Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

PKL: കരുത്തരുടെ നിര, പക്ഷെ തെലുങ്ക് ടൈറ്റാന്‍സ് അവസാന സ്ഥാനത്ത്- പിഴച്ചതെവിടെ?

പ്രോ കബഡി ലീഗിന്റെ 10ാം സീസണ്‍ പ്ലേ ഓഫിനോടടുക്കുകയാണ്. ഈ മാസം 26നാണ് പ്ലേ ഓഫ് ആരംഭിക്കുന്നത്. മാര്‍ച്ച് 1നാണ് ഫൈനല്‍ പോരാട്ടം. ഇതിനോടകം ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ് പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ച് കഴിഞ്ഞു. പിന്നാലെ ആരൊക്കെയെന്നതാണ് കണ്ടറിയേണ്ടത്. ഇത്തവണ പല സൂപ്പര്‍ ടീമുകളും പിന്നോട്ട് പോകുന്നതാണ് കാണാനാവുന്നത്. യു മുംബെ, തമിഴ് തലൈവാസ്, യുപി യോദ്ധാസ് എന്നിവരെല്ലാം ഇത്തവണ പിന്നോക്കം പോയ ടീമുകളാണ്.

എന്നാല്‍ ഏറ്റവും നിരാശപ്പെടുത്തിയത് തെലുങ്ക് ടൈറ്റാന്‍സ് ടീമാണ്. മികച്ച താരങ്ങളുടെ നിരയായിട്ടും ഇത്തവണ അവസ്ഥാന സ്ഥാനത്താണ് തെലുങ്ക് ടീം. പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പായ ടീമിന് വലിയ നാണക്കേടാണ് ഇത്തവണ നേരിടേണ്ടി വന്നത്. 18 മത്സരം കളിച്ചപ്പോള്‍ 2 മത്സരം മാത്രമാണ് ജയിക്കാനായത്. 16 മത്സരത്തിലും ടീം തോറ്റു. ടീമിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന്റെ നിരാശ ടീം സിഇഒ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

kabaddi

എട്ടാം സീസണില്‍ 22 മത്സരത്തില്‍ 1 മത്സരം മാത്രം ജയിച്ച ടീം 9ാം സീസണില്‍ 22 മത്സരത്തില്‍ നിന്ന് 2 ജയമാണ് നേടിയത്. തുടര്‍ച്ചയായി ടീം നിരാശപ്പെടുത്തുന്നതിന് കാരണം ടീമിലെ സൂപ്പര്‍ താരങ്ങള്‍ അവസരത്തിനൊത്തുയരാത്തതാണ്. പവന്‍ സെഹ്‌റാവത്തിനെപ്പോലൊരു സൂപ്പര്‍ താരമുണ്ടായിട്ടും തെലുങ്ക് ടീമിന് യാതൊരു മുന്നേറ്റവും നടത്താനായിട്ടില്ല. കോടികള്‍ മുടക്കിയാണ് പവനെ തെലുങ്ക് ടീം സ്വന്തമാക്കിയത്. എന്നാല്‍ ഇതിനൊത്ത മികവ് താരം കാഴ്ചവെക്കുന്നില്ല.

ഇന്ത്യന്‍ കബഡി ടീമിന്റെ നായകനാണ് പവന്‍. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ സ്വര്‍ണ്ണ മെഡല്‍ നേട്ടത്തിലേക്കെത്തിച്ച ക്യാപ്റ്റന് തെലുങ്ക് ടീമിനൊപ്പം ഈ മിടുക്ക് ആവര്‍ത്തിക്കാനാവുന്നില്ല. പ്രധാന റൈഡറായി ഇറങ്ങിയിട്ടും പ്രതീക്ഷിച്ച പോയിന്റ് നേടിയെടുക്കാന്‍ താരത്തിന് സാധിച്ചിട്ടില്ല. ഇതാണ് തെലുങ്ക് ടീം പിന്നോട്ട് പോവാനുള്ള കാരണം. മറ്റൊന്ന് ഒത്തിണക്കമില്ലായ്മയാണ്. താരങ്ങള്‍ തമ്മില്‍ മികച്ച ധാരണയോടെ കളിക്കുന്നില്ല. തെലുങ്ക് ടീമിന്റെ പ്രധാന റൈഡറിലൊരാളായ രജനീഷിന് പരിക്കേറ്റതും ടീമിന് തിരിച്ചടിയായി.

10ാം സീസണിലും പ്ലേ ഓഫ് കാണാനാതെ പോയതോടെ തെലുങ്ക് ടീമില്‍ വലിയ അഴിച്ചുപണി ഉണ്ടായേക്കും. ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സിന് പിന്നാലെ പുനേരി പള്‍ത്താന്‍, ദബാങ് ഡല്‍ഹി കെസി ടീമുകളും ഏറെക്കുറെ പ്ലേ ഓഫ് സീറ്റ് ഉറപ്പിച്ച് കഴിഞ്ഞു. ജയ്പൂര്‍ ടീമും പുനേരി ടീമുമാണ് ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ ഏറ്റവും ശക്തര്‍. ഇവരിലൊരു ടീം കിരീടത്തിലേക്കെത്തുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Monday, February 5, 2024, 22:26 [IST]
Other articles published on Feb 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+