Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി നയിക്കുന്നു, കൂട്ടിന് രഹാനെയും... പെര്‍ത്തില്‍ ഇന്ത്യയുടെ തിരിച്ചടി, മൂന്നിന് 172

1
43624

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം ഇന്ത്യ തിരിച്ചടിക്കുന്നു. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 326 റണ്‍സിന് മറുപടിയില്‍ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിന് 172 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ്. ഏഴു വിക്കറ്റുകള്‍ ശേഷിക്കെ ഓസീസിനൊപ്പമെത്താന്‍ ഇന്ത്യക്കു 154 റണ്‍സ് കൂടി മതി.

1

കരിയറിലെ മറ്റൊരു സെഞ്ച്വറിയിലേക്കു കുതിക്കുന്ന ക്യാപ്റ്റന്‍ വിരാട് കോലിയോടൊപ്പം (82*) അജിങ്ക്യ രഹാനെയാണ് (51*) ക്രീസില്‍. അപരാജിതമായ നാലാം വിക്കറ്റില്‍ ഇരുവരും 90 റണ്‍സ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലേക്കു കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. ലോകേഷ് രാഹുല്‍ (2), മുരളി വിജയ് (0), ചേതേശ്വര്‍ പുജാര (24) എന്നിവരാണ് പുറത്തായത്. മിച്ചെല്‍ സ്റ്റാര്‍ക്ക് ഓസീസിനു വേണ്ടി രണ്ടു വിക്കറ്റെടുത്തു.

നേരത്തേ ഓസീസിന്റെ ഒന്നാമിന്നിങ്‌സ് ഇന്ത്യ 326 റണ്‍സില്‍ അവസാനിപ്പിക്കുകയായിരുന്നു. ആറു വിക്കറ്റിന് 277 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസ് ടീം സ്‌കോറിലേക്കു 49 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ക്രീസ് വിടുകയായിരുന്നു. രണ്ടാംദിനം വീണ നാലു വിക്കറ്റുകളില്‍ രണ്ടും ഇഷാന്ത് ശര്‍മ സ്വന്തമാക്കിയപ്പോള്‍ ഉമേഷ് യാദവും ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റ് വീതം പങ്കിട്ടു.

70 റണ്‍സെടുത്ത ഓപ്പണര്‍ മാര്‍ക്കസ് ഹാരിസാണ് ഓസ്‌ട്രേലിയയുടെ ടോപ്‌സ്‌കോറര്‍. ട്രാവിസ് ഹെഡ്ഡ് (58), ആരോണ്‍ ഫിഞ്ച് (50), ഷോണ്‍ മാര്‍ഷ് (45), ക്യാപ്റ്റന്‍ ടിം പെയ്ന്‍ (38) എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി. നാലു വിക്കറ്റെടുത്ത ഇഷാന്ത് ശര്‍മയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്. ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, ഹനുമാ വിഹാരി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

കൂട്ടുകെട്ട് തകര്‍ത്ത് ഉമേഷ്

കൂട്ടുകെട്ട് തകര്‍ത്ത് ഉമേഷ്

ഏഴാം വിക്കറ്റില്‍ ടി പെയ്ന്‍- പാറ്റ് കമ്മിന്‍സ് ജോടി 59 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി ടീമിനെ മുന്നോട്ട് നയിക്കവെ ഇന്ത്യ സമ്മര്‍ദ്ദിലായിരുന്നു. 300 റണ്‍സും കടന്ന് ഓസീസ് കുതിക്കവെയാണ് കമ്മിന്‍സിനെ പുറത്താക്കി ഉമേഷ് യാദവ് ഇന്ത്യക്കു രണ്ടാം ദിനത്തിലെ ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. 19 റണ്‍സെടുത്ത കമ്മിന്‍സിനെ ഉമേഷ ബൗള്‍ഡാക്കുകയായിരുന്നു. ഓസീസ് സ്‌കോര്‍ 310ല്‍ വച്ചാണ് കമ്മിന്‍സ് ക്രീസ് വിട്ടത്.

തൊട്ടടുത്ത ഓവറില്‍ പെയ്‌നും വീണു

തൊട്ടടുത്ത ഓവറില്‍ പെയ്‌നും വീണു

കമ്മിന്‍സ് മടങ്ങി തൊട്ടടുത്ത ഓവറില്‍ തന്നെ ഓസീസ് നായകന്‍ പെയ്‌നിനെയും പുറത്താക്കി ഇന്ത്യ പിടിമുറുക്കി. 38 റണ്‍സെടുത്ത പെയ്‌നിനെ ജസ്പ്രീത് ബുംറ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. 89 പന്തില്‍ അഞ്ചു ബൗണ്ടറികളുള്‍പ്പെട്ടതാണ് പെയ്‌നിന്റെ ഇന്നിങ്‌സ്. ഓസീസ് എട്ടിന് 310.

വാല് മുറിച്ച് ഇഷാന്ത്

വാല് മുറിച്ച് ഇഷാന്ത്

കംഗാരുക്കളുടെ വാല് മുറിക്കാനുള്ള നിയോഗം ഇഷാന്ത് ശര്‍മയ്ക്കായിരുന്നു. ടീം സ്‌കോര്‍ 326ല്‍ വച്ചാണ് അവസാന രണ്ടു പേരെയും പുററത്താക്കി ഇഷാന്ത് ഓസീസ് ഇന്നിങ്‌സിനു തിരശീലയിടുന്നത്. ആറു റണ്‍സെടുത്ത മിച്ചെല്‍ സ്റ്റാര്‍ക്കിനെ ഇഷാന്ത് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കൈകളിലെത്തിക്കുകയായിരുന്നു.
തൊട്ടടുത്ത പന്തില്‍ തന്നെ പുതുതായി ക്രീസിലെത്തിയ ജോഷ് ഹാസ്ല്‍വുഡിനെയും സമാനമായ രീതിയില്‍ തന്നെ ഇഷാന്ത് പുറത്താക്കി.

തുടക്കം ദയനീയം

തുടക്കം ദയനീയം

300ന് മുകളില്‍ റണ്‍സ് പിന്തുടരുന്നതിനാല്‍ ഓപ്പണര്‍മാരായ മുരളി വിജയ്- ലോകേഷ് രാഹുല്‍ എന്നിവരില്‍ നിന്നും മികച്ച തുടക്കമാണ് ഇന്ത്യ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പെര്‍ത്തിലെ അതിവേഗ പിച്ചില്‍ ഇന്ത്യയുടെ തുടക്കം പാളി. ടീം സ്‌കോറില്‍ ആറ് റണ്‍സ് ആയപ്പോഴേക്കും വിജയ് അക്കൗണ്ട് തുറക്കാതെ പുറത്തായി. മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങില്‍ താരം ബൗള്‍ഡാവുകയായിരുന്നു.

പിന്നാലെ രാഹുലും മടങ്ങി

പിന്നാലെ രാഹുലും മടങ്ങി

വിജയ് പുറത്തായി തൊട്ടുപിന്നാലെ ഓപ്പണിങ് പങ്കാളിയായ രാഹുലും ഔട്ടായതോടെ ഇന്ത്യ ശരിക്കും പതറി. ടീം സ്‌കോര്‍ എട്ടില്‍ വച്ചാണ് രണ്ടു റണ്‍സ് മാത്രമെടുത്ത രാഹുല്‍ മടങ്ങുന്നത്. വിജയിയുടെ വഴിയെ രാഹുലും ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. ജോഷ് ഹാസ്ല്‍വുഡിനാണ് വിക്കറ്റ്.

കൂട്ടുകെട്ട് പിരിച്ച് സ്റ്റാര്‍ക്ക്

കൂട്ടുകെട്ട് പിരിച്ച് സ്റ്റാര്‍ക്ക്

74 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി കോലി-പുജാര സഖ്യം ഇന്ത്യയെ കളിയിലേക്കു തിരിച്ചു കൊണ്ടുവരുമെന്ന സൂചനകള്‍ നല്‍കവെയാണ് ഈ കൂട്ടുകെട്ടിനെ ഓസീസ് വേര്‍പിരിക്കുന്നത്. സ്റ്റാര്‍ക്കാണ് ഈ സഖ്യത്തെ പൊളിച്ചത്. ഇന്ത്യന്‍ സ്‌കോര്‍ 82ല്‍ നില്‍ക്കവെ പുജാരയെ സ്റ്റാര്‍ക്ക് പുറത്താക്കി. 24 റണ്‍സെടുത്ത പുജാര സ്റ്റാര്‍ക്കിന്റെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ പെയ്‌നിന്റെ ഗ്ലൗസുകളിലൊതുങ്ങി.

Story first published: Saturday, December 15, 2018, 15:33 [IST]
Other articles published on Dec 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+