വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; ജയ്പൂരിനും ബംഗാള്‍ വാരിയേഴ്‌സിനും ജയം

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ ഗ്രൂപ്പ് മത്സരത്തില്‍ ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സും ബംഗാള്‍ വാരിയേഴ്‌സും ജയം കണ്ടെത്തി. തങ്ങളുടെ ആദ്യ ഹോം മാച്ചില്‍ 36-23 എന്ന സ്‌കോറിന് പൂണേരി പള്‍ട്ടാനെയാണ് ജയ്പൂര്‍ വീഴ്ത്തിയത്. മറ്റൊരു മത്സരത്തില്‍ 28-21 എന്ന സ്‌കോറില്‍ തമിഴ് തലൈവാസിനെ ബംഗാള്‍ വാരിയേഴ്‌സും തോല്‍പ്പിച്ചു.

ഓസീസിനെ 326ന് എറിഞ്ഞിട്ടു... കസറിയത് ഇഷാന്ത്, ഇനി ഇന്ത്യയുടെ ഊഴം
ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ പോരാട്ടമാണ് ജയ്പൂര്‍ കാഴ്ചവെച്ചത്. ആദ്യ പത്ത് മിനിറ്റിനുശേഷം കളി ജയ്പൂര്‍ കൈയ്യടക്കി. ആദ്യ പകുതിയില്‍തന്നെ ടീം 21-9 എന്ന സ്‌കോറില്‍ മുന്നിട്ടുനിന്നിരുന്നു. ജയ്പൂരിനായി ദീപക് ഹൂഡ 8 റെയ്ഡ് പോയന്റുകളും സുനില്‍ സിദ്ധഗവൈല്‍ 7 ടാക്കിള്‍ പോയന്റുകളും നേടി. പൂണേരി പള്‍ട്ടാനായി ജിബി മോറെയും സന്ദീപ് നര്‍വാളും 5 പോയന്റുകള്‍ വീതമാണ് സമ്പാദിച്ചത്.

pinkpanther

രണ്ടാം മത്സരത്തിന്റെ തുടക്കത്തില്‍ മുന്നിട്ടുനിന്നശേഷമായിരുന്നു തമിഴ് തലൈവാസിന്റെ തോല്‍വി. ബംഗാളിനായി മണീന്ദര്‍ സിങ് 7 പോയന്റുകളുമായി ടോപ് സ്‌കോററായി. 6 പോയന്റുകളുമായി സുര്‍ജീത് സിങ് മികച്ച പിന്തുണ നല്‍കി. തലൈവാസിനായി അമിത് ഹൂഡ 8 പോയന്റുകള്‍ നേടിയപ്പോള്‍ ക്യാപ്റ്റന്‍ അജയ് താക്കൂറിന് 5 പോയന്റുകള്‍ മാത്രമാണ് നേടാനായത്. തോല്‍വിയോടെ പ്ലേ ഓഫില്‍ ഇടംപിടിക്കാനുള്ള തലൈവാസിന്റെ സാധ്യത മങ്ങി.
Story first published: Saturday, December 15, 2018, 10:07 [IST]
Other articles published on Dec 15, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X