Pro Kabaddi League 2023: ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം ലക്ഷ്യം, തുറന്നു പറഞ്ഞ് ജയന്‍റ്സ് സെന്‍സേഷന്‍
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കൊപ്പം സ്വര്‍ണ മെഡല്‍ നേടുകയാണ് ലക്ഷ്യമെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് പ്രോ കബഡി ലീഗില്‍ ഗുജറാത്ത് ജയന്റ്‌സിന്റെ സെന്‍സേഷനായി മാറിയിരിക്കുന്ന യുവതാരം പര്‍തീക് ദാഹിയ. കഴിഞ്ഞ സീസണില്‍ ലീഗില്‍ അരങ്ങേറിയ താരം വളരെ വേഗത്തിലാണ് മിന്നുന്ന പ്രകടനങ്ങളിലൂടെ ടീമിന്റെ തുറുപ്പുചീട്ടായി മാറിയത്. അവസാനത്തെ നാലു മല്‍സരങ്ങളില്‍ നിന്നും 44 റെയ്ഡ് പോയിന്റുകള്‍ സ്വന്തമാക്കിയ ദാഹിയ ടീമിനെ 11 കളിയില്‍ ഏഴിലും ജയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു.
കായിക കുടുംബത്തില്‍ നിന്നാണ് ദാഹിയയുടെ വരവ്. ഇന്ത്യയുടെ മുന്‍ കബഡി ടീം ക്യാപ്റ്റന്‍ ദീപക് നിവാസ് ഹൂഡയുടെ അനന്തരവന്‍ കൂടിയാണ് താരം. മാത്രല്ല ദാഹിയയുടെ സഹോദരി പ്രീതി ഏഷ്യന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയാണ്. പ്രോ കബഡി ലീഗില്‍ സ്വന്തം പ്രകടനത്തില്‍ വളരെയധികം സന്തോഷവാനാണെന്നു ദാഹിയ പറയുന്നു.

കഴിഞ്ഞ സീസണ്‍ എന്നെ സംബന്ധിച്ച് മികച്ചതായിരുന്നു. ഈ സീസണും ഇതുവരെ വളരെ നന്നായിട്ടാണ് പോയിക്കൊണ്ടിരിക്കുന്നത്. അവസാനത്തെ മൂന്ന്- നാലു മല്‍സരങ്ങള്‍ മുതല്‍ ഞാന്‍ നല്ല പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അതു ഏറെ ആത്മവിശ്വാസം നല്‍കുന്നതായും ദാഹിയ വ്യക്തമാക്കി.
അച്ചടക്കം പാലിക്കുന്നതിനൊപ്പം പോസിറ്റീവായിരിക്കുകയും വേണമെന്നതാണ് ഞാന്‍ പഠിച്ച വലിയ കാര്യങ്ങള്‍. ഞാന്‍ പഠിച്ച മറ്റൊരു പ്രധാനപ്പെട്ട കാര്യം നെഗറ്റീവായിട്ടുള്ള കാര്യങ്ങളെ പരമാവധി അകറ്റി നിര്‍ത്തുകയുമാണ്. കുടുംബത്തിന്റെ ഭാഗത്തു നിന്നും എനിക്കു വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അവര്‍ എന്നെ പൂര്‍ണമായും പിന്തുണയ്ക്കുന്നതിനൊപ്പം ഗെയിമില്‍ ശ്രദ്ധിക്കാന്‍ ഉപദേശിക്കുകയും ചെയ്യാറുണ്ട്. അവരെക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ടെന്നും കുടുംബം തനിക്കു ധൈര്യം പകരുന്നതായും ദാഹിയ പറയുന്നു.

പ്രോ കബഡി ലീഗിലേക്കു വരുന്നതിനു മുമ്പും ലീഗില്‍ കളിക്കാന്‍ തുടങ്ങിയ ശേഷവും എന്റെ വൈദഗ്ധ്യത്തില്‍ വലിയ വ്യത്യാസമുണ്ട്. ഒരിക്കലെങ്കിലും ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കു വേണ്ടി കളിക്കണമെന്നതാണ് എന്റെ ആഗ്രഹം. കൂടാതെ ഇന്ത്യക്കായി സ്വര്‍ണ മെഡല്‍ നേടണമെന്നതും വലിയൊരു മോഹമാണെന്നും ദാഹിയ കൂട്ടിച്ചേര്‍ത്തു.
കബഡിയില്‍ തന്റെ റോള്‍ മോഡലുകള്‍ ആരൊക്കെയാണെന്നും താരം തുറന്നു പറഞ്ഞിരിക്കുകയാണ്. ജീവിതത്തില്‍ അച്ഛനാണ് തന്റെ റോള്‍ മോഡലെന്നു പറഞ്ഞ ദാഹിയ കബഡിയില്‍ പക്ഷെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും അമ്മാവനുമായ ദീപക് നിവാസ് ഹൂഡയെയാണ് മാതൃകയാക്കുന്നതെന്നും വ്യക്തമാക്കി. പ്രോ കബഡി ലീഗിന്റെ ഈ സീസണില്‍ ഗുജറാത്ത് ജയന്റ്‌സ് ചാംപ്യന്‍മാരാവുമെന്നു തനിക്കു ആത്മവിശ്വാസമുണ്ടെന്നും ദാഹിയ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications