For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Pro Kabaddi League: ഇതുവരെ കപ്പുയര്‍ത്താത്ത ടീമുകള്‍ ഏതൊക്കെ? 6 പേര്‍

ഇന്ത്യയിലെ ഏറ്റവും വലിയ കബഡി ചാംപ്യന്‍ഷിപ്പായ പ്രോ കബഡി ലീഗ് പത്താം സീസണിലേക്കു കടന്നിരിക്കുകയാണ്. പത്താം സീസണിലെ മല്‍സരങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇപ്പോള്‍ പുരോഗമിക്കുന്നത്. കഴിഞ്ഞ ഒമ്പതു സീസണുകളെടുത്താല്‍ ചില ഫ്രാഞ്ചൈസികള്‍ പ്രോ കബഡി ലീഗില്‍ കിരീടവുമായി ആരാധകരെ ആവേശത്തിലാക്കിയിരുന്നു. പക്ഷെ ഒരിക്കല്‍പ്പോലും കബഡി ലീഗില്‍ ചാംപ്യന്മാരാവാന്‍ സാധിക്കാത്ത നിര്‍ഭാഗ്യവാന്മാരായ ഫ്രാഞ്ചൈസികളുമുണ്ട്.

പ്രോ കബഡി ലീഗില്‍ ഇതുവരെ കിരീടം നേടാന്‍ സാധിക്കാതെ പോയ ടീമുകള്‍ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. തമിഴ് തലൈവാസാണ് ഈ ലിസ്റ്റിലെ ആദ്യത്തെ ടീം. വളരെയധികം പാഷനുള്ള ആരാധകരുടെ പിന്തുണയും സ്ഥിരതയാര്‍ന്ന പ്രകടനങ്ങളും നടത്തിയിട്ടും തലൈവാസിന് കിരീടഭാഗ്യം മാത്രമുണ്ടായിട്ടില്ല.

PRO KABADDI LEAGUE

കഴിഞ്ഞ സസീണിലെ എലിമിനേറ്ററില്‍ തലൈവാസ് തോറ്റ് പുറത്താവുകയായിരുന്നു. സീസണിലെ ആദ്യ കളിയില്‍ തന്നെ സ്റ്റാര്‍ പ്ലെയറെ നഷ്ടമായിട്ടും അവര്‍ എലിമിനേറ്റര്‍ വരെ മുന്നേറിയെന്നതാണ് പ്രധാനപ്പെട്ട കാര്യം.

ഗുജറാത്ത് ജയന്റ്‌സാണ് ഇതുവരെ ചാംപ്യന്‍മാരായിട്ടില്ലാത്ത രണ്ടാമത്തെ ടീം. 2017ലാണ് അവര്‍ പ്രോ കബഡി ലീഗിന്റെ ഭാഗമായത്. കന്നി സീസണിലും 2018ലും ഫൈനലില്‍ കളിക്കാനും ജയന്റ്‌സിനു കഴിഞ്ഞു. പക്ഷെ രണ്ടു തവണയും കപ്പിനരികെ കാലിടറി. ശക്തമായ പ്രതിരോധനിരയ്‌ക്കൊപ്പം മികച്ച യുവതാരങ്ങളുമുള്ള ഫ്രാഞ്ചൈസിയാണ് ഗുജറാത്ത് ജയന്റ്‌സ്.

കബഡി ലീഗില്‍ ഇനിയും ചാംപ്യന്‍മാരായിട്ടില്ലാത്ത മൂന്നാമത്തെ ഫ്രാഞ്ചൈസി തെലുഗു ടൈറ്റന്‍സാണ്. രാഹുല്‍ ചൗധരി, സിദ്ധാര്‍ഥ് ദേശായ് തുടങ്ങിയ പ്രതിഭാലികളായ റെയ്ഡര്‍മാര്‍ ടൈറ്റന്‍സിനുണ്ട്. കൂടാതെ ലോകോത്തര ഡിഫന്‍ഡര്‍മാരും വിവിധ സീസണുകളില്‍ അവര്‍ക്കായി കളിച്ചിരുന്നു.

പക്ഷെ പലപ്പോഴും സീസണില്‍ ശരിയായ ടീം ബാലന്‍സ് നിലനിര്‍ത്താന്‍ ജയന്റ്‌സിനു കഴിയാറില്ല. ഇതു കാരണം സ്ഥിരതാര്‍ന്ന പ്രകടനം നടത്താനും അവര്‍ക്കു സാധിക്കാതെ പോവുകയും ചെയ്യുന്നു. രണ്ടാമത്തെയും നാലാമത്തെയും സീസണുകളില്‍ പ്ലേഓഫിലെത്തിയതാണ് ടൈറ്റന്‍സിന്റെ ഏറ്റവും മികച്ച പ്രകടനം.

ഹരിയാന സ്റ്റീലേഴ്‌സാണ് കബഡി ലീഗില്‍ ജേതാക്കളായിട്ടില്ലാത്ത നാലാമത്തെ ടീം. അഞ്ചാം സീസണിലൂടെയാണ് ഹരിയാന ലീഗിന്റെ ഭാഗമായത്. ഇതേ സീസണില്‍ അവര്‍ പ്ലേഓഫിലേക്കു യോഗ്യത നേടുകയും ചെയ്തു. കൂടാതെ ഏഴാം സീസണിലും ഹരിയാനയ്ക്കു പ്ലേഓഫ് യോഗ്യതയുണ്ടായിരുന്നു. പക്ഷെ ഒരിക്കല്‍ക്കൂടി ഫൈനല്‍ കാണാതെ പുറത്താവുകയായിരുന്നു. ഈ സീസണില്‍ കോച്ച് മന്‍പ്രീത് സിങിനു കീഴില്‍ വളരെ അഗ്രസീവായ പ്രകടനമാണ് ഹരിയാന നടത്തിക്കൊണ്ടിരിക്കുന്നത്.

PRO KABADDI LEAGUE

പുനേരി പള്‍ത്താനാണ് ഇതുവരെ പ്രോ കബഡി ലീഗില്‍ ജേതാക്കളായിട്ടില്ലാത്ത അഞ്ചാമത്തെ ടീം. രണ്ടു തവണ ഫൈനല്‍ വരെയെത്താന്‍ അവര്‍ക്കായിരുന്നു. പക്ഷെ കിരീടത്തിനരികെ അടിതെറ്റുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ചാംപ്യന്‍മാരാവാന്‍ പള്‍ത്താനു എല്ലാ സാധ്യതയുമുണ്ടായിരുന്നു.

ടൂര്‍ണമെന്റിലുടനീളം ഉജ്ജ്വല പ്രകടനം നടത്തിയ അവര്‍ ഫൈനലിലേക്കു കുതിക്കുകയും ചെയ്തു. പക്ഷെ ഫൈനലില്‍ ഈ മികവ് തുടരാന്‍ സാധിക്കാതെ പോയതോടെ പള്‍ത്താന്‍ കിരീടവും കൈവിട്ടു.

യുപി യോദ്ധാസാണ് കബഡി ലീഗില്‍ ചാംപ്യന്‍മാരായിട്ടില്ലാത്ത ആറാമത്തെയും അവസാനത്തെയും ടീം. അഞ്ചാം സീസണിലാണ് അവര്‍ കബഡി ലീഗില്‍ അരങ്ങേറ്റം നടത്തിയത്. ഇതുവരെ കളിച്ചിട്ടുള്ള എല്ലാ സീസണുകളിലും എലിമിനേറ്ററിലെത്താന്‍ യോദ്ധാസിനായിട്ടുണ്ട്. പക്ഷെ അതിനപ്പുറം കടക്കാന്‍ അവര്‍ക്കു സാധിച്ചിട്ടുമില്ല. നിര്‍ണായക ഘട്ടങ്ങള്‍ മുതലാക്കാന്‍ സാധിക്കുന്നില്ലെന്നതാണ് അവരുടെ ഏറ്റവും വലിയ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Story first published: Tuesday, January 2, 2024, 15:29 [IST]
Other articles published on Jan 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+