Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

PKL: ഫൈനല്‍ മാര്‍ച്ച് 1ന്, ജേതാക്കള്‍ക്ക് എത്ര കോടി കിട്ടും? സമ്മാനത്തുക അറിയാം

മുംബൈ: പ്രോ കബഡി ലീഡ് ആവേശകരമായ ഫൈനലിലേക്ക് കടക്കുകയാണ്. നാളെ മുതലാണ് പ്ലേ ഓഫ് പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. പുനേരി പള്‍ത്താന്‍, ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ്, ദബാങ് ഡല്‍ഹി കെസി, ഗുജറാത്ത് ജയ്ന്റ്‌സ്, ഹരിയാന സ്റ്റീലേഴ്‌സ്, പാട്‌ന പൈറേറ്റ്‌സ് എന്നിവരാണ് പ്ലേ ഓഫിലേക്കെത്തിയ ടീമുകള്‍. ഇവരില്‍ നിന്ന് ആരൊക്കെ സെമിയിലേക്കും അതില്‍ നിന്ന് ആര് കപ്പിലേക്കുമെത്തുമെന്ന് മാര്‍ച്ച് 1ന് അറിയാം. വാശിയേറിയ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്.

പ്രോ കബഡി ലീഗിന്റെ 10ാം സീസണിലെ ജേതാവിനെ കാത്തിരിക്കുന്ന സമ്മാനത്തുക എത്രയാണെന്ന് അറിയാമോ. പരിശോധിക്കാം. 10ാം സീസണില്‍ ചാമ്പ്യന്മാരാകുന്ന ടീമിനെ കാത്തിരിക്കുന്നത് 3 കോടി രൂപയാണ്. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത് പുനേരി പള്‍ത്താനാണ്. അവര്‍ കപ്പടിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ജയ്പൂരാണ് രണ്ടാം സ്ഥാനത്തെത്തിയത്. ആദ്യ രണ്ട് സ്ഥാനക്കാരെ അട്ടിമറിച്ച് ഡല്‍ഹിയോ ഹരിയാനയോ പാട്‌ന ടീമോ കുതിപ്പ് നടത്തി കപ്പടിക്കുമോയെന്നതും കണ്ടറിയണം.

kabaddi

രണ്ടാം സ്ഥാനത്തെത്തുന്ന ടീമിനെ കാത്തിരിക്കുന്നത് 1.8 കോടിയാണ്. മൂന്നും നാലും സ്ഥാനക്കാര്‍ക്ക് 90 ലക്ഷം വീതം സമ്മാനത്തുകയായി ലഭിക്കുമ്പോള്‍ അഞ്ചും ആറും സ്ഥാനക്കാര്‍ക്ക് 45 ലക്ഷമാണ് സമ്മാനത്തുക ലഭിക്കുക. ആറ് ടീമുകളാണ് പ്ലേ ഓഫില്‍ മാറ്റുരക്കുന്നത്. ഇന്ത്യയിലെ മറ്റ് കായിക ഇനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കബഡിക്ക് ലഭിക്കുന്ന സമ്മാനത്തുക കുറവാണെന്ന് തന്നെ പറയാം. എന്നാല്‍ പ്രോ കബഡിക്ക് ശേഷമാണ് ഇന്ത്യയിലെ കബഡിക്ക് അല്‍പ്പം കൂടി വളര്‍ച്ച കൈവന്നത്.

വ്യക്തിഗത നേട്ടക്കാര്‍ക്കുള്ള സമ്മാനത്തുകയും അറിയാം. മോസ്റ്റ് വാല്യുവബിള്‍ താരത്തിനുള്ള സമ്മാനത്തുക 15 ലക്ഷമാണ്. ബെസ്റ്റ് റൈഡര്‍ക്ക് ലഭിക്കുക 10 ലക്ഷവും ബെസ്റ്റ് ഡിഫന്റര്‍ക്ക് ലഭിക്കുക 8 ലക്ഷവുമാണ്. മികച്ച റഫറിക്ക് 3.5 ലക്ഷവും ലഭിക്കും. ആകെ എട്ട് കോടിയുടെ സമ്മാനത്തുകയാവും താരങ്ങള്‍ക്ക് ലഭിക്കുക. ഇതില്‍ ആരൊക്കെ നേട്ടമുണ്ടാക്കുമെന്നത് മാത്രമാണ് കണ്ടറിയേണ്ടത്. ഇത്തവണ ബെസ്റ്റ് താരമാകാന്‍ സാധ്യത ആഷു മാലിക്കാണ്.

216 വിജയകരമായ റൈഡുകള്‍ ചെയ്ത താരം 37 ഡോഡ് റൈഡ് പോയിന്റുകളും നേടി. കൂടുതല്‍ റൈഡ് പോയിന്റ് നേടിയത് അര്‍ജുന്‍ ദേശ്വാളാണ്. 90 ടാക്കിള്‍ പോയിന്റുകള്‍ നേടിയത് മുഹമ്മദ് റീസയാണ്. ഇത്തവണ ഏറ്റവും വിജയകരമായ റൈഡുകള്‍ ചെയ്ത ടീം ബംഗാള്‍ വാരിയേഴ്‌സാണ്. 386 റൈഡുകളാണ് ടീം ചെയ്തിരിക്കുന്നത്. 1002 റൈഡ് പോയിന്റുകള്‍ നേടാന്‍ തെലുങ്ക് ടൈറ്റാന്‍സിനായി. എന്നാല്‍ ഈ രണ്ട് ടീമുകള്‍ക്കും പ്ലേ ഓഫില്‍ കടക്കാനായിട്ടില്ല.

വിജയകരമായി കൂടുതല്‍ ടാക്കിള്‍ പോയിന്റ് നേടിയത് പുനേരി പള്‍ത്താനാണ്. ഇത്തവണ വലിയ കിരീട സാധ്യത കല്‍പ്പിക്കുന്ന ടീമാണ് പുനേരി പള്‍ത്താന്‍. തെലുങ്ക് ടൈറ്റാന്‍സാണ് ഇത്തവണ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായത്. യുപി യോദ്ധാസ്, യു മുംബെസ തമിഴ് തലൈവാസ്, ബംഗളൂരു ബുള്‍സ്, ബംഗാള്‍ വാരിയേഴ്‌സ് ടീമുകള്‍ക്ക് ഇത്തവണ പ്ലേ ഓഫില്‍ സീറ്റ് നേടാന്‍ സാധിക്കാതെ പോയി.

Story first published: Sunday, February 25, 2024, 18:52 [IST]
Other articles published on Feb 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+