Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Pro Kabaddi League 2023: പ്ലേഓഫ് മല്‍സരങ്ങള്‍ എങ്ങനെ? നോക്കൗട്ട് റൗണ്ടിനെക്കുറിച്ച് അറിയാം

പ്രോ കബഡി ലീഗിന്റെ 10ാം സീസണിലെ മല്‍സരങ്ങള്‍ ഇപ്പോള്‍ പ്ലേഓഫിലേക്കു അടുത്തുകൊണ്ടിരിക്കുകയാണ്. 12 ടീമുകളുടെ ലീഗില്‍ പോയിന്റ് പട്ടികയില്‍ ആദ്യത്തെ ആറു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ക്കു മാത്രമേ പ്ലേഓഫിലേക്കു യോഗ്യത ലഭിക്കുകയുള്ളൂ. ബാക്കിയുള്ള ആറു ഫ്രാഞ്ചൈസികള്‍ക്കും കിരീടം മറക്കാം. നിലവിലെ ചാംപ്യന്മാരായ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സിനൊപ്പം പുനേരി പള്‍ത്താനും ഇതിനകം പ്ലേഓഫിലേക്കു ടിക്കറ്റെടുത്തു കഴിഞ്ഞു. അതുകൊണ്ടു തന്നെ നാലു ടീമുകള്‍ക്കു മാത്രമാണ് ഇനി പ്രതീക്ഷയ്ക്കു വകയുള്ളത്.

ദബാങ് ഡല്‍ഹി, ഗുജറാത്ത് ജയന്റ്‌സ്, ഹരിയാന സ്റ്റീലേഴ്‌സ്, പാറ്റ്‌ന പിറേറ്റ്‌സ്, ബെംഗളൂരു ബുള്‍സ്, ബംഗാള്‍ വാരിയേഴ്‌സ് എന്നിവരാണ് പ്രധാനമായും പ്ലേഓഫിനു വേണ്ടി രംഗത്തുള്ള മറ്റു ടീമുകള്‍. ഇവരില്‍ നിന്നും നാലു പേര്‍ പ്ലേഓഫിലേക്കു മുന്നേറുകയും ചെയ്യും. വരും ദിവസങ്ങളില്‍ ഇതിനുള്ള ഉത്തരം ലഭിക്കുകയും ചെയ്യുമെന്നുറപ്പിക്കാം.

PKL

കഴിഞ്ഞ ഡിസംബര്‍ രണ്ടിനു അഹമ്മദാബാദിലായിരുന്നു കബഡി ലീഗിന്റെ തുടക്കം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന മല്‍സരങ്ങള്‍ ഇപ്പോള്‍ ഡല്‍ഹിയിലെത്തിയിരിക്കുകയാണ്. പ്ലേഓഫിനായുള്ള പോരാട്ടം മുറുകിയതിനാല്‍ തന്നെ ഇനിയുള്ള മല്‍സരങ്ങളെല്ലാം നിര്‍ണായകവുമാണ്. ഈ മാസം 21നാണ് ലീഗ് ഘട്ട മല്‍സരങ്ങള്‍ അവസാനിക്കുന്നത്. തുടര്‍ന്നായിരിക്കും പ്ലേഓഫ് പോരാട്ടങ്ങള്‍.

ഈ മാസം 26നാണ് പ്ലേഓഫ് മല്‍സരങ്ങള്‍ ആരംഭിക്കുക. ഫൈനല്‍ അടുത്ത മാസം ഒന്നിനും നടക്കും. പ്ലേഓഫിന്റെ ഘടനയെക്കുറിച്ചു നമുക്കു പരിശോധിക്കാം. ഫൈനലിനു മുമ്പ് നാലു നോക്കൗട്ട് മല്‍സരങ്ങളാണുള്ളത്. ഇതില്‍ നിന്നായിരിക്കും രണ്ടു ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുന്നത്. ആദ്യത്തേത് രണ്ടു എലിമിനേറ്റര്‍ മല്‍സരങ്ങളാണ്. തുടര്‍ന്നു രണ്ടു സെമി ഫൈനലുകളും നടക്കും.

ഒന്നാമത്തെയും രണ്ടാമത്തെയും എലിമിനേറ്ററുകള്‍ ഈ മാസം 26നാണ്. ഒന്നും രണ്ടും സെമി ഫൈനലുകള്‍ 28നും നടക്കും. പോയിന്റ് പട്ടികയിലെ ആദ്യത്തെ ആറു സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് പ്ലേഓഫില്‍ കളിക്കുക. പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ നേരിട്ടു സെമി ഫൈനലുകളിലേക്കു യോഗ്യത നേടും. എന്നാല്‍ ശേഷിച്ച നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവര്‍ എലിമിനേറ്ററിലും ഏറ്റുമുട്ടും.

PKL

പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തും ആറാംസ്ഥാനത്തും ഫിനിഷ് ചെയ്യുന്ന ടീമുകള്‍ തമ്മിലായിരിക്കും ആദ്യത്തെ എലിമിനേറ്റര്‍. ഇതില്‍ ജയിക്കുന്നവര്‍ സെമി ഫൈനലിലേക്കു മുന്നേറും. പോയിന്റ് പട്ടികയില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ രണ്ടാമത്തെ എലിമിനേറ്ററിലും കൊമ്പുകോര്‍ക്കും. ജയിക്കുന്നവരായിരിക്കും സെമി ഫൈനലിലേക്കു മുന്നേറുക.

ആദ്യ സെമിയില്‍ പോയിന്റ് പട്ടികയിലെ ഒന്നാസ്ഥാനക്കാരായ ടീമും ആദ്യ എലിമിനേറ്ററിലെ വിജയികളും ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരും രണ്ടാം എലിമിനേറ്ററിലെ വിജയികളും മാറ്റുരയ്ക്കും.

രണ്ടു സെമി ഫൈനലിലെയും വിജയികളാണ് കബഡി ലീഗിലെ രാജാക്കന്‍മാരാവാന്‍ മാര്‍ച്ച് ഒന്നിനു മുഖാമുഖം വരുന്നത്. ഫൈനലുള്‍പ്പെടെ പ്ലേഓഫിലെ മല്‍സരങ്ങളെല്ലാം ഹൈദരാബാദിലെ ജിഎംഎസി ഗച്ചിബൗളി ബാലയോഗി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ്.

Story first published: Tuesday, February 6, 2024, 19:56 [IST]
Other articles published on Feb 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+