For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

PKL: അവസാന സീസണില്‍ 7ാമത്, ഇത്തവണ ഹരിയാനയുടെ തന്ത്രം ഇത്- ക്യാപ്റ്റന്‍ പറയുന്നു

മുംബൈ: പ്രോ കബഡി ലീഗിന്റെ 10ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ടീമുകള്‍ തമ്മില്‍ നടക്കുന്നത്. അവസാന സീസണിലെ മോശം പ്രകടനത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പല ടീമുകള്‍ക്കും ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധിച്ചിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. അതില്‍ എടുത്തു പറയേണ്ട ടീമുകളിലൊന്ന് ഹരിയാന സ്റ്റീലേഴ്‌സാണ്. 10 വീതം ജയവും തോല്‍വിയും 2 സമനിലയുമായി ഏഴാം സ്ഥാനത്തായിരുന്നു ഹരിയാന.

എന്നാല്‍ ഇത്തവണ 12 മത്സരത്തില്‍ നിന്ന് ഏഴ് ജയം നേടിയെടുക്കാന്‍ ഇതിനോടകം ടീമിനായിട്ടുണ്ട്. നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഹരിയാന. അവസാന സീസണുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടീമിന്റെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ടെന്നതാണ് വസ്തുത. ഇപ്പോഴിതാ ഇത്തവണ പ്രകടനം മെച്ചപ്പെടാന്‍ ഹരിയാന മെനഞ്ഞ തന്ത്രം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹരിയാന നായകന്‍ മോഹിത് നന്ദാല്‍. 'ഇത്തവണത്തെ ഹരിയാന ടീമിലെ താരങ്ങളില്‍ മിക്കവരും യുവതാരങ്ങളാണ്.

മിക്കവര്‍ക്കും ഒരേ പ്രായമാണുള്ളത്. പരിശീലന സമയത്ത് തന്നെ എല്ലാവരും ചേര്‍ന്ന് മികച്ച പദ്ധതികള്‍ മെനയുകയും അതിനനുസരിച്ച് പരിശീലനം നടത്തുകയും ചെയ്യും. നായകനെന്ന വിശേഷണം മാത്രമാണുള്ളത്. പ്രത്യേക അധികാരം കാട്ടാറില്ല. ഞങ്ങളെല്ലാം ഒരേ പ്രായക്കാരായതിനാല്‍ പരസ്പര ബഹുമാനത്തോടെ മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. മിക്ക താരങ്ങളും സഹോദരന്മാരെപ്പോലെയാണ്. ഒരുമിച്ച് മുന്നോട്ട് പോകാനാണ് ശ്രമിച്ചത്.

പരിശീലകന്‍ മന്‍പ്രീത് സിങ്ങിനൊപ്പം രണ്ട് സീസണ്‍ ഞാന്‍ കളിച്ചിട്ടുണ്ട്. വ്യക്തമായ പദ്ധതിയുണ്ടാക്കുന്ന പരിശീലകനാണ് അദ്ദേഹം. ഞങ്ങള്‍ തമ്മിലുള്ള പരസ്പര ധാരണ വളരെ മികച്ചതാണ്. അദ്ദേഹത്തിന്റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ടീമിന് സാധിക്കുന്നുണ്ട്'- മോഹിത് പറഞ്ഞു. യുവതാരങ്ങളായതിനാല്‍ അതിന്റെ കരുത്ത് ടീമിനുണ്ട്. ഊര്‍ജ്ജ സ്വലതയോടെ കളിക്കാന്‍ ഹരിയാന ടീമിന് സാധിക്കുന്നു. ശാരീരിക ക്ഷമതയുടെ കാര്യത്തില്‍ ടീം ഒരുപടി മുന്നിലാണ്.

pro kabadi

മികച്ച ഫിറ്റ്‌നസ് നിലവാരം ഉള്ളത് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഹരിയാനയെ സഹായിക്കുന്നു. ഓരോ താരത്തിന്റെ ഫിറ്റ്‌നസിനും പ്രത്യേക പ്രാധാന്യം നല്‍കി ഫിറ്റ്‌നസ് മെച്ചപ്പെടുത്താന്‍ ടീമിന്റെ മെഡിക്കല്‍ സംഘം സഹായിക്കുന്നു. താരങ്ങള്‍ തമ്മിലുള്ള വലിയ ആത്മബന്ധം ടീമിന്റെ മുന്നോട്ടുള്ള യാത്രക്ക് കരുത്താകുന്നുണ്ടെന്നാണ് മോഹിത് പറയുന്നത്. ഇത്തവണ കപ്പിലേക്കെത്തുക ഹരിയാനക്ക് എളുപ്പമല്ലെങ്കിലും ആദ്യ നാലില്‍ ഇടം പിടിക്കാനുള്ള ശ്രമമാണ് ടീം നടത്തുന്നത്.

നിലവിലെ പോയിന്റ് പട്ടിക പ്രകാരം 53 പോയിന്റോടെ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സാണ് തലപ്പത്തുള്ളത്. 52 പോയിന്റുള്ള പുനേരി പള്‍ത്താന്‍ രണ്ടാം സ്ഥാനത്താണ്. 43 പോയിന്റുള്ള ദബാങ് ഡല്‍ഹി മൂന്നാം സ്ഥാനത്തും 39 പോയിന്റോടെ ഗുജറാത്ത് ജയ്ന്റ്‌സ് നാലാം സ്ഥാനത്തുമാണ്.

Story first published: Tuesday, January 16, 2024, 22:24 [IST]
Other articles published on Jan 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+