Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

PKL: കബഡിക്കായി ജോലി ഉപേക്ഷിച്ചു, ഇംഗ്ലണ്ട്കാരന്‍ ഫെലിക്‌സാണ് ഹീറോ- ഈ കഥ ഞെട്ടിക്കും

പ്രോ കബഡി ലീഗിന്റെ 10ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇന്ത്യന്‍ താരങ്ങളെക്കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പല സൂപ്പര്‍ താരങ്ങളും പ്രോ കബഡിയില്‍ കളിക്കുന്നുണ്ട്. ഇത്തരത്തിലുള്ള താരങ്ങളിലൊരാളാണ് ഫെലിക്‌സ് ലീ. ദബാങ് ഡല്‍ഹി കെസി താരമായ ഇംഗ്ലണ്ടുകാരനാണ് ഫെലിക്‌സ്. ജൂനിയര്‍ ലെവലില്‍ ശ്രദ്ധേയ പ്രകടനം നടത്തിയിട്ടുള്ള താരത്തിന് ഇതുവരെ അരങ്ങേറ്റത്തിനായുള്ള അവസരം ലഭിച്ചിട്ടില്ല.

ഇപ്പോഴിതാ പ്രോ കബഡിയിലേക്കെത്താനുള്ള താന്‍ കഷ്ടപ്പെട്ടതിനെക്കുറിച്ചും കബഡിയോടുള്ള സ്‌നേഹത്തെക്കുറിച്ചും ഇംഗ്ലണ്ടുകാരനായ ഫെലിക്‌സ് തുറന്ന് പറഞ്ഞിരിക്കുകയാണ്. 'ഞാന്‍ പഠിച്ച യൂനിവേഴ്‌സിറ്റിയില്‍ കബഡി ക്ലബ്ബുണ്ടായിരുന്നു. എനിക്ക് ഈ കളി വളരെ ഇഷ്ടമായി. പിന്നീട് കബഡി കളിച്ച് തുടങ്ങിയതോടെ ടീമിന്റെ നായകസ്ഥാനം എനിക്ക് ലഭിച്ചു. ഇംഗ്ലണ്ടിനായും കബഡി കളിക്കാന്‍ സാധിച്ചു. അതിന് ശേഷമാണ് ഞാന്‍ പ്രോ കബഡിയിലേക്കെത്തിയത്.

ഇത്തരമൊരു വലിയ ടൂര്‍ണമെന്റിന്റെ ഭാഗമാവുന്നത് ഇതാദ്യമായാണ്. എന്നെ സംബന്ധിച്ച് പ്രോ കബഡി ലീഗിലെ കാര്യങ്ങള്‍ വളരെ പുതുമയുള്ളതാണ്. ഇംഗ്ലണ്ടില്‍ കബഡിക്ക് വലിയ പരിഗണനയില്ല. പ്രൊഫഷനല്‍ ടീമിനെതിരേ എങ്ങനെ കളിക്കണമെന്നത് എന്റെ ആദ്യത്തെ അനുഭവമാണ്. പ്രോ കബഡി ലീഗിന് വലിയ ആരാധക പിന്തുണയാണുള്ളത്. പ്രോ കബഡിയ്ക്കായി പരിശീലനം നടത്താന്‍ ഞാന്‍ എന്റെ ജോലി ഉപേക്ഷിച്ചു'- ഫെലിക്‌സ് പറഞ്ഞു.

felix, training

ഇംഗ്ലണ്ടിലായതിനാല്‍ കുടുംബം കബഡി താരമാകുന്നതിന് വലിയ പിന്തുണ നല്‍കിയില്ലെന്നും ഫെലിക്‌സ് തുറന്ന് പറഞ്ഞു. 'രണ്ട് മാസത്തോളം പരിശീലനം നടത്തുകയും മത്സരത്തെക്കുറിച്ച് പഠിക്കുകയും ചെയ്തു. അനൂപ് കുമാറിന്റെ കബഡി അക്കാദമിയായ ഫ്യൂച്ചര്‍ ഫൈറ്റേഴ്‌സിലും മോഹിത് നര്‍വാളിന്റെ കബഡി അക്കാദമിയിലും പരിശീലനം നടത്തി. ഇപ്പോള്‍ കൃത്യമായ പരിശീലനം നടത്തുകയും ചെയ്യുന്നു.

ഹിന്ദി സംസാരിക്കാന്‍ എനിക്കറിയില്ലെങ്കിലും ടീമിലുള്ള യുവരാജ് എനിക്ക് ഇംഗ്ലീഷില്‍ കാര്യങ്ങള്‍ പറഞ്ഞുതരുന്നുണ്ട്. എന്റെ കുടുംബത്തിന് ഞാന്‍ കബഡി കളിക്കുന്നതിനോട് വലിയ താല്‍പര്യമില്ല. കാരണം ശാരീരികമായി വളരെ അധ്വാനമുള്ള കാര്യമാണിത്. ഒരിക്കല്‍ മാത്രമാണ് എന്റെ മാതാവ് കബഡി കണ്ടിട്ടുള്ളത്. അവിടെ ഹോട്ട്‌സ്റ്റാറില്ലാത്തതിനാല്‍ കബഡി മത്സരം ലൈവായിട്ട് കാണാനുള്ള അവസരം കുറവാണ്' ഫെലിക്‌സ് കൂട്ടിച്ചേര്‍ത്തു.

വരുന്ന സീസണില്‍ അരങ്ങേറ്റം നടത്താമെന്ന പ്രതീക്ഷയിലാണ് ഫെലിക്‌സ്. ഇപ്പോള്‍ പ്രോ കബഡിയെക്കുറിച്ച് കൂടുതല്‍ പഠിക്കുകയാണ് താരം ചെയ്യുന്നത്. 16 മത്സരത്തില്‍ നിന്ന് 66 പോയിന്റോടെ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സാണ് പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ളത്. 63 പോയിന്റോടെ പുനേരി പള്‍ത്താന്‍ രണ്ടാം സ്ഥാനത്താണ്. 59 പോയിന്റുള്ള ദബാങ് ഡല്‍ഹി കെസി മൂന്നാം സ്ഥാനത്താണ്.

Story first published: Monday, January 29, 2024, 15:44 [IST]
Other articles published on Jan 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+