Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

PKL: 3 ഫൈനല്‍ തോറ്റു, ഇത്തവണ കപ്പടിക്കും- പദ്ധതി വെളിപ്പെടുത്തി സച്ചിന്‍ തന്‍വാര്‍

പ്രോ കബഡി ലീഗിന്റെ 10ാം സീസണ്‍ ആവേശകരമായ ഫൈനലിലേക്കടുക്കുകയാണ്. 26നാണ് പ്ലേ ഓഫ് ആരംഭിക്കുന്നത്. മാര്‍ച്ച് 1നാണ് ഫൈനല്‍ പോരാട്ടം. പ്ലേ ഓഫ് ചിത്രം ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ്, പുനേരി പള്‍ത്താന്‍, ദബാങ് ഡല്‍ഹി കെസി, പാറ്റ്‌ന പൈറേറ്റ്‌സ്, ഗുജറാത്ത് ജയ്ന്റ്‌സ് എന്നിവര്‍ പ്ലേ ഓഫില്‍ പ്രവേശിച്ച് കഴിഞ്ഞു. ആറാം സ്ഥാനക്കാരായി ഹരിയാന സ്റ്റീലേഴ്‌സാണ് പ്ലേ ഓഫ് കാത്തിരിക്കുന്നത്.

ഇത്തവണ കപ്പിനായി വാശിയേറിയ പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മൂന്ന് ഫൈനലുകളില്‍ തോല്‍വി നേരിടേണ്ടി വന്ന സച്ചിന്‍ തന്‍വാര്‍ തന്റെ പുതിയ പ്രതീക്ഷകള്‍ പങ്കുവെച്ചിരിക്കുകയാണ്. പാറ്റ്‌ന പൈറേറ്റ്‌സ് താരമായ സച്ചിന്‍ ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്. ടീമിന്റെ പ്രതീക്ഷകളും കിരീട സാധ്യതകളും താരം വിലയിരുത്തിയിരിക്കുകയാണ്. 'ടീം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പ്രതിരോധ നിരയും റൈഡര്‍മാരും ഗംഭീരമായി കളിക്കുന്നു.

kabaddi

പ്രതിരോധനിരയാണ് ടീമിന്റെ നട്ടെല്ല്. റൈഡര്‍മാരില്‍ സന്ദീപ് കുമാറും മന്‍ജീത് ദഹിയയും മികച്ച പ്രകടനം നടത്തുന്നു. ദീര്‍ഘ നാളായി ഞാന്‍ പ്രോ കബഡി കളിക്കുകയാണ്. ജൂനിയര്‍ ടീമിന്റെ നായകനായും ഞാന്‍ കളിച്ചിട്ടുണ്ട്. സമ്മര്‍ദ്ദം ഏല്‍ക്കാതെ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വലിയ ആരാധക സമൂഹം ഞങ്ങള്‍ക്കുണ്ട്. പ്രോ കബഡി ലീഗ് കിരീടം നേടുകയെന്നതാണ് എന്റെ സ്വപ്നം. എന്നാല്‍ ഭാഗ്യം എനിക്കൊപ്പം നിന്നില്ല. മൂന്ന് ഫൈനല്‍ കളിച്ചെങ്കിലും മൂന്നിലും തോറ്റു. ഇത്തവണ കപ്പിലേക്കെത്താനാവുമെന്നാണ് പ്രതീക്ഷ.

സുധാകറും സന്ദീപും നടത്തുന്ന മികച്ച പ്രകടനം ടീമിന്റെ കുതിപ്പിന് കരുത്തായിട്ടുണ്ട്. താരങ്ങളോട് സ്വാഭാവികമായ കളി പുറത്തെടുക്കാനാണ് ആവശ്യപ്പെടുന്നത്. ടീമിലെ താരങ്ങളെല്ലാം പദ്ധതി മികച്ച രീതിയില്‍ നടപ്പിലാക്കുന്നു' സച്ചിന്‍ പറഞ്ഞു. ഇന്ത്യന്‍ ടീമിനൊപ്പവും തിളങ്ങാന്‍ സച്ചിന് സാധിച്ചിട്ടുണ്ട്. ദേശീയ ടീമിനോടൊപ്പമുള്ള അനുഭവവും സച്ചിന്‍ വെളിപ്പെടുത്തി. 'ഇന്ത്യന്‍ ടീമിനായി കളിക്കുകയെന്നതാണ് എന്റെ സ്വപ്നം. അത് സാധ്യമാവുകയും ചെയ്തു.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണ്ണ മെഡല്‍ നേടിയത് വലിയ നേട്ടമായി കരുതുന്നു. എന്റെ നേട്ടത്തിലും നാട്ടുകാരും കുടുംബവും സന്തോഷിക്കുന്നു. എന്നെ സംബന്ധിച്ച് വലിയ നേട്ടമാണിത്. അതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഇപ്പോള്‍ പൂര്‍ണ്ണമായും ശ്രദ്ധ കബഡിയിലാണ്. എന്ത് വിലകൊടുത്തും കിരീടത്തിലേക്കെത്താനാണ് ആഗ്രഹിക്കുന്നത്' സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ നാലാം സ്ഥാനത്താണ് പാട്‌ന ടീം. 21 മത്സരത്തില്‍ 11 ജയവും 7 തോല്‍വിയും 3 സമനിലയുമാണ് ടീം നേരിട്ടത്. 68 പോയിന്റാണ് പാട്‌ന ടീം നേടിയിരിക്കുന്നത്. പ്ലേ ഓഫ് സീറ്റ് നേടിയെങ്കിലും കപ്പിലേക്കെത്താന്‍ പാട്‌ന ടീമിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Wednesday, February 14, 2024, 19:17 [IST]
Other articles published on Feb 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+