Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

PKL: ഓള്‍ടൈം കബഡി പ്ലേയിങ് 7 തിരഞ്ഞെടുത്ത് മനീന്ദര്‍ സിങ്, ആരൊക്കെ ഉള്‍പ്പെടും-അറിയാം

പ്രോ കബഡി ലീഗിന്റെ 10ാം സീസണ്‍ അവസാനിക്കാന്‍ പോവുകയാണ്. ഇന്ന് നടക്കുന്ന ഫൈനലില്‍ പുനേരി പള്‍ത്താനും ഹരിയാന സ്റ്റീലേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും. പുതിയ ചാമ്പ്യന്‍ ആരാകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇത്തവണ പുനേരി പള്‍ത്താന്‍, ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ്, ദബാങ് ഡല്‍ഹി, ഗുജറാത്ത് ജയ്ന്റ്‌സ്, ഹരിയാന സ്റ്റീലേഴ്‌സ്, പാട്‌ന പൈറേറ്റ്‌സ് എന്നിവരാണ് പ്ലേ ഓഫിലേക്കെത്തിയത്. ഇതില്‍ നിന്നാണ് പുനേരിയും ഹരിയാനയും ഫൈനല്‍ ടിക്കറ്റെടുത്തത്.

ആരാധകരുടെ പ്രിയപ്പെട്ട പല താരങ്ങളും ഇത്തവണ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അതിലൊരാളാണ് ബംഗാള്‍ വാരിയേഴ്‌സ് നായകനായ മനീന്ദര്‍ സിങ്. ബംഗാള്‍ ടീമിന് ഇത്തവണ പ്ലേ ഓഫ് സീറ്റ് ലഭിച്ചില്ല. മനീന്ദറും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. 197 റൈഡ് പോയിന്റാണ് ആകെ നേടിയത്. ഇപ്പോഴിതാ ഈ സീസണിനെക്കുറിച്ചും മികച്ച പ്ലേയിങ് 7നെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് മനീന്ദര്‍ സിങ്.

kabaddi

'ഞാന്‍ പ്രോ കബഡി ലീഗിനായി പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. സാധാരണ ചെയ്യുന്ന കാര്യങ്ങള്‍ മാത്രമാണ് ഇത്തവണയും ചെയ്തത്. വിധി എന്താണെങ്കിലും അത് പിന്തുടരുക തന്നെ ചെയ്യും. ഏഷ്യന്‍ ഗെയിംസ് ട്രയല്‍സിന് എനിക്ക് പോകാന്‍ സാധിച്ചിരുന്നില്ല. പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ചടങ്ങുകളുണ്ടായിരുന്നു.

ഇത്തവണത്തെ മികച്ച പ്ലേയിങ് 7നെ തിരഞ്ഞെടുക്കുക പ്രയാസമാണ്. കോര്‍ണറില്‍ എനിക്കൊപ്പം റാന്‍ സിങ്ങും സുര്‍ജീതും. പിന്നെ പവന്‍ സെഹ്‌റാവത്ത്, മഹേന്ദര്‍ സിങ് ഇടത് കോര്‍ണറില്‍. പ്രദീപ് നാര്‍വാള്‍ വലത് കോര്‍ണറില്‍. ഇവരോടൊപ്പം രവീന്ദര്‍ പഹലും' എന്നാണ് മന്ദീന്ദര്‍ സിങ് പറഞ്ഞത്.

ഇത്തവണ പുതിയൊരു ചാമ്പ്യനെ പ്രോ കബഡിയില്‍ കാണാനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇത്തവണ കൂടുതല്‍ പോയിന്റ് നേടിയ ടീം പുനേരി പള്‍ത്താനാണ്. 922 പോയിന്റാണ് ടീം നേടിയത്. മികച്ച ഓള്‍റൗണ്ടര്‍മാരാല്‍ ടീം സമ്പന്നമാണ്. ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ കടന്നവരാണ് പുനേരി പള്‍ത്താന്‍. 22 മത്സരത്തില്‍ 17 മത്സരവും ജയിച്ച പുനേരി ടീം 2 മത്സരം തോറ്റപ്പോള്‍ 3 മത്സരം സമനിലയാക്കിയിരുന്നു.

എന്നാല്‍ ഹരിയാന ടീം അപ്രതീക്ഷിത കുതിപ്പാണ് നടത്തിയത്. ആറാം സ്ഥാനക്കാരായാണ് ഹരിയാന പ്ലേ ഓഫിലെത്തിയത്. 22 മത്സരത്തില്‍ 13 മത്സരം ജയിക്കുകയും 8 മത്സരം തോല്‍ക്കുകയും 1 മത്സരം സമനിലയാക്കുകയും ചെയ്ത ടീം ഫൈനലില്‍ സീറ്റ് നേടിയെന്നത് ടീമിന്റെ പോരാട്ടവീര്യം എടുത്തുകാട്ടുന്നു. ഫൈനലില്‍ പുനേരി പള്‍ത്താന് വലിയ വെല്ലുവിളി നേരിടേണ്ടി വന്നേക്കും. ഇത്തവണ കൂടുതല്‍ റൈഡ് പോയിന്റ് നേടിയത് ഹരിയാന ടീമാണ്. 1045 പോയിന്റാണ് ടീമിന്റെ സമ്പാദ്യം.

Story first published: Friday, March 1, 2024, 16:17 [IST]
Other articles published on Mar 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+