പ്രോ കബഡി ലീഗ് ആവേശകരമായി പുരോഗമിക്കുമ്പോള്‍ ഇത്തവണയും ഞെട്ടിപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കുകയാണ് ഇറാനിയന്‍ കബഡി താരം ഫസല്‍ അത്രാചലി. ഗുജറാത്ത് ജയ്ന്റ്‌സ് നായകനായ ഫസല്‍ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഡിഫന്ററാണ്. ഈ വര്‍ഷത്തെ ലേലത്തില്‍ 1.60 കോടിക്കാണ് ഫസലിനെ ഗുജറാത്ത് സ്വന്തമാക്കിയത്. പ്രോ കബഡി ലീഗ് ചരിത്രത്തില്‍ കൂടുതല്‍ ടാക്കിള്‍ പോയിന്റ് നേടുന്ന താരമെന്ന റെക്കോഡ് ഫസലിന്റെ പേരിലാണ്.
434 പോയിന്റാണ് അദ്ദേഹം നേടിയെടുത്തത്. ഇറാനിയന്‍ താരം ഒരു സീസണില്‍ ഗുജറാത്തിനൊപ്പം കളിച്ച ശേഷമാണ് നായകസ്ഥാനത്തേക്കെത്തുന്നത്. താരത്തിന് കീഴില്‍ ഗുജറാത്ത് ഗംഭീര പ്രകടനമാണ് നടത്തുന്നത്. അഞ്ച് മത്സരത്തില്‍ മൂന്നിലും ഗുജറാത്തിന് ജയിക്കാനായി. ബംഗാള്‍ വാരിയേഴ്‌സിന് പിന്നിലായി രണ്ടാം സ്ഥാനത്താണ് ഫസലുള്ളത്. അഞ്ച് മത്സരത്തില്‍ നിന്ന് 11 പോയിന്റ് നേടിയ ഫസലിന്റെ ടാക്കിള്‍ സ്‌ട്രൈക്ക് റേറ്റ് 50 ആണ്.

കബഡിയില്‍ തന്റേതായ ഇടം നേടിയെടുക്കാന്‍ 31കാരനായ ഫസലിന് ഇക്കാലയളവില്‍ സാധിച്ചു. 2010ലെ ഏഷ്യന്‍ ഗെയിംസിനുള്ള ഇറാന്‍ ടീമില്‍ അദ്ദേഹമുണ്ടായിരുന്നു. 2014ലെ ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിന്റെ നായകനായും ഫസല്‍ കളിച്ചു. പ്രോ കബഡി ലീഗിന്റെ രണ്ടാം സീസണില്‍ യു മുംബക്കുവേണ്ടി കളിച്ചാണ് ഫസല്‍ വരവറിയിച്ചത്. അഞ്ച് മത്സരം കളിച്ച് 12 പോയിന്റുമായി ശ്രദ്ധ നേടിയെടുക്കാന്‍ ഫസലിനായി. ഫ്രാഞ്ചൈസിക്കായി 11 മത്സരത്തില്‍ നിന്ന് 32 ടാക്കിള്‍ പോയിന്റാണ് ഫസല്‍ നേടിയത്.
നാലാം സീസണില്‍ പാട്‌ന പൈറേറ്റ്‌സിലേക്ക് അദ്ദേഹം കൂടുമാറി. 16 മത്സരത്തില്‍ നിന്ന് 52 പോയിന്റുമായി കൂടുതല്‍ ടാക്കിള്‍ പോയിന്റ് നേടുന്ന താരമായി ഫസല്‍ മാറി. ആറാം സീസണില്‍ യു മുംബെയുടെ നായകനായി ഇറാനിയന്‍ താരം മടങ്ങിപ്പോയി. 23 മത്സരത്തില്‍ നിന്ന് 83 ടാക്കിള്‍ പോയിന്റാണ് അദ്ദേഹം നേടിയത്. ആ വര്‍ഷം പ്രോ കബഡിയിലെ ബെസ്റ്റ് ഡിഫന്ററായി ഫസല്‍ മാറി. സീസണ്‍ 10ല്‍ ഗുജറാത്തിന്റെ നായകനായാണ് ഫസലുള്ളത്.
ഗുജറാത്തിനെ കിരീടത്തിലേക്കെത്തിക്കാന്‍ ഫസലിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. അനുഭവസമ്പന്നനായ താരത്തെ ഗുജറാത്തിന്റെ കബഡി സുല്‍ത്താന്‍ എന്നാണ് ആരാധകര്‍ വിളിക്കുന്നത്. അന്താരാഷ്ട്ര കബഡിയിലടക്കം പങ്കെടുത്തുന്ന അനുഭവസമ്പത്ത് ഫസലിനെ കരിയറില്‍ തുണക്കുന്നുണ്ട്. മികച്ചൊരു സീസണായി ഇത്തവണത്തെ സീസണ്‍ മാറ്റാന്‍ ഫസലിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.