‍ ബംഗളൂരു ബുള്‍സിനൊപ്പമാണ് സുര്‍ജീത്തുള്ളത്. മോഹിത് ചില്ലാര്‍, ഗിരീഷ് മാരുതി എര്‍ണാക്ക്, ധര്‍മരാജന്‍ ചേരലതന്‍, അമിത് ഹൂഡ എന്നിവരെയെല്ലാം മികച്ച റെക്കോഡുള്ള പ്രതിരോധ നിര താരങ്ങളാണ്.
9 മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 33 പോയിന്റോടെ ഗുജറാത്ത് ജയ്ന്റ്‌സ് തലപ്പത്താണ്. 31 പോയിന്റോടെ പുനേരി പള്‍ത്താനാണ് രണ്ടാം സ്ഥാനത്ത്. 28 പോയിന്റ് നേടിയ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ് മൂന്നാം സ്ഥാനത്തും 26 പോയിന്റുള്ള യു മുംബ നാലാം സ്ഥാനത്തും തുല്യ പോയിന്റുള്ള ഹരിയാന സ്റ്റീലേഴ്‌സ് അഞ്ചാം സ്ഥാനത്തുമുണ്ട്.